Wednesday, December 27, 2017

പിസസ റോൾ Pizza Roll

പിസ്സ റോൾ  Pizza Roll



ആവശ്യമുള്ള സാധനങ്ങൾ 
ചപ്പാത്തി നാലെണ്ണം 
സവാള ഒരെണ്ണം നീളത്തിൽ  അരിഞ്ഞത്
കാപ്സികം പകുതി നീളത്തിൽ അരിഞ്ഞത് 
മഷ്‌റൂം നാലെണ്ണം കനം കുറച്ചു അരിഞ്ഞത് 
ഒലിവ്സ്  അഞ്ചു എണ്ണം വട്ടത്തിൽ അരിഞ്ഞത് 
ചിക്കൻ 150 - 200 ഗ്രാം
മുളകുപൊടി ഒരു ടേബിൾ സ്‌പൂൺ 
ഉപ്പ് ആവശ്യത്തിന് 
സൺഫ്ലവർ ഓയിൽ വറുക്കുവാൻ ആവശ്യമായത് 
മൊസാറല്ല ചീസ് ആവശ്യത്തിന് 


തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടാക്കി  സവാള കാപ്സികം മഷ്‌റൂം ഇട്ടു അല്പം ഉപ്പും ചേർത്ത് ഒന്ന് സോർട് ചെയ്തു വാങ്ങി വക്കുക.

പാനിൽ എണ്ണ ചൂടാക്കി മുളകുപൊടിയും ഉപ്പും ചേർത്ത് വേവിച്ച ചിക്കൻ ചെറിയ കൈ കൊണ്ട് ചെറിയ കഷ്ണങ്ങളാക്കി ഇട്ടു ഒന്ന് ഫ്രൈ ചെയ്യുക.

ചപ്പാത്തിയിൽ ആദ്യം സോസ് നന്നായി തേച്ചു മുകളിൽ ചിക്കൻ വച്ച് ശേഷം സോർട് ചെയ്ത വെജിറ്റബിൾസ് ചേർത്ത് അതിനു മുകളിൽ ഒലിവ്സ് വച്ച്  മുകളിൽ ചീസ് വച്ച് നല്ല ടൈറ്റ് ആയി റോൾ ചെയ്തു ചീസ് ഒന്ന് മെൽറ്റ് ആവുന്നതുവരെ പാനിൽ ഒന്ന് ചൂടാക്കി ഉപയോഗികാം. 

https://ponnunteadukkala.blogspot.ae/2018/04/pizza-sauce.html




Tuesday, December 26, 2017

ബിസ്‌ക്കറ് ഹണി കേക്ക് Biscuit Honey Cake

ബിസ്‌ക്കറ് ഹണി കേക്ക്  Biscuit Honey Cake


ആവശ്യമുള്ള സാധനങ്ങൾ 

ബ്രൗൺ ഷുഗർ 140 ഗ്രാം
മുട്ട മൂന്നെണ്ണം 
ബട്ടർ 100 ഗ്രാം
ഹണി 70 ഗ്രാം
ബേക്കിംഗ് സോഡാ 5 ഗ്രാം
മൈദ 450 ഗ്രാം
വിപ്പിംഗ് ക്രീം 600 - 700 മില്ലി 
വാനില എസ്സെൻസ് 8 ഗ്രാം

തയ്യാറാക്കുന്ന വിധം 

ബിസ്‌ക്കറ് 

ബൗളിൽ ബ്രൗൺ ഷുഗറും മുട്ടയും നന്നായി മിക്സ് ചെയ്തെടുക്കുക.പാൻ ചൂടാക്കി ബട്ടർ ഉരുകി വന്നാൽ ഹണി ചേർത്ത് യോചിപ്പിച്ചു ബേക്കിംഗ് സോഡാ ചേർത്ത് തീ ഓഫ് ചെയ്തു ഇതു മുട്ടയുടെ മിക്സിലേക്കു ഒഴിച്ച് നന്നായി മിക്സ് ചെയ്തെടുത്തു അരിച്ചു വച്ച മൈദയും ചേർത്ത് ചപ്പാത്തിയുടെ പരുവത്തിൽ  വെറുതെ ഒന്ന് കുഴച്ചു ഉരുട്ടിയെടുക്കുക.മേശ പുറത്തു ബട്ടർ പേപ്പർ ഇട്ടു മൈദ വിതറി ചപ്പാത്തിയുടെ രീതിയിൽ ആറോ ഏഴോ എണ്ണം പരത്തി സെറ്റ് ചെയ്‌യുവാൻ ഉദ്ദേശിക്കുന്ന പത്രത്തിന്റെ വട്ടത്തിൽ മുറിച്ചെടുക്കുക എടുത്തു 170 ഡിഗ്രി പ്രീ ഹീറ്റഡ് ഓവനിൽ ഓരോന്നിനെയും7 മുതൽ 8 മിനിറ്റ് വരെ
 ബേക്ക് ചെയ്തെടുക്കുക.മുറിച്ചെടുക്കുമ്പോൾ പുറത്തു വരുന്ന മാവും ബേക്ക് ചെയ്തെടുത്തു മിക്സിയിൽ പൊടിച്ചെടുക്കുക ഇതു ഡെക്കറേഷനായി ഉപയോഗിക്കാം.

