Showing posts with label ചായ പലഹാരം. Show all posts
Showing posts with label ചായ പലഹാരം. Show all posts

Tuesday, December 18, 2018

പപ്പട വട Pappada Vada

പപ്പട വട Pappada Vada

ആവശ്യമുള്ള സാധനങ്ങൾ 

പച്ചരി ഒരു ഗ്ലാസ് 
പപ്പടം പത്തെണ്ണം 
മുളകുപൊടി അര ടീസ്പൂൺ 
കായപ്പൊടി , മഞ്ഞൾ പൊടി രണ്ടു നുള്ള്
എള്ള് മുക്കാൽ  ടീസ്പൂൺ 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

 ഫോർക്ക് ഉപയോഗിച്ച് ചെറിയ ഹോളുകൾ ഇട്ട പപ്പടം വെയിലത്ത് വച്ചോ ഫ്രീസിറിൽ വച്ചോ നല്ല ഹാർഡ് ആക്കിയെടുക്കുക.

അഞ്ചു മണിക്കൂർ കുതിർത്തെടുത്ത പച്ചരി നന്നായി അരച്ചെടുത്തു മഞ്ഞൾപൊടി , മുളകുപൊടി , കായപ്പൊടി , എള്ള് , ആവശ്യത്തിന് ഉപ്പും ,വെള്ളവും ചേർത്ത് കുറച്ചു ലൂസായ പരുവത്തിൽ മാവു തയ്യാറാക്കി  ഹാർഡാക്കിയെടുത്ത പപ്പടം മുക്കി ചൂടായ എണ്ണയിൽ ചെറിയ തീയിൽ വറുത്തെടുക്കുക.




Sunday, December 16, 2018

ഗുലാബ് ജാം കപ്പ് കേക്ക് Gulab Jamun Cup Cake

ഗുലാബ് ജാം കപ്പ് കേക്ക് Gulab Jamun Cup  Cake

ആവശ്യമുള്ള സാധനങ്ങൾ 

ഗുലാബ് ജാം ചോപ് ചെയ്തത് 100 ഗ്രാം
മൈദ 175 ഗ്രാം 
പഞ്ചസാര 185 ഗ്രാം 
കൊക്കോ പൌഡർ 30 ഗ്രാം 
ബൈക്കിങ് സോഡാ അര ടീസ്പൂൺ 
മുട്ട മൂന്നെണ്ണം 
ബട്ടർ മിൽക്ക് 120 മില്ലി 
ഓയിൽ 210 മില്ലി
ബ്ലാക്ക് കോഫീ 100 മില്ലി 

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ മൈദ , പഞ്ചസാര , കൊക്കോ പൌഡർ , ബൈക്കിങ് സോഡാ ചേർത്ത് നന്നായി മിക്സ് ചെയ്തു ഗുലാബ് ജാം ചേർത്ത് മിക്സ് ചെയ്തു വക്കുക.

മറ്റൊരു ബൗളിൽ ബ്ലാക് കോഫീ , മുട്ട , ബട്ടർ മിൽക്ക് , ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്തു ഗുലാബ് ജാം മിക്സ് ചേർത്ത് നന്നായി മിക്സ് ചെയ്തു കപ്പ് കേക്കിന്റെ മോൾഡിൽ ഒഴിച്ച് 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റു ബേക്കു ചെയ്തെടുക്കുക.








Wednesday, November 14, 2018

പൗണ്ട് കേക്ക് Pound Cake

പൗണ്ട് കേക്ക്  Pound Cake

ആവശ്യമുള്ള സാധനങ്ങൾ 

മൈദ 160 ഗ്രാം
മുട്ട മൂന്നെണ്ണം 
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ 
വാനില എസ്സെൻസ് ഒന്നര ടീസ്പൂൺ 
ഉപ്പ് കാൽ ടീസ്പൂൺ 
പാല് മൂന്ന് ടേബിൾസ്പൂൺ 
ഷുഗർ 150 ഗ്രാം 
ബട്ടർ 185 ഗ്രാം 

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ പാല് , മുട്ട , വാനില എസ്സെൻസ് നന്നായി യോജിപ്പിച്ചു വക്കുക.

മറ്റൊരു ബൗളിൽ മൈദ , ബേക്കിംഗ് പൌഡർ , ഉപ്പ് ചേർത്ത് അരിച്ചെടുത്തു പഞ്ചസാര , ബട്ടർ ചേർത്ത് നന്നായി യോജിപ്പിച്ചു സോഫ്റ്റ് ആക്കിയെടുത്തു മുട്ടയുടെ മിക്സ് കുറേശ്ശേ ചേർത്ത് വീണ്ടും നന്നായി യോജിപ്പിച്ചു ബേക്കിംഗ് ട്രയിലേക്കു ഒഴിച്ച് 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 - 20 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കുക. 






Sunday, October 21, 2018

റവ പുട്ട് Rava Puttu

റവ പുട്ട്  Rava Puttu


ആവശ്യമുള്ള സാധനങ്ങൾ 

റവ വറുത്ത്  ഒരു കപ്പ് 
തേങ്ങാ ചിരകിയത് , ഉപ്പ് , ചെറിയ ചൂടുള്ള വെള്ളം ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

റവയിലേക്കു ആവശ്യത്തിന് ഉപ്പ് ,നാലോ അഞ്ചോ ടേബിൾസ്പൂൺ തേങ്ങാ ചേർത്ത് നന്നായി മിക്സ് ചെയ്തു  സാധാരണ പുട്ടിനേക്കാൾ കുറച്ചു കൂടുതൽ വെള്ളം കുറേശ്ശേ ഒഴിച്ച് പുട്ടിന്റെ പരുവത്തിൽ കുഴച്ചെടുത്തു സാധാരണ പുട്ട് ഉണ്ടാക്കുന്നതുപോലെ  തയ്യാറാക്കുക. 

