Showing posts with label പ്രഭാതഭക്ഷണം. Show all posts
Showing posts with label പ്രഭാതഭക്ഷണം. Show all posts

Tuesday, December 25, 2018

ചിക്കൻ കാന്താരി Chicken Kanthari

ചിക്കൻ കാന്താരി Chicken Kanthari

ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ 400 ഗ്രാം
ചുവന്നുള്ളി 25 എണ്ണം ചതച്ചത് 
ഇഞ്ചി ഒരു കഷ്ണം ചതച്ചത് 
വെളുത്തുള്ളി ആറെണ്ണം ചതച്ചത് 
കാന്താരി 25 എണ്ണം ചതച്ചത് 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മല്ലിപൊടി രണ്ടു ടേബിൾസ്പൂൺ 
തക്കാളി ഒരെണ്ണം വലുത് 
ഗരം മസാല , പേരും ജീരകം അര ടീസ്പൂൺ 
കുരുമുളക് പൊടി മുക്കാൽ മുതൽ ഒരു  ടീസ്പൂൺ വരെ 
തേങ്ങാ പാല് മുക്കാൽ ഗ്ലാസ് 
ഉപ്പ് , ഓയിൽ , വേപ്പില ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ എന്ന ചൂടാക്കി പെരുംജീരകം ചേർത്ത് പൊട്ടിയാൽ ചുവന്നുള്ളി ചേർത്ത് വഴണ്ട് വന്നാൽ കാന്താരി, വെളുത്തുള്ളി , ഇഞ്ചി ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ മഞ്ഞൾ പൊടി , മല്ലി പൊടി ചേർത്ത് നന്നായി വഴറ്റി തക്കാളി ചേർത്ത് ഉടഞ്ഞു വന്നാൽ ചിക്കൻ , തേങ്ങാ പാൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റി അടച്ചു വച്ച് വേവിച്ചെടുക്കുക.

അടപ്പു തുറന്നു ഡ്രൈ ആക്കിയെടുക്കുക കുരുമുളക് പൊടി , ഗരം മസാല , വേപ്പില ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്തെടുക്കുക.

ഗ്രേവി ആവശ്യമില്ലെങ്കിൽ നന്നായി ഡ്രൈ ആക്കിയെടുക്കുക






Wednesday, December 12, 2018

ചെറുപയർ ദോശ Cherupayar Dosa

ചെറുപയർ ദോശ Cherupayar Dosa

ആവശ്യമുള്ള സാധനങ്ങൾ 

ചെറുയർ ഒരു ഗ്ലാസ് 
പച്ചരി രണ്ടു ടേബിൾസ്പൂൺ 
പച്ചമുളക് അഞ്ചെണ്ണം 
ഇഞ്ചി ഒരു കഷ്ണം 
നല്ല ജീരകം ഒരു ടീസ്പൂൺ 
ഉപ്പ് , നെയ്യ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

മൂന്ന് മണിക്കൂർ കുതിർത്തിയെടുത്ത പച്ചരിയും , ചെറുപയറും കൂടെ പച്ചമുളക് , ഇഞ്ചി , നല്ലജീരകം ചേർത്ത്  ദോശയുടെ പരുവത്തിൽ അരച്ചെടുത്തു ആവശ്യത്തിന് ഉപ്പു ചേർത്ത് ചൂടായ പാനിൽ നെയ്യ് തടവി ചുട്ടെടുക്കുക 







Monday, December 10, 2018

ഓംലറ്റ് ഫിൽഡ് ഇടിയപ്പം Omlet Filled Idiyappam

ഓംലറ്റ് ഫിൽഡ് ഇടിയപ്പം Omlet Filled Idiyappam

ആവശ്യമുള്ള സാധനങ്ങൾ 

അരിപൊടി അര കപ്പ് 
മുട്ട ഒരെണ്ണം 
സവാള ഒരെണ്ണം 
മുളകുപൊടി , മല്ലിപൊടി  അര ടീസ്പൂൺ 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
ഉപ്പ് ,ഓയിൽ  ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ അരിപൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം  ഒഴിച്ച് ചൂടാറിയ ശേഷം കൈ കൊണ്ട് ഇടിയപ്പത്തിന്റെ പാകത്തിൽ കുഴച്ചെടുക്കുക.