വിപ്പ് ചെയ്ത വിപ്പിംഗ് ക്രീമിൽ  (വിപ്പിംഗ് ക്രീം പീക്‌ പോയൻറ്റിൽ ആവണ്ട ഫില്ലിങ്ങിന്ന്) വാനില എസ്സെൻസ് ചേർത്ത് മിക്സ് ചെയ്തു സെറ്റ് ചെയ്യുന്ന  പാത്രത്തിൽ ഒരു ബിസ്‌ക്കറ് വച്ച് കനം കുറച്ചു വിപ്പിംഗ് ക്രീം ചേർത്ത് മുകളിൽ ബിസ്‌ക്കറ് വരുന്ന രീതിയിൽ ലയറിങ് ചെയ്തു 6 മണിക്കൂർ സെറ്റ് ആകുന്നതിനായി ഫ്രിഡ്ജിൽ വക്കുക.പുറത്തെടുത്തു എല്ലായിടത്തും വിപ്പിംഗ് ക്രീം ചെയ്തു പൊടിച്ചെടുത്ത ബിസ്‌ക്കറ് മുകളിലും സൈഡിലും വിതറി നന്നയി ഡെക്കറേറ്റ് ചെയ്തു വീണ്ടും ഫ്രിഡ്ജിൽ വച്ച് 9 മണിക്കൂർ കഴിഞ്ഞു സെർവ് ചെയ്യുക.




Sunday, December 17, 2017

ഗോപി മഞ്ചൂരിയൻ Gobi Manchurian

ഗോപി മഞ്ചൂരിയൻ  Gobi Manchurian

ആവശ്യമുള്ള സാധനങ്ങൾ 

കോളിഫ്ലവർ ചെറുത് ഒരെണ്ണം 
മൈദ അര കപ്പ് 
കോൺഫ്ളാർ രണ്ടു ടേബിൾസ്പൂൺ 
മുളകുപൊടി ഒരു ടേബിൾസ്പൂൺ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് രണ്ടു ടേബിൾസ്പൂൺ 
കാപ്സികം സവാള ചെറുത് സ്‌ക്വയർ ആയി അരിഞ്ഞത് 
സ്പ്രിംഗ് ഒണിയൻ ഒരു തണ്ടു ചെറുതായി അരിഞ്ഞത് 
സോയ സോസ് രണ്ടു ടേബിൾസ്പൂൺ 
ചില്ലി സോസ് ടൊമാറ്റോ സോസ് ഒരു ടേബിൾസ്പൂൺ 
വിനിഗർ ഒരു ടീസ്പൂൺ 
ഉപ്പ്‌ ആവശ്യത്തിന് 
ഓയിൽ വറുക്കുവാൻ ആവശ്യമായത് 
പഞ്ചസാര കാൽ ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ മൈദ കോൺഫ്ളാർ ഒരു ടേബിൾസ്പൂൺ മുളകുപൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സോയ സോസ് ഒരുടേബിൾസ്പൂൺ ഉപ്പ്‌ എന്നിവ ചേർത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് കട്ടിയുള്ള ഒരു ബാറ്റെർ ആക്കിയെടുക്കുക.ഇതിൽ കോളിഫ്ലവർ മുക്കി എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുക.