 
 

Sunday, October 14, 2018

ഡോവ്നട്സ് Doughnuts

ഡോവ്നട്സ്  Doughnuts


ആവശ്യമുള്ള സാധനങ്ങൾ 

മൈദ രണ്ടു ,പാല് മുക്കാൽ ,ബട്ടർ കാൽ കപ്പ് 
പഞ്ചസാര രണ്ടു ടേബിൾസ്പൂൺ 
ഈസ്റ്റ് ഒരു ടീസ്പൂൺ 
ചോക്ലേറ്റ് 300 ഗ്രാം
ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

 ബൗളിൽ മൈദ , ബട്ടർ , പഞ്ചസാര ഈസ്റ്റ് ചേർത്ത് നന്നായി മിക്സ് ചെയ്തു അതിലേക്കു ചെറിയ ചൂടുള്ള പാല് ചേർത്ത് മിക്സ് ചെയ്തു സോഫ്റ്റ് ആക്കി എടുക്കുക.
പൊങ്ങിവരുന്നതിനായി ഓയിൽ തടവിയ ബൗളിൽ ഏകദേശം ഒന്നുമുതൽ രണ്ടു മണിക്കൂർ വച്ച് പൊങ്ങിവന്നാൽ ടേബിൾ ടോപ്പിൽ അല്പം പൊടി വിതറി മാവു ഒന്ന് കുഴച്ചെടുത്തു കുറച്ചു കനത്തിൽ പരത്തിയെടുക്കുക.
ഇതിനെ ഡോവ്നട്സ്  ഷേപ്പിൽ മുറിച്ചെടുത്തു ബേക്കിംഗ് ഷീറ്റിൽ വച്ച് ഓയിൽ ഒന്ന് ബ്രെഷ് ചെയ്തു കൊടുത്തു തുണി ഉപയോഗിച്ച് പൊങ്ങിവരുന്നതിനായി ഒരു മണിക്കൂർ മൂടിവച്ചു പൊങ്ങി വന്നാൽ എണ്ണയിൽ വറുത്തെടുക്കുകയോ 190 ഡിഗ്രിയിൽ പ്രി ഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റു ബേക്കു ചെയ്യുകയോ ചെയ്യാം.
ഡബിൾ ബോയിൽ ചെയ്തു മെൽറ്റ് ആക്കിയ ചോക്ലേറ്റിൽ ഒരു വശം ഡിപ്പ് ചെയ്തു സെറ്റ് ആവുന്നതിനായി അര മണിക്കൂർ വക്കുക.







Tuesday, October 09, 2018

ചോക്ലേറ്റ് ഫിൽ ക്രോസെന്റ് Chocolate Fill Croissant


ചോക്ലേറ്റ് ഫിൽ ക്രോസെന്റ് Chocolate Fill Croissant


ആവശ്യമുള്ള സാധനങ്ങൾ 

മൈദ 600 ഗ്രാം
ഈസ്റ്റ് ഒന്നര ടേബിൾസ്പൂൺ 
ഷുഗർ 6 ടേബിൾസ്പൂൺ 
പാല് 390 മില്ലി 
ബട്ടർ 250 ഗ്രാം
ഉപ്പ് ഒരു ടീസ്പൂൺ 
മുട്ടയുടെ മഞ്ഞ രണ്ടെണ്ണം 
ചോക്ലേറ്റ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പകുതി പാലെടുത്തു ചെറുതായൊന്നു ചൂടാക്കി ഈസ്റ്റും , പഞ്ചസാരയും ചേർത്ത് അഞ്ചു മിനിറ്റു  മൂടിവച്ചു ആക്റ്റീവ് ആയതിനു ശേഷം മൈദ , ബാക്കിയുള്ള പാല് , ഉപ്പ് ചേർത്ത് നല്ല സോഫ്റ്റ് ആയി കുഴച്ചെടുത്തു ഒരു ബൗളിലേക്കിട്ടു ഒരു മണിക്കൂർ  മൂടി വച്ച് ഡബിൾ സൈസ് ആയിവന്നാൽ ടേബിൾ ടോപ്പിൽ പൊടിവിതറി ഡോവ് അതിൽ വച്ച് നീളത്തിൽ റോൾ ചെയ്തു പതിനെട്ടു കഷ്ണങ്ങളാക്കി മുറിച്ചെടുത്തു ഓരോ കഷ്ണവും പരത്തിയെടുത്തു ഓരോ കഷണത്തിന്റെ മുകളിലും ബട്ടർ ബ്രെഷ് ചെയ്തു ലയർ ചെയ്തെടുക്കുക.ഇതിനെ പ്ലാസ്റ്റിക് റാപ്പിൽ പൊതിഞ്ഞു 25 മിനിറ്റു ഫ്രീസറിൽ വക്കുക.
ഇതിനെ പുറത്തെടുത്തു വീണ്ടും നന്നായി പരത്തി പിസ കട്ട് ചെയ്യുന്നപോലെ ട്രയാങ്കിൾ ഷേപ്പിൽ 12 കഷ്ണമായി മുറിച്ചെടുക്കുക.
വീതി കൂടിയ ഭാഗത്തു നടുവിലായി ഒരു സെന്റിമീറ്റർ നീളത്തിൽ ഉള്ളിലേക്കു ചെറുതായി മുറിച്ചു (ഉണ്ടാക്കുമ്പോൾ ബെൻഡ് ആയി വരുന്നതിനു ) ,മുറിച്ചതിന്റെ അവസാനം ചോക്ലേറ്റ് വച്ച് വീതി കൂടിയ ഭാഗത്തുനിന്നും കുറഞ്ഞ ഭാഗത്തേക്ക് റോൾ ചെയ്തെടുത്തു ബേക്കിംഗ് ഷീറ്റിലേക്കു വച്ച് അര മണിക്കൂർ തുണി ഉപയോഗിച്ച് മൂടി വച്ച് ഡബിൾ സൈസ് ആയി വന്നാൽ മുട്ടയുടെ മഞ്ഞ ബീറ്റ് ചെയ്തു മുകളിൽ ബ്രെഷ് ചെയ്തു 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 20 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.





