Wednesday, June 06, 2018

റാഗി കുക്കിസ് Ragi Cookies

റാഗി കുക്കിസ്  Ragi Cookies

ആവശ്യമുള്ള സാധനങ്ങൾ 

റാഗി അര കപ്പ്
ബേക്കിംഗ് സോഡാ അര ടീസ്പൂൺ 
അൽമണ്ട് പൌഡർ , മിൽക്ക് പൌഡർ ,ബ്രൗൺ ഷുഗർ കാൽ കപ്പ് 
കോൺ ഫ്ലോർ ഒരു ടേബിൾസ്പൂൺ 
നെയ്യ് , ചോക്ലേറ്റ് ചിപ്സ് , മിൽക്ക് ,കൊക്കോ പൌഡർ  രണ്ടു ടേബിൾസ്പൂൺ 
ഉപ്പ് ഒരു നുള്ള് 

തയ്യാറാക്കുന്ന വിധം

നെയ്യും ബേക്കിംഗ് സോഡയും ഒരു ബൗളിൽ സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തു  ടുത്തു അതിലേക്കു അരിച്ചു വച്ച ഡ്രൈ ചേരുവകൾ ചേർത്ത് കൈ കൊണ്ട് നന്നായി യോജിപ്പിച്ചു ആവശ്യത്തിന് മിൽക്ക് ഉപയോഗിച്ച് ഡോവ് സോഫ്റ്റ് ആക്കി തയ്യാറാക്കുക.കുക്കിസിന്റെ രൂപത്തിലാക്കി ബേക്കിംഗ് ട്രൈയിൽ ബട്ടർ പേപ്പറിന് മുകളിൽ  വച്ച് കുക്കിസിന്റെ മുകളിൽ ചോക്ലേറ്റ് ചിപ്സ്  കൈ കൊണ്ട് അമർത്തി കൊടുത്തു 190 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 10 മിനിറ്റു ബൈക്ക് ചെയ്തെടുക്കുക.


No comments:

Post a Comment