മറ്റൊരു പാനിൽ എണ്ണയൊഴിച്ചു വെളുത്തുള്ളി ചേർത്ത് വഴണ്ട് വരുമ്പോൾ സവാള കാപ്സികം ചേർത്ത് ഒന്നുകൂടെ യോജിപ്പിച്ചു സോഫ്റ്റ് ആയി വരുമ്പോൾ സോയ സോസ് ചില്ലി സോസ് ടൊമാറ്റോ സോസ് വിനിഗർ  ചേർത്ത് മിക്സ് ചെയ്തു ഗ്രേവിക്ക് ആവശ്യമായ വെള്ളം ഒഴിച്ച് നന്നായി തിളച്ചു വരുമ്പോൾ  ആവശ്യത്തിന് ഉപ്പ്‌ പഞ്ചസാര എന്നിവ ചേർത്തതിന് ശേഷം ഒരുടേബിൾസ്പൂൺ കോൺഫ്ളാർ കുറച്ചു വെള്ളം ചേർത്ത് മിക്സ് ചെയ്തു ഇതിലേക്ക് കുറേശെ ചേർത്ത് ഇളക്കി ഇതിലേക്ക് വറുത്തെടുത്ത കോളിഫ്ലവർ ചേർത്ത് എല്ലാ ഭാഗത്തും മസാല വരുന്ന രീതിയിൽ ഇളക്കി കൊടുക്കുക .


ക്രീം പഫ് Cream Puff

ക്രീം പഫ് Cream Puff

ആവശ്യമുള്ള സാധനങ്ങൾ 

മൈദ 75 ഗ്രാം
ബട്ടർ 50  ഗ്രാം
ഉപ്പ് 2   ഗ്രാം
പഞ്ചസാര 1/2 ടീസ്പൂൺ 
മുട്ട രണ്ടെണ്ണം വലുത് 
വെള്ളം 120 മില്ലി 
വിപ്പിംഗ് ക്രീം 250 മില്ലി 

തയ്യാറാക്കുന്ന വിധം 

പാൻ ചൂടാക്കി അതിൽ വെള്ളവും ബട്ടറും ചേർത്ത് യോജിപ്പിക്കുക.മെൽറ്റ്‌ ആയതിനു ശേഷം മൈദ ചേർത്ത് കട്ട ആകാതെ അടിയിൽ പിടിക്കാതെനാലഞ്ചു മിനിറ്റു മിക്സ്  നന്നായി യോജിപ്പിച്ചെടുക്കുക.അപ്പോൾ നല്ല സോഫ്റ്റ് ആയുള്ള ഡോവ് കിട്ടും തീ ഓഫാക്കി കുറച്ചു ചൂടാറിയ ശേഷം  ഇതിലേക്ക് മറ്റൊരു പാത്രത്തിൽ ബീറ്റ് ചെയ്തു വച്ച മുട്ട കുറേശെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.ഇതിനെ പൈപ്പിങ് ചെയ്യുന്ന ട്യൂബിൽ ഡോവ് നിറച്ചു ബേക്കിംഗ് ട്രെയിൽ ബട്ടർ പേപ്പർ ഇട്ടു കുക്കിസിന്റെ രൂപത്തിൽ വട്ടത്തിൽ ചുറ്റി വച്ച് 180 ഡിഗ്രിയിൽ 20 - 25 മിനിറ്റു ബൈക്ക് ചെയ്തെടുക്കുക. 

ചൂടാറിയ ശേഷം പഫിന്റെ പിന്നിലൂടെ നന്നയി വിപ്പ് ചെയ്തു വച്ച വിപ്പിംഗ് ക്രീം നിറക്കുക.





റെഡ് വെൽവെറ്റ് കേക്ക് Red Velvet Cake

റെഡ് വെൽവെറ്റ് കേക്ക്  Red Velvet Cake


ആവശ്യമുള്ള സാധനങ്ങൾ 

മൈദ 310  ഗ്രാം
കൊക്കോ പൌഡർ 16 ഗ്രാം 
ബേക്കിംഗ് സോഡാ 5 ഗ്രാം
ഉപ്പ് 5 ഗ്രാം
ബട്ടർ 113 ഗ്രാം
ഷുഗർ 300 ഗ്രാം
പൌഡർ ഷുഗർ 156 ഗ്രാം
മുട്ട രണ്ടെണ്ണം 
വെജിറ്റബിൾ ഓയിൽ 250 ഗ്രാം
വിനിഗർ 5 മില്ലി 
വാനില എസ്സെൻസ് 15 ഗ്രാം
കട്ടിയായ മോര് 240 ഗ്രാം
ക്രീം ചീസ് 500 ഗ്രാം
വിപ്പിംഗ് ക്രീം 300 ഗ്രാം
കളർ ആവശ്യാനുസരണം 