Sunday, October 07, 2018

ലെമൺ കപ്പ് കേക്ക് Lemon Cup Cake

ലെമൺ കപ്പ് കേക്ക് Lemon Cup Cake


ആവശ്യമുള്ള സാധനങ്ങൾ

മൈദ ,പഞ്ചസാര ഒരു കപ്പ് 
ബേക്കിംഗ് പൌഡർ ഒന്നര ടീസ്പൂൺ 
ക്രീം ഓഫ് ടാർട്ടർ ,ഉപ്പ് കാൽ ടീസ്പൂൺ 
മുട്ട നാലെണ്ണം വലുത് 
സൺഫ്ലവർ ഓയിൽ 1/3 cup 
ലെമൺ സെസ്റ്റ് രണ്ടു ടീസ്പൂൺ 
ലെമൺ ജ്യൂസ് ആറു ടേബിൾസ്പൂൺ 

ഗ്ലേസിങ്ങിനു :-

ഷുഗർ 1 + 1/3  കപ്പ് 
1/3  കപ്പ് ലെമൺ ജ്യൂസ് 

തയ്യാറാകുന്ന വിധം

മുട്ടയുടെ വെള്ളയിലേക്കു ക്രീം ഓഫ് ടാർട്ടർ ചേർത്ത് ഒന്ന് ബീറ്റ് ചെയ്തെടുത്തു അര കപ്പ് ഷുഗർ കുറേശ്ശേ ചേർത്ത് പീക്ക് പോയിൻറ് വരെ ബീറ്റ് ചെയ്തു മാറ്റി വക്കുക.
മറ്റൊരു ബൗളിൽ അരിച്ചെടുത്ത മൈദ, ഉപ്പ് ,അര കപ്പ് പഞ്ചസാര ,ബേക്കിംഗ് പൌഡർ ചേർത്ത് അതിലേക്കു ഓയിൽ ,മൂന്ന് മുട്ടയുടെ മഞ്ഞ , ലെമൺ സെസ്റ്റ്  ലെമൺ ജ്യൂസ് ചേർത്ത് ബീറ്റർ ഉപയോഗിച്ചു നന്നായി ബീറ്റ് ചെയ്തു ഇതിലേക്ക് ആദ്യം ബീറ്റ് ചെയ്തു മാറ്റി വച്ച മുട്ടയുടെ വെള്ള ചേർത്ത് ഫോൾഡ് ചെയ്തെടുത്തു കപ്പ് കേക്കിന്റെ മോൾഡിലേക്കൊഴിച്ചു 160 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 -20 മിനിറ്റു ബേക്കു ചെയ്തെടുക്കുക.

ഗ്ലെസ്സു തയാക്കുന്ന വിധം 

ഒരു കപ്പ് ഷുഗറിൽ ലെമൺ ജ്യൂസ് ഒഴിച്ച് മീഡിയം ഫ്ളൈമിൽ ഷുഗർ മെൽറ്റ് ചെയ്തെടുത്തു 15 മിനിറ്റു തണുക്കുന്നതിനായി വച്ച് ശേഷം  1/3 പച്ചസാര ചേർത്ത് യോജിപ്പിക്കുക.

കപ്പ് കേക്ക് നന്നായി തണുത്തതിനു ശേഷം ഓരോ കേക്കിന്റെയും മുകളിൽ സിറപ്പ് കുറേശെ ഒഴിച്ച് കൊടുക്കുക.



Tuesday, July 17, 2018

കുഴൽ പത്തിരി Kuzhal Pathiri

കുഴൽ പത്തിരി Kuzhal Pathiri

ആവശ്യമുള്ള സാധനങ്ങൾ 

അരിപൊടി രണ്ടു കപ്പ് 
വെള്ളം മൂന്ന് കപ്പ് 
ഉപ്പ് ആവശ്യത്തിന് 
ഓയിൽ ഒരു ടീസ്പൂൺ 

തയ്യാറാകുന്ന വിധം

തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിൽ ഉപ്പ് ആവശ്യത്തിന് , ഓയിൽ , അരിപൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു തീ ഓഫ് ചെയ്തുഅല്പം ചൂടാറിയ ശേഷം കൈ കൊണ്ട് മിക്സ് ചെയ്തു സോഫ്റ്റ് ആക്കി ചെറിയ ഉരുളകളാക്കി എടുത്തു നന്നായി കനം കുറച്ചു പേപ്പർ പോലെ പരാതിയെടുത്തു ചൂടാക്കിയ പാനിൽ ചുട്ടെടുക്കുക.