പാനിൽ അല്പം എണ്ണ ഒഴിച്ച് മുട്ട വെട്ടി ഒഴിച്ച് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും വിതറി തിരിച്ചിട്ടു പാത്രത്തിലേക്കു മാറ്റുക.

ഇതേ പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടായാൽ  അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റി മഞ്ഞപ്പൊടി ,മല്ലിപൊടി , മുളക് പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു തീ ഓഫ് ചെയ്യുക.

ഇടിയപ്പത്തിന്റെ തട്ടിൽ ഒരു ലയർ ഇടിയപ്പം ചുറ്റിയെടുത്തു മുകളിൽ മസാല വച്ച് മുകളിൽ മുട്ട വച്ച് അടുത്ത ലയർ ഇടിയപ്പം ചുറ്റി സ്റ്റീം ചെയ്തെടുക്കുക.







Saturday, December 08, 2018

ചിക്കൻ കുറുമ Chicken Kuruma

ചിക്കൻ കുറുമ Chicken Kuruma

ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ 700 ഗ്രാം
സവാള രണ്ടെണ്ണം നീളത്തിൽ അരിഞ്ഞത്
പച്ചമുളക് 15 എണ്ണം 
ഇഞ്ചി പേസ്റ്റ് ,വെളുത്തുള്ളി പേസ്റ്റ്  ഒരു ടീസ്പൂൺ 
ചുമന്നുള്ളി പത്തെണ്ണം 
വെളുത്തുള്ളി രണ്ടെണ്ണം 
വേപ്പില രണ്ടു തണ്ട്
പുതിനയില മൂന്ന് തണ്ട് ചെറുതായി അരിഞ്ഞത് 
പട്ട രണ്ടു ചെറിയ കഷ്ണം 
ഏലക്ക ആറെണ്ണം 
ഗ്രാമ്പൂ ഏഴെണ്ണം 
തക്കോലം ഒരെണ്ണം 
വാഴനയില ഒരെണ്ണം 
പേരും ജീരകം ഒന്നര ടീസ്പൂൺ 
കുരുമുളക് പൊടി ഒന്നര മുതൽ രണ്ടു വരെ 
തേങ്ങാ ചിരകിയത് മൂന്ന് ടേബിൾസ്പൂൺ 
അണ്ടിപ്പരിപ്പ് പത്തെണ്ണം 
തക്കാളി ഒരെണ്ണം നീളത്തിൽ അരിഞ്ഞത് 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടാക്കി ഒരു കഷ്ണം പട്ട , മൂന്ന് ഏലക്ക , നാലു ഗ്രാമ്പൂ , ഒരു വാഴനയില , ഒരു ടീസ്പൂൺ പേരും ജീരകം രണ്ടായി കീറിയ ചുമന്നുളളി , വെളുത്തുള്ളി , പത്തു പച്ചമുളക് ചേർത്ത്  നന്നായി വഴറ്റി അണ്ടിപ്പരിപ്പ് ചേർത്ത് വീണ്ടും വഴറ്റി തീ ഓഫ് ചെയ്തു തേങ്ങാ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

പാനിൽ എണ്ണ ചൂടാക്കി ബാക്കിയുള്ള പട്ട ,ഗ്രാമ്പൂ , ഏലക്ക , തക്കോലം , വാഴനയില , പേരും ജീരകം ,സവാള ചേർത്ത് നന്നായി വഴറ്റി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ബാക്കിയുള്ള പച്ചമുളക് , വേപ്പില ചേർത്ത് സവാള നിറം മാറിത്തുടങ്ങിയാൽ തക്കാളി ചേർത്ത് നന്നായി വഴറ്റി തക്കാളി സോഫ്റ്റ് ആയി വരുമ്പോൾ പുതിനയില , ചിക്കൻ , ആവശ്യത്തിന് ഉപ്പ് , കുരുമുളക് പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു വഴറ്റി അരപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ചെറിയ തീയിൽ വേവിച്ചെടുക്കുക.