തയ്യാറാക്കുന്ന വിധം 

സ്പോഞ്ചു തയ്യാറാക്കുന്ന വിധം 

മൈദ കൊക്കോ പൌഡർ ബേക്കിംഗ് സോഡാ ഉപ്പ് എന്നിവ നന്നയി മിക്സ് ചെയ്തു അരിച്ചെടുക്കുക.മറ്റൊരു പാത്രത്തിൽ ബട്ടറും ഷുഗറും ചേർത്ത് ബീറ്റ് ചെയ്തു മുട്ട ഒരെണ്ണം ചേർത്ത് ബീറ്റ് ചെയ്യുക അതിനുശേഷം അടുത്ത മുട്ട ചേർത്ത് ബീറ്റ് ചെയ്തു വെജിറ്റബിൾ ഓയിൽ ചേർത്ത് ബീറ്റ് ചെയ്തതിനു ശേഷം വിനിഗർ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക ഇതിലേക്ക് മോര് കുറേശെ ചേർത്ത് ബീറ്റ് ചെയ്തെടുക്കുക.ശേഷം അരിച്ചു വച്ച പൊടി ചേർത്ത് ബീറ്റർ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തതിനു ശേഷം കളർ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക.ഇതിനെ ബട്ടർ തടവിയ മോൾഡിൽ ഒഴിച്ച് 180 ഡിഗ്രിയിൽ 30 - 35 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കുക.

ഫ്രോസ്റ്റിങ്  തയ്യാറാക്കുന്ന വിധം 

ക്രീം ചീസ് കുറേശ്ശെ പൌഡർ ഷുഗർ ചേർത്ത് ശേഷം വാനില എസ്സെൻസും ചേർത്ത് ബീറ്റ് ചെയ്തെടുക്കുക.മറ്റൊരു പാത്രത്തിൽ വിപ്പിംഗ് ക്രീം നന്നായി ബീറ്ററിൽ നിന്ന് വിടാത്ത പാകത്തിൽ  വിപ് ചെയ്തെടുക്കുക. ഇതു രണ്ടും ഒന്ന് ഫോൾഡ് ചെയ്തെടുക്കുക.

സ്പോഞ്ചു ചൂടറിയതിനു ശേഷം മാത്രം ലയർ കട്ട് ചെയ്തു ഇഷ്ടമുള്ള രീതിയിൽ ഫ്രോസ്റ്റിങ് ചെയ്തു ഉപയോഗികയാവുന്നതാണ്.



Sunday, December 10, 2017

നത്തോലി വറ്റിച്ചത് Natholi Vattichathu

നത്തോലി വറ്റിച്ചത്  Natholi Vattichathu 


ആവശ്യമുള്ള സാധനങ്ങൾ 

നത്തോലി അര കിലോ 
തക്കാളി രണ്ടെണ്ണം 
പച്ചമുളക് മൂന്നെണ്ണം 
ചുവന്നുള്ളി എട്ടെണ്ണം 
വേപ്പില രണ്ടു തണ്ട്
മഞ്ഞപ്പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി ഒന്നര ടേബിൾ സ്പൂൺ 
മല്ലിപൊടി ഒരു ടീസ്പൂൺ 
പുളി ഒരു നെല്ലിക്കയുടെ വലുപ്പത്തിൽ 
ഉപ്പ് ആവശ്യത്തിന് 
വെളിച്ചെണ്ണ ആവശ്യത്തിന് 
ഇഞ്ചി ഒരു ചെറിയ കഷ്ണം 

തയ്യാറാക്കുന്ന വിധം 

ചട്ടിയിൽ വേപ്പില ചുവന്നുള്ളി ഇഞ്ചി ചതച്ചത് ഉപ്പ് ആവശ്യത്തിന് വെളിച്ചെണ്ണയും ചേർത്ത് നല്ലവണ്ണം കൈ കൊണ്ട് ഞെരടി ഇതിലേക്ക് തക്കാളി അരിഞ്ഞത് മഞ്ഞപ്പൊടി മുളകുപൊടി മല്ലിപൊടി ചേർത്ത് വീണ്ടും നന്നായി ഞെരടി യോജിപ്പിച്ചു പുളിപിഴിഞ്ഞ വെള്ളവും ആവശ്യമെങ്കിൽ മാത്രം കൂടുതൽ വെള്ളം ചേർത്ത് തിളപ്പിക്കുക.വറ്റിത്തുടങ്ങിയാൽ കഴുകി വച്ച മീൻ ഇട്ടു 10 മിനിറ്റു വേവിച്ചു തീ ഓഫ് ചെയ്തു മുകളിലായി പച്ച വെളിച്ചെണ്ണ അല്പം ഒഴിച്ച് കൊടുക്കുക.