Tuesday, July 03, 2018

മാർബിൾ കപ്പ് കേക്ക് Marble Cup Cake

മാർബിൾ കപ്പ്  കേക്ക്  Marble Cup Cake

ആവശ്യമുള്ള സാധനങ്ങൾ 

മുട്ട മൂന്നെണ്ണം വലുത് 
പഞ്ചസാര , മൈദ  ആറു ടേബിൾസ്പൂൺ 
ഓയിൽ , പാല്  നാലു ടേബിൾസ്പൂൺ 
വാനില എസ്സെൻസ്‌ ഒരു ടീസ്പൂൺ,കൊക്കോ പൌഡർ ഒരു ടേബിൾ സ്പൂൺ 
ക്രീം ഓഫ് റ്റാർട്ടർ കാൽ ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിൽ മുട്ടയുടെ മഞ്ഞ , മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര , ഓയിൽ, പാല് അരിച്ചെടുത്ത മൈദ,വാനില എസ്സെൻസ്  വിസ്‌ക്  ഉപയോഗിച്ച് പഞ്ചസാര നന്നായി അലിഞ്ഞു ചേരുന്നതുവരെ മിക്സ് ചെയ്യുക
മറ്റൊരു ബൗളിൽ മുട്ടയുടെ വെള്ള , ക്രീം ഓഫ് റ്റാർട്ടർ ചേർത്ത് ഹാൻഡ് മിക്സർ ഉപയോഗിച്ച് ബീറ്റ് ചെയ്തു ബാക്കിയുള്ള പഞ്ചസാര കുറേശ്ശേ ചേർത്ത് ബീറ്ററിൽ നിന്നും വിട്ടു വരാത്ത പാകം വരെ ബീറ്റ് ചെയ്തെടുത്തു മുട്ടയുടെ മഞ്ഞയുടെ മിക്സിലേക്കു ചേർത്ത് സ്പാച്‌ലർ ഉപയോഗിച്ച് ഫോൾഡ് ചെയ്തെടുത്തു ഇതിനെ പകുതി മറ്റൊരു ബൗളിലേക്കു മാറ്റി അതിൽ കൊക്കോ പൌഡർ ചേർത്ത് സ്പാച്‌ലർ ഉപയോഗിച്ച് നന്നായി യോജിപ്പിച്ചെടുക്കുക.
കപ്പ് കേക്കിന്റെ കേസിലേക്ക് കുറച്ചു ചോക്ലേറ്റ് മിക്സ് ഒഴിച്ചു മുകളിൽ വാനില മിക്സ് ഒഴിക്കുക അങ്ങനെ 2 ലയർ ചെയ്തു ഒരു സ്ക്യുവർ /വണ്ണം കുറഞ്ഞ ഒരു സ്റ്റിക്ക് ഉപയോഗിച്ച് ഒന്ന് ഇളക്കുക 150 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 20 മിനിറ്റു ബേക്ക് ചെയ്യുക.


 



Tuesday, June 26, 2018

ഗുലാബ് ജാം Gulab Jamun

ഗുലാബ് ജാം   Gulab Jamun

ആവശ്യമുള്ള സാധനങ്ങൾ

മിൽക്ക് പൌഡർ രണ്ടു കപ്പ് 
ബട്ടർ രണ്ടു ടേബിൾസ്പൂൺ 
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ 
മൈദ രണ്ടു ടേബിൾസ്പൂൺ 
റവ മൂന്ന് ടേബിൾസ്പൂൺ 
വെള്ളം രണ്ടേമുക്കാൽ കപ്പ് + രണ്ടു ടേബിൾസ്പൂൺ 
പാല് 8 - 10 ടേബിൾസ്പൂൺ 
ഷുഗർ രണ്ടു കപ്പ് 
ഏലക്ക അഞ്ചു എണ്ണം 
ലെമൺ ജ്യൂസ് രണ്ടു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം

റവ രണ്ടു ടേബിൾസ്പൂൺ  വെള്ളം ചേർത്ത് സോക്ക് ചെയ്തു വക്കുക.
മിൽക്ക് പൌഡർ ബട്ടർ ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്തെടുത്തു ബേക്കിംഗ് പൌഡർ , മൈദ ,റവ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്തെടുത്തു പാല് കുറേശ്ശേ ചേർത്ത് കുഴക്കാതെ വെറുതെ മിക്സ് ചെയ്തു സോഫ്റ്റ് ആക്കിയെടുത്തു  20  മിനിറ്റു അടച്ചു വക്കുക മിക്സ് ഡ്രൈ ആണെന്ന് തോന്നിയാൽ കുറച്ചു പാല് ചേർത്ത് കൊടുക്കുക.ഇതിനെ വിള്ളലില്ലാതെ ചെറിയ ഉരുളകളാക്കിയെടുത്തു ചെറിയ തീയിൽ ഫ്രൈ ചെയ്തെടുക്കുക.
മറ്റൊരു പാനിൽ ഷുഗർ , വെള്ളം , ഏലക്ക , നാരങ്ങാ നീര് ചേർത്ത് തിളപ്പിച്ച് ഷുഗർ നല്ലപോലെ അലിഞ്ഞു ചേർന്നു രണ്ടു മൂന്ന് മിനിറ്റു തിളപ്പിച്ച ശേഷം ഗുലാബ് ജാം ചേർത്ത് തീ ഓഫ് ചെയ്യുക.
നാലു മണിക്കൂറിനു ശേഷം കഴിക്കാവുന്നതാണ്.