Tuesday, December 04, 2018

പൊങ്കൽ Pongal

പൊങ്കൽ Pongal

തയ്യാറാക്കുന്ന വിധം 

പച്ചരി ഒരു കപ്പ് 
ചെറുപയർ പരിപ്പ് അര കപ്പ് 
ഇഞ്ചി ഒരു കഷ്ണം ചെറുതായി അരിഞ്ഞത്
നല്ല ജീരകം ഒന്നര ടീസ്പൂൺ 
കുരുമുളക് ഒരു ടേബിൾസ്പൂൺ 
പാല് അര കപ്പ് 
നെയ്യ് മൂന്ന് ടേബിൾസ്പൂൺ 
കശുവണ്ടി പരിപ്പ് , വേപ്പില , ഉപ്പ് ആവശ്യത്തിന് 

ആവശ്യമുള്ള സാധനങ്ങൾ 

ചൂടായ  പാനിൽ ചെറുപയർ രണ്ടു മൂന്ന് മിനിറ്റു ഫ്രൈ ചെയ്താൽ നല്ല ഒരു മണം വന്നു തുടങ്ങുബോൾ അരി ചേർത്തു രണ്ടു മിനിറ്റു ഇളകിയ ശേഷം കഴുകിയെടുത്തു ആവശ്യത്തിന് വെള്ളം ഒഴിച്ച് കുക്കറിൽ മൂന്നോ നാലോ വിസിൽ വരുന്നതുവരെ വേവിച്ചെടുത്തു ആവി കളഞ്ഞു തുറന്നു ആവശ്യത്തിന്  ഉപ്പും , പാലും ചേർത്ത്  വീണ്ടും തിളപ്പിച്ച് നല്ലവണ്ണം കട്ടിയാക്കിയെടുക്കുക.

മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി നല്ല ജീരകം , കുരുമുളക് , കശുവണ്ടി , വേപ്പില ,ഇഞ്ചി  ചേർത്ത് താളിച്ചൊഴിച്ചു നന്നായി മിക്സ് ചെയ്തെടുക്കുക.






Tuesday, November 27, 2018

ചിക്കൻ കാന്താരി Chicken Kanthari

ചിക്കൻ കാന്താരി Chicken Kanthari

ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ 400 ഗ്രാം
ചുമന്നുള്ളി 25 എണ്ണം , ഇഞ്ചി ഒരു കഷ്ണം , വെളുത്തുള്ളി ആറു വലിയ അല്ലി ,കാന്താരി 25 എണ്ണം ചതച്ചത് 
തക്കാളി ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ , ഗരം മസാല അര ,കുരുമുളകുപൊടി അര ടീസ്പൂൺ 
മല്ലി പൊടി രണ്ടു ടേബിൾസ്പൂൺ 
പേരും ജീരകം അര ടീസ്പൂൺ 
തേങ്ങാ പാല് മുക്കാൽ ഗ്ലാസ് 
ഉപ്പ് , വേപ്പില , ഓയിൽ  ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ചൂടായ പാനിൽ എണ്ണയൊഴിച്ചു പേരും ജീരകം ചേർത്ത് പൊട്ടിയാൽ ചുമന്നുള്ളി ചേർത്ത് വഴറ്റി നിറം  മാറിയാൽ ഇഞ്ചി , വെളുത്തുള്ളി , കാന്താരി  ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ മഞ്ഞൾ പൊടി , മല്ലി പൊടി ചേർത്ത് ഇളക്കി തക്കാളി ചേർത്ത് നന്നായി കുഴഞ്ഞു വരുമ്പോൾ ചിക്കൻ , വേപ്പില , ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു തേങ്ങാ പാൽ ചേർത്ത് മൂടിവച്ചു ചിക്കൻ വേവിച്ചെടുത്തു മുക്കാൽ വേവാകുമ്പോൾ തുറന്നു വച്ച് ഡ്രൈ ആക്കിയെടുക്കുക.ഡ്രൈ ആയി തുടങ്ങുമ്പോൾ ഗരം മസാല ,കുരുമുളകുപൊടി , വേപ്പില ചേർത്ത് കൊടുക്കുക.എരിവ് കൂടുതൽ വേണമെങ്കിൽ ഡ്രൈ ആകുമ്പോൾ കാന്താരി നെടുകെ കീറി ചേർത്ത് കൊടുക്കുക.


