മാങ്കോ ജെല്ലി Mango Jelly
ആവശ്യമുള്ള സാധനങ്ങൾ
മാമ്പഴത്തിന്റെ പൾപ്പ് രണ്ടു കപ്പ്
മാമ്പഴം ചെറുതായി ചോപ് ചെയ്തത് കാൽ കപ്പ്
ജെലാറ്റിൻ രണ്ടു ടേബിൾസ്പൂൺ
പഞ്ചസാര മുക്കാൽ കപ്പ്
തണുത്ത വെള്ളം മുക്കാൽ കപ്പ്
തയ്യാറാകുന്ന വിധം
ജെലാറ്റിൻ തണുത്ത വെള്ളത്തിൽ കുതിർക്കാൻ വക്കുക.
പാൻ ചൂടാക്കി ചെറിയ തീയിൽ പൾപ്പ് , പഞ്ചസാര ചേർത്ത് ഇളക്കി നന്നായി അലിഞ്ഞു ചേർന്നാൽ കുതിർത്ത ജെലാറ്റിൻ ചേർത്ത് ഇളക്കി തിക്കായി വന്നാൽ ചോപ് ചെയ്ത മാമ്പഴം ചേർത്ത് മോൾഡിലേക്കു ഒഴിച്ച് ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വക്കുക. |
No comments:
Post a Comment