Sunday, June 24, 2018

എഗ്ഗ് നോഗ് കുക്കിസ് EggNog Cookies

എഗ്ഗ് നോഗ് കുക്കിസ്  EggNog Cookies

ആവശ്യമുള്ള സാധനങ്ങൾ

മൈദ ഒരു കപ്പ് 
മുട്ട രണ്ടെണ്ണം 
ബട്ടർ രണ്ടു ടേബിൾസ്പൂൺ 
വാനില എസ്സെൻസ് , ബേക്കിംഗ് പൌഡർ അര  ടീസ്പൂൺ 
പഞ്ചസാര അഞ്ചു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം 

മുട്ട , പഞ്ചസാര എന്നിവ ഹാൻഡ് മിക്സർ ഉപയോഗിച്ച് ബീറ്റ് ചെയ്തെടുത്തു ഇതിലേക്ക് വാനില എസ്സെൻസ് മെൽറ്റ് ചെയ്ത ബട്ടർ ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്തു അരിച്ചെടുത്ത ഡ്രൈ ഇൻഗ്രിഡിയെൻസ് ചേർത്ത് വീണ്ടും ബീറ്റ് ചെയ്തു പൈപ്പിങ് ബാഗിലാക്കി ബട്ടർ പേപ്പർ വെച്ച ട്രേയിലേക്കു 
ചിത്രത്തിലേതു പോലെ  ഓരോരോ ഡ്രോപ്പുകളാക്കി 170 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 - 20 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കുക.







Saturday, June 23, 2018

വീറ്റ് കുക്കീസ്‌ Wheat Cookies

വീറ്റ് കുക്കീസ്‌  Wheat Cookies



ആവശ്യമുള്ള സാധനങ്ങൾ

ഗോതമ്പു പൊടി ഒരു കപ്പ് 
കോൺ ഫ്ലോർ കാൽ കപ്പ് 
ബ്രൗൺ ഷുഗർ അര കപ്പ് 
നെയ്യ് കാൽ കപ്പ് 
ബേക്കിംഗ് സോഡാ അര ടീസ്പൂൺ 
കൊക്കോ പൌഡർ ഒരു ടേബിൾസ്പൂൺ 
പാല് 2 -3 ടേബിൾസ്പൂൺ 
ചോക്ലേറ്റ്സ് ചിപ്സ്,ക്യാഷ്‌യു നട്ടും ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

അരിച്ചെടുത്ത ഡ്രൈ ഇൻഗ്രിഡിഎൻസ് എല്ലാം ഒരു ബൗളിലേക്കിട്ടു നെയ്യ് ഒഴിച്ച് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക ഇതിലേക്ക് ചോക്ലേറ്റ് ചിപ്‌സും,ക്യാഷ്‌യുനട്ടും ചേർക്കുക പാല് കുറേശെ ഒഴിച്ച് കുഴച്ചു ഡോവ് തയ്യാറാക്കി എടുക്കുക.കുക്കീസ്‌ ഷെയ്പ്പിലാക്കി ബട്ടർ പേപ്പറിട്ട ട്രെയിൽ വച്ച് 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 20 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.







Wednesday, June 20, 2018

ചെമ്മീൻ നൂൽ പുട്ട് Chemmeen Nool Puttu

ചെമ്മീൻ നൂൽ പുട്ട് Chemmeen Nool Puttu

ആവശ്യമുള്ള സാധനങ്ങൾ

അരിപൊടി ഒന്നേകാൽ കപ്പ് 
തേങ്ങാ അരമുറി ചിരകിയത് 
മുട്ട രണ്ടെണ്ണം 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ഒരു കപ്പ് അരിപൊടി ഉപ്പ് ആവശ്യത്തിന്  ചേർത്തു നന്നായി മിക്സ് ചെയ്തു ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് നല്ല സോഫ്റ്റ് ആയുള്ള ഡോവ് തയ്യാറാക്കി ഇടിയപ്പത്തിന്റെ അച്ചു ഉപായയോഗിച്ചു ടേബിൾ ടോപ്പിൽ പൊടി വിതറി നീളത്തിൽ ചുറ്റിയെടുത്ത ശേഷം വീണ്ടും പൊടി വിതറി വീണ്ടും ചുറ്റി  ലയറുകളാക്കി എടുത്തതിനു ശേഷം കൈ കൊണ്ട് നന്നായി കുടഞ്ഞെടുത്തു മാറ്റി വക്കുക .
ചെമ്മീൻ ഇടിച്ചതിലേക്കു രണ്ടു മുട്ട സ്‌കറാമ്പിൽ ചെയ്തു യോജിപ്പിച്ചെടുക്കുക.
പുട്ട് തയ്യാറാക്കുന്ന കുറ്റിയിൽ കുറച്ചു തേങ്ങയിട്ടു കുടഞ്ഞെടുത്ത ഇടിയപ്പം ചേർത്ത് മുകളിൽ ചെമ്മീൻ മിക്സ് ചേർത്ത് വീണ്ടും ഇടിയപ്പം ചേർത്ത് അവസാനം തേങ്ങാ ചേർത്ത് സ്റ്റീo ചെയ്തെടുക്കുക