ബനാന കേക്ക് Banana Cake

ബനാന കേക്ക്  Banana Cake


ആവശ്യമുള്ള സാധനങ്ങൾ 

ബനാന നാലെണ്ണം 
ഗോതമ്പു പൊടി ഒന്നര കപ്പ് 
പഞ്ചസാര അര കപ്പ് 
സൺഫ്ലവർ ഓയിൽ 2/3 കപ്പ് 
വാനില എസ്സെൻസ്‌ ഒരു ടീസ്പൂൺ 
ബേക്കിംഗ് സോഡാ അര ടീസ്പൂൺ 
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ 
ഉപ്പു ഒരു നുള്ള് 
അണ്ടിപരിപ്പ് ബദാം ചോപ് ചെയ്തത് മൂന്നു ടേബിൾസ്പൂൺ 
ചോക്ലേറ്റ് ചിപ്സ് മൂന്നു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ ബനാന ഇട്ടു നന്നായി  ഉടച്ചെടുക്കുക ഇതിലേക്ക് സൺഫ്ലവർ ഓയിൽ വാനില എസ്സെൻസ്‌ പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്തു ഗോതമ്പു പൊടി ഉപ്പ് ബേക്കിംഗ് സോഡാ ബേക്കിംഗ് പൌഡർ എന്നിവ ചേർത്ത് അരിച്ചെടുത്തു പഴത്തിന്റെ മിക്സിലേക്കു ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.അരിഞ്ഞു വച്ച നട്ട്‌സും ചോക്ലേറ്റും ചേർത്ത് കൊടുക്കുക.
ബേക്ക് ചെയ്യാനുദ്ദേശിക്കുന്ന പാത്രത്തിൽ ബട്ടർ തടവി ബാറ്റർ ഒഴിച്ച് 180 ഡിഗ്രിയിൽ 40 -45 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കുക.



.


ആപ്പിൾ റോൾ Apple Roll

ആപ്പിൾ റോൾ  Apple Roll



ആവശ്യമുള്ള സാധനങ്ങൾ 

ബ്രീഡ് നാലു സ്ലൈസ് 
ആപ്പിൾ ഒരെണ്ണം 
പഞ്ചസാര മൂന്നു ടേബിൾസ്പൂൺ 
സിന്നമൻ പൌഡർ ഒരു ടേബിൾസ്പൂൺ 
നട്ട്മഗ് പൌഡർ രണ്ടു നുള്ള്
മുട്ട ഒരെണ്ണം 
പാല് രണ്ടു ടേബിൾസ്പൂൺ 
ക്രീം ചീസ് രണ്ടു ടേബിൾസ്പൂൺ
ലെമൺ ജ്യൂസ് അര ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം 

രണ്ടു ടേബിൾസ്പൂൺ പഞ്ചസാരയും മുക്കാൽ ടേബിൾസ്പൂൺ സിന്നമൻ പൌഡർ ചേർത്ത് മിക്സ് ചെയ്തു വക്കുക.
ബ്രെഡിന്റെ നാലു ഭാഗവും കട്ട് ചെയ്തു വക്കുക.
മുട്ടയും പാലും കൂടെ ബീറ്റ് ചെയ്തു വക്കുക.
പാനിൽ ചെറുതായി അരിഞ്ഞ ആപ്പിൾ  ഒരു ടേബിൾസ്പൂൺ പഞ്ചസാര നട്ട്മഗ് പൌഡർ കാൽ ടേബിൾസ്പൂൺ  സിന്നമൻ പൌഡർ ലെമൺ ജ്യൂസ് ചേർത്ത് മൂന്ന് മിനിറ്റു സോർട് ചെയ്തെടുക്കുക.ബ്രീഡ് നന്നായി പരത്തിയെടുത്തു അതിലേക്കു ക്രീം ചീസ് തേച്ചു ആപ്പിൾ ഫില്ലിംഗ് ചെയ്തു നല്ല ടൈറ്റ് ആയി റോൾ ചെയ്തെടുത്തു മുട്ടയിൽ മുക്കി പാനിൽ ബട്ടർ ഇട്ടു ഒന്ന് ടോസ്റ് ചെയ്തു പഞ്ചസാരയുടെയും സിന്നമൻ പൗഡറിന്റെയും മിക്സിൽ റോൾ ചെയ്തെടുക്കുക.


