വെണ്ടക്ക മസാല Bhindi Masla
ആവശ്യമുള്ള സാധനങ്ങൾ
വെണ്ടക്ക 400 ഗ്രാം വട്ടത്തിൽ ചെറുതായി അരിഞ്ഞത്
സവാള രണ്ടെണ്ണം വലുത് നീളത്തിൽ അരിഞ്ഞത്
തക്കാളി ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി നാലു അല്ലി
ഉപ്പ് ആവശ്യത്തിന്
ഓയിൽ നാലു ടേബിൾസ്പൂൺ
മല്ലിയില കാൽ കപ്പ് ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി അര ടീസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
ഡ്രൈ മംഗോ പൌഡർ
ഗരം മസാല കാൽ ടീസ്പൂൺ
നല്ല ജീരകം അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി നല്ലജീരകം ഇട്ടു പൊട്ടിയാൽ സവാള ചേർത്ത് വഴണ്ട് വന്നാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റു ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ തക്കാളി ചേർത്ത് നന്നായി വഴണ്ട് വന്നാൽ എല്ലാ പൊടികളും ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ വെണ്ടക്ക , ഉപ്പ് ആവശ്യത്തിന് ചേർത്ത് ഹൈ ഫ്ലെയ്മിൽ നന്നായി വഴറ്റി വെണ്ടക്ക വെന്തു മൃദുലമായാൽ മല്ലിയില വിതറി ഇളക്കി തീ ഓഫ് ചെയ്യുക. |
No comments:
Post a Comment