https://ponnunteadukkala.blogspot.com/2018/06/chemmeen-edichathu.html





Sunday, June 17, 2018

മിൽക്ക് പൌഡർ ബർഫി Milk Powder Burfi

മിൽക്ക് പൌഡർ ബർഫി  Milk Powder Burfi


ആവശ്യമുള്ള സാധനങ്ങൾ 

നെയ്യ് കാൽ കപ്പ് 
ഷുഗർ അര കപ്പ് 
പാൽ പൊടി രണ്ടര കപ്പ് 
പാല് മുക്കാൽ കപ്പ് 
അൽമോണ്ട് ചോപ് ചെയ്തത് ആവശ്യത്തിന് 

തയ്യാറാകുന്ന വിധം 

ചൂടായ ഒരു നോൺ സ്റ്റിക് പാനിൽ നെയ്യ് , ഷുഗർ , പാൽ പൊടി , പാല് ചേർത്ത് ചെറിയ തീയിൽ പാത്രത്തിൽ നിന്നും വിട്ടു പോരുന്ന പാകം വരെ പത്തു മിനിറ്റു നന്നായി മിക്സ് ചെയ്തെടുത്തു നെയ്യ് തടവിയ ഒരു പാത്രത്തിലേക്കു മാറ്റി മുകളിൽ അൽമോണ്ട് ചോപ് ചെയ്തത് വിതറി തണുത്തതിനു ശേഷം മുറിച്ചെടുത്തു കഴിക്കാവുന്നതാണ്.




Monday, June 11, 2018

ചോക്ലേറ്റ് മാക്രോൺസ് Chocolate Macrons

ചോക്ലേറ്റ് മാക്രോൺസ്  Chocolate Macrons


ആവശ്യമുള്ള സാധനങ്ങൾ 

ബിസ്‌ക്കറ്റ്:-

അൽമോണ്ട് പൊടിച്ചത് 80 ഗ്രാം
പൌഡർ  ഷുഗർ 95 ഗ്രാം 
കൊക്കോ പൌഡർ 12 ഗ്രാം 
മുട്ടയുടെ വെള്ള രണ്ടെണ്ണം ( 74 ഗ്രാം )
ഷുഗർ 50 ഗ്രാം 
അൽമണ്ട് എസ്സെൻസ് ഒരു തുള്ളി 

ഫില്ലിംഗ് :-

മിൽക്ക് 100 മില്ലി 
ചോക്ലേറ്റ് 100 ഗ്രാം

തയ്യാറാക്കുന്ന വിധം

അൽമണ്ട് പൊടിച്ചത് , പൌഡർ  ഷുഗർ , കൊക്കോ പൌഡർ എല്ലാം കൂടെ അരിച്ചു വക്കുക.
ഒരു ബൗളിൽ മുട്ടയുടെ വെള്ള കുറേശ്ശേ ഷുഗർ ചേർത്ത് ബീറ്ററിൽ നിന്നും വിട്ടു വരാത്ത പാകത്തിൽ  നന്നായി ബീറ്റ് ചെയ്തു അരിച്ചു വച്ച പൊടികളും വാനില എസ്സെൻസും ചേർത്ത് ഫോൾഡ് ചെയ്തെടുക്കുക ഇതു പൈപ്പിങ് ബാഗ് ഉപയോഗിച്ച് ബട്ടർ പേപ്പർ വച്ച ട്രെയിൽ ചിത്രത്തിലേതു പോലെ ബിസ്‌ക്കറ്റിന്റെ ഷേപ്പിൽ തയ്യാറാക്കി എയർ ബബ്ബിൽസ് പോകുന്നതിനായി ട്രേ രണ്ടു പ്രാവശ്യം ടാപ്പ് ചെയ്യുക രണ്ടു മണിക്കൂറിനു ശേഷം 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 20  - 25  മിനിറ്റു ബേക്ക് ചെയ്തെടുക്കുക.

പാലും ചോക്ലേറ്റും ഡബ്ബിൾ ബോയിൽ ചെയ്തു തിക്ക് ആയി വന്നാൽ തീ ഓഫ് ചെയ്യുക ഇതു ഫില്ലിംഗ് ആയി ഉപയോഗിക്കുക.