 



Monday, November 26, 2018

കുബൂസ് എഗ്ഗ് മസാല Kuboos Egg Masala

കുബൂസ് എഗ്ഗ് മസാല Kuboos Egg Masala

ആവശ്യമുള്ള സാധനങ്ങൾ 

കുബൂസ് ഒരെണ്ണം വലുത് , സവാള രണ്ടെണ്ണം ഇടത്തരം വെളുത്തുള്ളി നാലു വലിയ അല്ലി ,ഇഞ്ചി ഒരു ചെറിയ കഷ്ണം ,മല്ലിയില കാൽ കപ്പ്  ചെറുതായി അരിഞ്ഞത്
പച്ചമുളക് മൂന്നെണ്ണം ,തക്കാളി ഒരെണ്ണം വലുത് നീളത്തിൽ അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ , മുളക് പൊടി  അര , മല്ലിപൊടി അര,ഗരം മസാല അര ,
ചിക്കൻ മസാല മുക്കാൽ  ടീസ്പൂൺ  
പേരും ജീരകം കാൽ ടീസ്പൂൺ 
മുട്ട രണ്ടെണ്ണം 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ എന്ന ചൂടാക്കി പേരും ജീരകം പൊട്ടിത്തുടങ്ങിയാൽ സവാള , ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി  ചേർത്ത് വഴറ്റി പച്ചമണം മാറി സവാള സോഫ്റ്റ് ആയാൽ പൊടികളെല്ലാം ചേർത്ത് രണ്ടു മിനിറ്റു വഴറ്റി തക്കാളി ചേർത്ത് തക്കാളി കുഴഞ്ഞു വന്നാൽ മുട്ടയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു ഖുബൂസും , മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിച്ചു ചെറിയ തീയിൽ അഞ്ചുമിനിറ്റ് മൂടി വച്ച് തീ ഓഫ് ചെയ്യുക.

https://ponnunteadukkala.blogspot.com/2018/10/kuboos.html







Sunday, November 25, 2018

ആൽമണ്ട് കോക്കനട്ട് ചട്ണി Almond Coconut Chutney

ആൽമണ്ട് കോക്കനട്ട് ചട്ണി  Almond Coconut Chutney


ആവശ്യമുള്ള സാധനങ്ങൾ 

തേങ്ങാ ചിരകിയത് അരമുറിയുടെ പകുതി 
ആൽമണ്ട് പത്തെണ്ണം 
പച്ചമുളക് ആറെണ്ണം 
കടുക് ഒരു ടീസ്പൂൺ 
കറിവേപ്പില രണ്ടു തണ്ട്
ഉപ്പ് , ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

മിക്സിയിൽ തേങ്ങാ , ആൽമണ്ട് , പച്ചമുളക് ആവശ്യത്തിന് ഉപ്പു ചേർത്ത് നന്നായി അരച്ചെടുക്കുക.

പാനിൽ എന്ന ചൂടാക്കി കടുകിട്ടു പൊട്ടിയാൽ വേപ്പില ഇട്ടു വഴറ്റി അരപ്പു ചേർത്ത് അല്പം വെള്ളം ചേർത്ത് നന്നായി തിളപ്പിച്ച് തീ ഓഫ് ചെയ്യുക.