Tuesday, December 05, 2017

പച്ച മാങ്ങാ കറി Pacha Manga Curry

പച്ച മാങ്ങാ കറി Pacha Manga Curry


ആവശ്യമുള്ള സാധനങ്ങൾ 

പച്ച മാങ്ങ ഒരെണ്ണം 
തേങ്ങയുടെ  ഒന്നാം പാൽ കാൽ കപ്പ് രണ്ടാം പാൽ രണ്ടു കപ്പ് 
ചുവന്നുള്ളി പത്തെണ്ണം 
ഇഞ്ചി ഒരു ചെറിയ കഷ്ണം 
വേപ്പില രണ്ടു തണ്ട്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി ഒരു ടേബിൾസ്പൂൺ 
മല്ലിപൊടി ഒന്നര മുതൽ രണ്ടു ടേബിൾസ്പൂൺ 
ഉലുവ ഒരു നുള്ള്
പച്ച മുളക് മൂന്നെണ്ണം 
വെളിച്ചെണ്ണ മൂന്ന് ടേബിൾസ്പൂൺ 
ഉപ്പു ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 


പാത്രത്തിൽ എട്ടു ചുവന്നുള്ളി അരിഞ്ഞത് പച്ചമുളക് നെടുകെ കീറിയത് വേപ്പില ഇഞ്ചി ചതച്ചത് മുളകുപൊടി മല്ലിപൊടി മഞ്ഞൾപൊടി ഉപ്പ് അല്പം വെളിച്ചെണ്ണ ചേർത്ത് കൈ കൊണ്ട് നന്നായി ഞെരടി രണ്ടാം പാലും ആവശ്യത്തിന് വെള്ളവും ചേർത്ത് അടപ്പത്തു വച്ച് നന്നായി തിളച്ചു വന്നാൽ നീളത്തിൽ അരിഞ്ഞ മാങ്ങ ചേർത്ത് കൊടുത്തു നന്നായി വെന്തു വറ്റി വരുമ്പോൾ തീ ഓഫ് ചെയ്തു  ഒന്നാം പാൽ ഒഴിച്ച് മിക്സ് ചെയ്യുക.

പാനിൽ എന്ന ചൂടാക്കി ബാക്കിയുള്ള ഉള്ളി നീളത്തിൽ അരിഞ്ഞു ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഉലുവചേർത്തു താളിക്കുക.






ചോക്ലേറ്റ് ലാവാ കേക്ക് Chocolate Lava Cake

ചോക്ലേറ്റ് ലാവാ കേക്ക്  Chocolate Lava Cake



ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പ് പൊടി അര കപ്പ്
കോകോ പൌഡർ  3 ടേബിൾസ്പൂൺ 
ഉപ്പ് ഒരു നുള്ള്
ബേക്കിംഗ് സോഡാ കാൽ ടീസ്പൂൺ 
പഞ്ചസാര 1 /3 കപ്പ് 
തണുത്തവെള്ളം അര കപ്പ് 
ഓയിൽ രണ്ടു ടേബിൾസ്പൂൺ 
വാനില എസ്സെൻസ് അര ടീസ്പൂൺ 
ലെമൺ ജ്യൂസ് അര ടേബിൾസ്പൂൺ 
മിൽക്ക്  ചോക്ലേറ്റ് 200 ഗ്രാം 


തയ്യാറാക്കുന്ന വിധം 

ഗോതമ്പ് പൊടി കോകോ പൌഡർ ഉപ്പ് ബേക്കിംഗ് സോഡാ ഒരുമിച്ചു അരിച്ചെടുക്കുക.
ഒരു ബൗളിൽ പഞ്ചസാരയും തണുത്ത വെള്ളവും ചേർത്ത് അലിയുന്നത് വരെ നന്നായി ഇളക്കുക ഓയിൽ ഒഴിച്ച് വീണ്ടും ഇളക്കുക  വാനില എസ്സെൻസ് ലെമൺ ജ്യൂസ് ഒഴിച്ച് വീണ്ടും മിക്സ് ചെയ്യുക.ശേഷം അരിച്ചു വച്ച പൊടി ഇതിലേക്ക് ചേർത്ത് യോജിപ്പിച്ചു ബേക്കിംഗ് ചെയ്യുന്ന പാത്രത്തിൽ ബട്ടർ ഗ്രീസ് ചെയ്തു ഒഴിക്കുക.ചോക്ലേറ്റ് ചെറിയ കഷ്ണങ്ങളാക്കി ഉള്ളിലേക്കു മുങ്ങി പോകുന്ന രീതിയിൽ  ഇട്ടു കൊടുക്കുക.
200 ഡിഗ്രി സെൽഷ്യസിൽ 30 -35  മിനിറ്റു ബേക്കിംഗ് ചെയ്യുക.  