Saturday, June 09, 2018

ബോർ ബോൺ ബിസ്‌ക്കറ് Bour Bon Buscuit

ബോർ ബോൺ ബിസ്‌ക്കറ്റ്  Bour Bon Buscuit

ആവശ്യമുള്ള സാധനങ്ങൾ 

ബിസ്‌ക്കറ്റ് :-

ബട്ടർ അര കപ്പ് 
പൌഡർ ഷുഗർ മുക്കാൽ കപ്പ് 
മൈദ ഒന്നര കപ്പ് 
ബേക്കിംഗ് പൌഡർ ഒന്നേകാൽ ടീസ്പൂൺ 
കൊക്കോ പൌഡർ നാലു ടേബിൾസ്പൂൺ 
ഉപ്പ് ഒരു നുള്ള്
വാനില എസ്സെൻസ് ഒരു ടീസ്പൂൺ 
പാല് ആവശ്യത്തിന് 

ഫില്ലിംഗ് :-

ബട്ടർ കാൽ കപ്പ് 
പൌഡർ ഷുഗർ ഒരു കപ്പ് 
കൊക്കോ പൌഡർ രണ്ടു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം

ബിസ്‌ക്കറ്റ് :-

ബട്ടറും ഷുഗറും നന്നായി ബീറ്റ് ചെയ്തു യോജിപ്പിച്ചു വാനില എസ്സെൻസ് ചേർത്ത് ഒന്ന് കൂടെ ബീറ്റ് ചെയ്തു അരിച്ചെടുത്ത ഡ്രൈ ചേരുവകൾ ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചു പാല് കുറേശ്ശേ ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക.ഇതിനെ അടിയിലും മുകളിലും ബട്ടർ പേപ്പർ വച്ച് ബിസ്‌ക്കറ്റിന്റെ കനത്തിൽ നന്നായി പരത്തിയെടുത്തു ബിസ്‌ക്കറ്റിന്റെ ഷേപ്പിൽ കട്ട് ചെയ്തെടുത്തു ബേക്കിംഗ് ട്രെയിൽ ബട്ടർ പേപ്പർ ഇട്ടു ബിസ്‌ക്കറ് വച്ച് മുകളിൽ ചിത്രത്തിലേതു പോലെ ചെറിയ ഹോളുകയുണ്ടാക്കി  അല്പം നോർമൽ ഷുഗർ വിതറി 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റു ബേക്ക് ചെയ്തെടുക്കുക .

ഫില്ലിംഗ് :-

ബട്ടറും ഷുഗറും നന്നായി ബീറ്റ് ചെയ്തെടുത്തു കൊക്കോ പൌഡർ ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്തു ബിസ്‌ക്കറ്റിന്റെ ഉള്ളിൽ തേച്ചു അതിനു മുകളിൽ അടുത്ത ബിസ്‌ക്കറ്റ് വച്ച് കഴിക്കാവുന്നതാണ്.




Wednesday, June 06, 2018

റാഗി കുക്കിസ് Ragi Cookies

റാഗി കുക്കിസ്  Ragi Cookies

ആവശ്യമുള്ള സാധനങ്ങൾ 

റാഗി അര കപ്പ്
ബേക്കിംഗ് സോഡാ അര ടീസ്പൂൺ 
അൽമണ്ട് പൌഡർ , മിൽക്ക് പൌഡർ ,ബ്രൗൺ ഷുഗർ കാൽ കപ്പ് 
കോൺ ഫ്ലോർ ഒരു ടേബിൾസ്പൂൺ 
നെയ്യ് , ചോക്ലേറ്റ് ചിപ്സ് , മിൽക്ക് ,കൊക്കോ പൌഡർ  രണ്ടു ടേബിൾസ്പൂൺ 
ഉപ്പ് ഒരു നുള്ള് 

തയ്യാറാക്കുന്ന വിധം

നെയ്യും ബേക്കിംഗ് സോഡയും ഒരു ബൗളിൽ സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തു  ടുത്തു അതിലേക്കു അരിച്ചു വച്ച ഡ്രൈ ചേരുവകൾ ചേർത്ത് കൈ കൊണ്ട് നന്നായി യോജിപ്പിച്ചു ആവശ്യത്തിന് മിൽക്ക് ഉപയോഗിച്ച് ഡോവ് സോഫ്റ്റ് ആക്കി തയ്യാറാക്കുക.കുക്കിസിന്റെ രൂപത്തിലാക്കി ബേക്കിംഗ് ട്രൈയിൽ ബട്ടർ പേപ്പറിന് മുകളിൽ  വച്ച് കുക്കിസിന്റെ മുകളിൽ ചോക്ലേറ്റ് ചിപ്സ്  കൈ കൊണ്ട് അമർത്തി കൊടുത്തു 190 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 10 മിനിറ്റു ബൈക്ക് ചെയ്തെടുക്കുക.


Sunday, May 27, 2018

പൊരി മിക്സർ Pori Mixer

പൊരി മിക്സർ  Pori Mixer


ആവശ്യമുള്ള സാധനങ്ങൾ 

പൊരി 200 ഗ്രാം 
പൊട്ടു കടല ,കപ്പലണ്ടി  കാൽ കപ്പ് 
വെളുത്തുള്ളി രണ്ടല്ലി ചതച്ചത് 
മഞ്ഞൾ പൊടി അര ടീസ്പൂൺ 
മുളകുപൊടി രണ്ടു ടീസ്പൂൺ 
കയം പൊടി കാൽ ടീസ്പൂൺ 
കടുക് ഒരു ടീസ്പൂൺ 
വറ്റൽ മുളക് മൂന്നെണ്ണം 
വേപ്പില മൂന്ന് തണ്ട്
ഉപ്പ് ആവശ്യത്തിന് 
ഓയിൽ നാലു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം 

പാനിൽ എന്ന ചൂടാക്കി കപ്പലണ്ടി ചേർത്ത് മൊരിഞ്ഞു വന്നാൽ കടുകിട്ടു പൊട്ടിച്ചു പൊട്ടു കടല , വറ്റൽ മുളക് ,വെളുത്തുള്ളി , വേപ്പില  ചേർത്ത് വഴറ്റി ശേഷം തീ ഓഫ് ചെയ്തു പൊടികൾ ചേർത്ത് ഒന്ന് ഇളക്കിയ ശേഷം പൊരിയും ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. 