 




Tuesday, November 20, 2018

അവൽ പുട്ട് Aval Puttu

അവൽ പുട്ട് Aval Puttu


ആവശ്യമുള്ള സാധനങ്ങൾ 

അവൽ ഒരു കപ്പ് 
ഉപ്പ് , തേങ്ങാ ചിരകിയത് ആവശ്യത്തിന്  

തയ്യാറാക്കുന്ന വിധം 

കൈ കൊണ്ട് പൊട്ടിച്ചാൽ പൊട്ടുന്ന പാകത്തിൽ വറുത്തെടുത്ത അവൽ മിക്സിയിൽ ചെറിയ തരിയിൽ പൊടിച്ചെടുത്തു ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തതതിനു ശേഷം ചെറിയ ചൂടുവെള്ളം ചേർത്ത് പുട്ടിന്റെ പാകത്തിൽ കുഴച്ചെടുത്തു സാധാരണ ചെയ്യുന്നപോലെ തേങ്ങാ വച്ച് ചുട്ടെടുക്കുക.







Monday, November 19, 2018

ആലൂ പക്കോഡ കടി Aloo Pakora Kadhi

ആലൂ പക്കോഡ കടി Aloo Pakora Kadhi

ആവശ്യമുള്ള സാധനങ്ങൾ 

പക്കോഡ :-

ഉരുളകിഴങ്ങ് രണ്ടു വലുത് ,സവാള ഒരെണ്ണം ,പച്ചമുളക് മൂന്നെണ്ണം  ചെറുതായി അറിഞ്ഞത് 
കടല മാവ് അഞ്ചു ടേബിൾസ്പൂൺ 
നല്ല ജീരകം , മുളകുപൊടി ,മുഴുവൻ മല്ലി  ഒരു ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് ഓയിൽ വറുക്കുവാൻ ആവശ്യമായത് 

ഗ്രേവിക്ക് :-

നല്ല ജീരകം ഒരു ടീസ്പൂൺ 
ഉണക്ക മുളക് നാലെണ്ണം
പച്ചമുളക് നാലെണ്ണം , ഇഞ്ചി ഒരു ടേബിൾസ്പൂൺ , വെളുത്തുള്ളി ഒരു ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞത്
കടലപ്പൊടി മൂന്ന് ടേബിൾസ്പൂൺ 
മുളകുപൊടി രണ്ടു ,മഞ്ഞൾ പൊടി ഒന്ന്  ടീസ്പൂൺ 
ഉലുവ ഒരു നുള്ള്
തൈര് രണ്ടു കപ്പ് 
ഉപ്പ് , ഓയിൽ ആവശ്യത്തിന്  

താളിക്കാൻ :-

നല്ല ജീരകം ഒരു ടീസ്പൂൺ 
ഉണക്ക മുളക് മൂന്നെണ്ണം
മുളകുപൊടി അര ടീസ്പൂൺ  
ഓയിൽ ആവശ്യത്തിന് 
മല്ലിയില കാൽ കപ്പ് അരിഞ്ഞത് 

തയ്യാറാക്കുന്ന വിധം 

പക്കോഡ :-

ചേരുവളെല്ലാം കൂടെ ഒരു ബൗളിലേക്കിട്ടു അല്പം വെള്ളം ചേർത്ത് മിക്സ് ചെയ്തു ഒരു സ്പൂൺ കൊണ്ട് കോരി കുറേശ്ശെ തിളച്ച എണ്ണയിൽ വറുത്തെടുക്കുക.

ഗ്രേവി  :-

ഒരു ബൗളിൽ കടലപ്പൊടി , മുളകുപൊടി  ,മഞ്ഞൾ പൊടി ,തൈര് രണ്ടു കപ്പ് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തു മാറ്റിവെക്കുക .

പാനിൽ എന്ന ചൂടാക്കി ഉലുവ , നല്ല ജീരകം , ഉണക്ക മുളക് , ഇഞ്ചി , വെളുത്തുള്ളി ,പച്ചമുളക് ചേർത്ത് 
നന്നായി വഴറ്റി തൈരിന്റെ മിക്സ് ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പ് ചേർത്ത് ചെറിയ തീയിൽ നന്നായി തിളപ്പിച്ച് തിക്ക് ആകുന്നതിനു മുൻപേ തയാറാക്കിയ പക്കോഡ ചേർത്ത് രണ്ടു മൂന്ന് മിനിറ്റിനു ശേഷം  തീ ഓഫ് ചെയ്യുക.