Monday, December 04, 2017

ബട്ടർ ചിക്കൻ ബിരിയാണി Butter Chicken Biriyani

ബട്ടർ ചിക്കൻ ബിരിയാണി  Butter Chicken Biriyani

ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ 250  ഗ്രാം
അരി 3 കപ്പ് 
ജിൻജർ ഗാർലിക് പേസ്റ്റ് രണ്ടര ടേബിൾസ്പൂൺ 
തൈര് അര കപ്പ് 
കാശുവണ്ടി പേസ്റ്റ് കാൽ കപ്പ് 
മുളക് പൊടി ഒന്നര ടേബിൾസ്‌പൂൺ
മല്ലി പൊടി ഒന്നര ടേബിൾസ്‌പൂൺ
ഗരം മസാല രണ്ടു ടീസ്പൂൺ 
രണ്ടു വലിയ തക്കാളിയുടെ ടോമോട്ടോ പ്യുരീ 
ഫ്രൈഡ് ഒനിയൻ കാൽ കപ്പ് 
മല്ലിയില പുതിനയില അര കപ്പ് 
ബട്ടർ 4 ടേബിൾസ്പൂൺ 
പട്ട ഒരു വലിയ കഷ്ണം 
ഗ്രാമ്പൂ 4  വലുത് 
ഏലക്ക 6  എണ്ണം 
സ്റ്റാർ അനിസ് 2 എണ്ണം വലുത് 
വാഴനയില ഒരെണ്ണം 
ഉപ്പ് ആവശ്യത്തിന് 
റോസ് വാട്ടർ രണ്ടു ടേബിൾ സ്പൂൺ 

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ ചിക്കൻ,ജിൻജർ ഗാർലിക് പേസ്റ്റ് തൈര് കാശുവണ്ടി പേസ്റ്റ് മുളക് പൊടി മല്ലി പൊടി ഗരം മസാല ഒരു ടീസ്പൂൺ  ടോമോട്ടോ പ്യുരീ ഫ്രൈഡ് ഒനിയൻ മല്ലിയില പുതിനയില ആവശ്യത്തിന് ഉപ്പും ചേർത്ത് മാറിനേറ്റ് ചെയ്തു വക്കുക.
അരി വേവിച്ചു വെള്ളം ഊറ്റി വക്കുക.
ഒരു പാത്രത്തിൽ 2  ടേബിൾസ്പൂൺ ബട്ടർ ഇട്ടു അതിലേക്കു ഓൾ സ്‌പൈസസ് ഇട്ടു വഴറ്റി മാറിനേറ്റ് ചെയ്ത ചിക്കനെ ചേർത്ത് അടച്ചു വച്ച് വേവിച്ചെടുക്കുക.വെന്ത ശേഷം മറ്റൊരു പാത്രത്തിൽ റൈസും ചിക്കനും മുകളിൽ റൈസ് വരുന്ന രീതിയിൽ ലയർ ചെയ്തെടുക്കുക.അതിനു മുകളിലായി ബാക്കിയുള്ള ബട്ടറും ഗരം മസാല റോസ് വാട്ടറും ഒഴിച്ച് അഞ്ചു മിനിറ്റു അടച്ചുവച്ചു വേവിക്കുക.





ചോക്ലേറ്റ് ബനാന റോൾ Chocolate Banana Roll

ചോക്ലേറ്റ് ബനാന റോൾ  Chocolate Banana Roll 


ആവശ്യമുള്ള സാധനങ്ങൾ 

ബ്രഡ് നാലു സ്ലൈസ് 
നേന്ത്ര പഴം നന്നയി പഴുത്ത് ഒരെണ്ണം 
ചോക്ലേറ്റ് 50 ഗ്രാം
ബ്രെഡ് പൊടിച്ചത് അര കപ്പ് 
മുട്ട ഒരെണ്ണം 
പാല് രണ്ടു ടേബിൾസ്പൂൺ 
എണ്ണ വറുക്കുവാൻ ആവശ്യമായത് 
ഫ്രഷ് ക്രീം ചോക്ലേറ്റ് മേല്റ്റാക്കാൻ ആവശ്യമായത് 