Tuesday, May 22, 2018

കപ്പ ബോൾ മസാല Kappa (Tapioca) Ball Masala

കപ്പ ബോൾ മസാല  Kappa (Tapioca) Ball Masala

ആവശ്യമുള്ള സാധനങ്ങൾ 

കപ്പ വേവിച്ചത് രണ്ടു കപ്പ് 
ഇഞ്ചി ഒരു ചെറിയ കഷ്ണം ,വെളുത്തുള്ളി അഞ്ചു വലിയ അല്ലി ,മല്ലിയില ഒരു പിടി ചെറുതായി അരിഞ്ഞത്
പച്ചമുളക് മൂന്നെണ്ണം നീളത്തിൽ അരിഞ്ഞത് 
മുട്ട ഒരെണ്ണം 
ചിക്കൻ എല്ലില്ലാത്തതു നാലു വലിയ കഷ്ണം 
മഞ്ഞൾപൊടി ,മുളകുപൊടി ,മല്ലിപൊടി ഒരു ടീസ്പൂൺ 
ചിക്കൻ മസാല രണ്ടു ടീസ്പൂൺ 
ഗരം മസാല അര ടീസ്പൂൺ 
പേരും ജീരകം ഒരു ടീസ്പൂൺ 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

കപ്പ ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു ചെറിയ ബോളുകളാക്കി എടുക്കുക.
മുട്ട അല്പം ഉപ്പ് ചേർത്ത് ഓംലറ്റ് ഉണ്ടാക്കി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് ചിക്കൻ വേവിച്ചു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.

പാനിൽ എണ്ണ ചൂടാക്കി പേരും ജീരകം ചേർത്ത് പൊട്ടിയാൽ സവാള , ഇഞ്ചി , വെളുത്തുള്ളി ,പച്ചമുളക് ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറിയാൽ പൊടികളെല്ലാം ചേർത്ത് ഇളകി കുറച്ചു മല്ലിയില ചേർത്ത് വീണ്ടും ഇളക്കി ചിക്കൻ ചേർത്ത് ഇളക്കി ചിക്കൻ മൊരിഞ്ഞു വന്നാൽ അല്പം വെള്ളം ചേർത്ത് തിളപ്പിച്ച് കപ്പ ബോൾ ചേർത്ത് അഞ്ചു മിനിറ്റ് ചെറിയ തീയിൽ വേവിച്ചു കപ്പ തകരാത്ത രീതിയിൽ ഇളക്കി വീണ്ടും രണ്ടു മൂന്ന് മിനിറ്റു അടച്ചു വച്ച്  മുട്ടയും മല്ലിയിലയും ചേർത്ത് കപ്പ തകരാത്ത രീതിയിൽ ഇളക്കി ഡ്രൈ ആക്കി എടുക്കുക.


Monday, May 21, 2018

വീറ്റ് വാനില കപ്പ് കേക്ക് വിത്ത് ചോക്ലേറ്റ് ഫില്ലിംഗ് Wheat Vanila Cup Cake With Chocolate Filling

വീറ്റ് വാനില കപ്പ് കേക്ക് വിത്ത് ചോക്ലേറ്റ് ഫില്ലിംഗ്  Wheat Vanila Cup Cake  With Chocolate Filling

ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പു പൊടി 175 ഗ്രാം
മുട്ട രണ്ടെണ്ണം 
പഞ്ചസാര പൊടിച്ചത് ,ബട്ടർ 100 ഗ്രാം 
വാനില എസ്സെൻസ് അര , ബേക്കിംഗ് പൌഡർ രണ്ടു ടീസ്പൂൺ 
ഡാർക്ക് ചോക്ലേറ്റ് ഫില്ലിങ്ങിന് ആവശ്യമായത് 

തയ്യാറാക്കുന്ന വിധം 

ബട്ടർ വിസ്‌ക് ഉപയോഗിച്ച് മിക്സ് ചെയ്ത ശേഷം കുറശ്ശേ ഷുഗർ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം മുട്ട ഓരോന്നായി ചേർത്ത് മിക്സ് ചെയ്യുക നന്നായി ചേർന്ന് വന്നാൽ ഇതിലേക്ക് നന്നായി അരിച്ചെടുത്ത  ഗോതമ്പു പൊടി , ബേക്കിംഗ് പൌഡർ മിക്സ് കുറശ്ശേ ചേർത്ത് കട്ട കെട്ടാതെ നല്ല പോലെ യോജിപ്പിച്ചു അവസാനം വാനില എസ്സെൻസ് ചേർത്ത് നല്ല പോലെ യോജിപ്പിച്ചു കപ്പ് കേക്ക് കേസിൽ പകുതി വരെ മാത്രം മിക്സ് ഒഴിച്ച് അതിനുള്ളിലേക്ക് ചെറിയ കഷ്ണം ചോക്ലേറ്റ് വച്ച് 180 ഡിഗ്രിയിൽ പ്രീ ഹീറ്റഡ് ഓവനിലിൽ 20  - 25 മിനിട്ടു ബൈക്ക് ചെയ്തെടുക്കുക.