Sunday, April 08, 2018

ചോല മസാല Chole Masala

ചോല മസാല Chole Masala

ആവശ്യമുള്ള സാധനങ്ങൾ 

വെളുത്ത കടല ഒന്നര കപ്പ് 
സവാള നാലെണ്ണം , തക്കാളി ഒന്നര എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി ഒരു കഷ്ണം  , വെളുത്തുള്ളി നാലു അല്ലി , പച്ചമുളക്  നാലെണ്ണം  നീളത്തിൽ അരിഞ്ഞത്
മഞ്ഞൾപൊടി അര , മുളകുപൊടി ഒരു  ,ഗരം മസാല അര , ഡ്രൈ മംഗോ പൌഡർ അര , പെരും ജീരകം പൊടി അര , മല്ലി പൊടി രണ്ടര  ടീസ്പൂൺ 
പട്ട ഒരു കഷ്ണം 
ഗ്രാമ്പൂ  ,ഏലക്ക മൂന്നെണ്ണം  
തക്കോലം ഒരെണ്ണം 
വാഴനയില രണ്ടെണ്ണം 
നല്ലജീരകം ,പെരും ജീരകം അര  ടീസ്പൂൺ 
വെളിച്ചെണ്ണ അഞ്ചു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
മല്ലിയില മൂന്ന് തണ്ടു ചെറുതായി അരിഞ്ഞത്

തയ്യാറാക്കുന്ന വിധം 

കടല 7 - 8 മണിക്കൂർ കുതിരാൻ വക്കുക.
പാനിൽ എണ്ണ ചൂടാക്കി പട്ട , ഗ്രാമ്പൂ  ,ഏലക്ക , തക്കോലം , വാഴനയില ,പെരും ജീരകം ,നല്ലജീരകം ചേർത്ത് വഴറ്റി സവാള ചേർത്ത് നന്നായി വഴറ്റി നിറം മാറുമ്പോൾ  ഇഞ്ചി  , വെളുത്തുള്ളി  , പച്ചമുളക്  ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറുമ്പോൾ തക്കാളി ചേർത്ത് നന്നായി വഴറ്റി കുഴഞ്ഞു വരുമ്പോൾ  എല്ലാ പൊടികളും ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ അല്പം മല്ലിയില ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും , കടലയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക,പ്രഷർ കുക്കറിലാണെകിൽ ഒരു വീസൽ വന്നാൽ തീ കുറച്ചു വെച്ച് പത്തു മിനിറ്റ് വേവിക്കുക.  വിളമ്പുന്നതിനു മുൻപായി മുകളിൽ മല്ലിയില വിതറി കൊടുക്കുക .






No comments:

Post a Comment