തേങ്ങാ ചട്ണി Thenga Chutney
ആവശ്യമുള്ള സാധനങ്ങൾ
തേങ്ങാ അരമുറിയുടെ പകുതി ഭാഗം
ചുവന്നുള്ളി ഒരെണ്ണം
ഇഞ്ചി ഒരു ചെറിയ കഷ്ണം
പച്ചമുളക് നാലെണ്ണം
തൈര് രണ്ടു ടേബിൾസ്സ്പൂൺ
വേപ്പില രണ്ടു തണ്ട്
കടുക് ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
തേങ്ങാ ,ചുവന്നുള്ളി ,ഇഞ്ചി ,പച്ചമുളക് ,തൈര് ,ഉപ്പ് ചേർത്ത് നന്നായി പേസ്റ്റു പോലെ അരച്ചെടുത്തു ചൂടാക്കിയ പാനിൽ കടുക് പൊട്ടിച്ചു വേപ്പില ചേർത്ത് വഴറ്റി അരപ്പു ചേർത്ത് ആവശ്യത്തിന് ഉപ്പ് കുറച്ചു വെള്ളം ചേർത്ത് തിളച്ചാൽ തീ ഓഫ് ചെയ്യുക.
|
No comments:
Post a Comment