തയ്യാറാക്കുന്ന വിധം 

ബ്രെഡ് നാലുഭാഗവും കട്ട് ചെയ്തു പരത്തിയെടുത്തു പഴവും സ്ലൈസ് ചെയ്ത ചോക്ലേറ്റും വച്ച് നല്ല ടൈറ്റ് ആയി റോൾ ചെയ്തെടുക്കുക.
മുട്ടയും പാലും മിക്സ് ചെയ്തു വക്കുക.
ബാക്കിയുള്ള ചോക്ലേറ്റും ഫ്രഷ് ക്രീം ഡബിൾ ബോയ്ൽ ചെയ്തെടുക്കുക.
ബ്രെഡ് റോളിനെ മുട്ടയുടെ മിക്സിൽ മുക്കി ബ്രെഡ് പൊടിയിൽ മുക്കി ഡീപ് ഫ്രൈ ചെയ്തെടുക്കുക.
ചോക്ലേറ്റ് സൊസിൽ ഡിപ് ചെയ്തു കഴിക്കാവുന്നതാണ്.



കൊള്ളി ഇഷ്ടു Kolli (Tapioca) Ishttu

കൊള്ളി ഇഷ്ടു  Kolli (Tapioca) Ishttu 



ആവശ്യമുള്ള സാധനങ്ങൾ 

കൊള്ളി അര കിലോ 
തേങ്ങാ അരമുറി തേങ്ങയുടെ മുക്കാൽ ഭാഗം ചിരകിയത് 
നല്ല ജീരകം ഒരു ടീസ്പൂൺ 
പച്ചമുളക് നാലെണ്ണം 
വേപ്പില രണ്ടു തണ്ട് 
ഉപ്പു ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

കൊള്ളി കൊത്തിയെടുത്തു വെള്ളത്തിൽ വേവിച്ചു ഊറ്റിയെടുത്തു ചൂടായ വലിയ ഒരു പാനിൽ ഇടുക.ഇതിലേക്ക് തേങ്ങാ നല്ല ജീരകം പച്ചമുളക് ഉപ്പു നന്നായി അരച്ച് ചേർക്കുക ശേഷം വേപ്പില ചേർക്കുക.ഇതു നന്നായി ചൂടായി ഇളക്കി യോജിപ്പിച്ചതിനു ശേഷം തീ ഓഫാക്കാവുന്നതാണ്. 



ചിക്കൻ കൊത്തു ഇഡ്ഡലി Chicken Kothu Eddali

ചിക്കൻ കൊത്തു  ഇഡ്ഡലി  Chicken Kothu Eddali 


ആവശ്യമുള്ള സാധനങ്ങൾ 

ഇഡ്ഡലി 4 എണ്ണം 
ചിക്കൻ എല്ലില്ലാത്തതു വലുത് 5 കഷ്ണം 
സവാള ,പച്ചമുളക് രണ്ടെണ്ണം, വെളുത്തുള്ളി അഞ്ചു അല്ലി , ഇഞ്ചി ഒരു ചെറിയ കഷ്ണം, തക്കാളി ഒരെണ്ണം, 
മല്ലിയില രണ്ടു തണ്ട് എല്ലാം  ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളകുപൊടി രണ്ടു ടീസ്പൂൺ 
മല്ലിപൊടി ഒന്നര ടേബിൾസ്പൂൺ 
ഗരം മസാല അര ടീസ്പൂൺ
ഉപ്പു ആവശ്യത്തിന് 
വെളിച്ചെണ്ണ ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടായാൽ സവാള പച്ചമുളക്  വെളുത്തുള്ളി  ഇഞ്ചി ചേർത്ത് നന്നായി വഴറ്റി മഞ്ഞൾ പൊടി മുളകുപൊടി മല്ലിപൊടി ഗരം മസാല ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കി തക്കാളി ചേർത്ത് 
ഉടയുന്നതുവരെ വേവിച്ചു  ചിക്കൻ ആവശ്യത്തിന് ഉപ്പു കുറച്ചു മല്ലിയില ചേർത്ത് നന്നായി വേവിച്ചു പുറത്തെടുത്തു ചെറുതായി അരിഞ്ഞെടുക്കുക.പാനിലെ ഗ്രേവിയിലേക്കു ഇഡലിയും അരിഞ്ഞെടുത്ത 
ചിക്കനും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്തു യോജിപ്പിച്ചെടുക്കുക.