പാനിൽ എന്ന ചൂടാക്കി നല്ല ജീരകം , ഉണക്ക മുളക് , മുളക് പൊടി ചേർത്ത് 
താളി ച്ചൊഴുകുക മുകളിൽ മല്ലിയില വിതറിക്കൊടുക്കുക.





 


Tuesday, November 13, 2018

ഗോപി പറാത്ത Gobi Paratha

ഗോപി പറാത്ത Gobi Paratha


ആവശ്യമുള്ള സാധങ്ങൾ 

കോളിഫ്ലവർ ഒരെണ്ണം ചെറുത് 
സവാള ഒരെണ്ണം ,പച്ചമുളക് ആറെണ്ണം ചെറുതായി അരിഞ്ഞത്
നല്ല ജീരകം , അയമോദകം കാൽ ടീസ്പൂൺ 
ഗരം മസാല , ചാറ്റ് മസാല , ഡ്രൈ മംഗോ പൌഡർ അര ടീസ്പൂൺ 
മുളകുപൊടി കാൽ ടീസ്പൂൺ 
ചീസ് , നെയ്യ് ,ഉപ്പ് ആവശ്യത്തിന് 
ഗോതമ്പു പൊടി രണ്ടു കപ്പ് 
മല്ലിയില കാൽ കപ്പ് 

തയ്യാറാക്കുന്ന വിധം

 ഗോതമ്പു പൊടി , ഉപ്പ് ആവശ്യത്തിന് ചേർത്ത് ചെറിയ ചൂട് വെള്ളത്തിൽ കുഴച്ചെടുത്തു രണ്ടു ടീസ്പൂൺ നെയ്യ് ചേർത്ത് സോഫ്റ്റ് ആയുള്ള ഡോവ് തയ്യാറാക്കുക.

കഴുകി വെള്ളം വാർന്ന കോളിഫ്ലവർ ഒരു ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്തെടുത്തു ഒരു ബൗളിലേക്കിട്ടു , ഉപ്പ് ആവശ്യത്തിന് , സവാള , പച്ചമുളക് ,മല്ലിയില , നല്ല ജീരകം , അയമോദകം , പൊടികളെല്ലാം ചേർത്ത് നന്നയി കുഴച്ചെടുത്തു ഗ്രേറ്റ് ചെയ്ത ചീസ് ചേർത്ത് വീണ്ടും കുഴച്ചു വക്കുക.

കുഴച്ചെടുത്ത ഡോവിൽനിന്നും മീഡിയം സൈസ് ബോളെടുത്തു ചെറിയ വട്ടത്തിൽ പരത്തിയെടുത്തു ഉള്ളിൽ കോളിഫ്ലവർ മിക്സ് വച്ച് മോദകിന്റെ ഷെയ്പ്പിൽ ആക്കി കവർ ചെയ്തു പൊടിയിട്ട്  വീണ്ടും 
പൊട്ടാതെ പരത്തിയെടുത്തു ചുട്ടെടുക്കുമ്പോൾ രണ്ടു ഭാഗവും നെയ്യ് തടവി തവയിൽ ചുട്ടെടുക്കുക.








Sunday, November 11, 2018

സിമ്പിൾ ആപ്പം Simple Aappam

സിമ്പിൾ ആപ്പം Simple Aappam

ആവശ്യമുള്ള സാധനങ്ങൾ 

പൊന്നി പച്ചരി ഒരു ഗ്ലാസ് നാലു മണിക്കൂർ കുതിർത്തത് 
തേങ്ങാ ചിരകിയത് അര ഗ്ലാസ് 
ചോറ് അര ഗ്ലാസ് 
ഈസ്റ്റ് കാൽ ടീസ്പൂൺ 
പഞ്ചസാര രണ്ടു ടേബിൾസ്പൂൺ 
ഉപ്പ് അര ടീസ്പൂൺ 

തയ്യാറാക്കുന്നവിധം 

എല്ലാം ചേർത്ത് ഒരുമിച്ചു അരച്ചെടുത്തു ഏഴെട്ടു മണിക്കൂർ വച്ച് പൊന്തി വന്നാൽ ചൂടായ പാനിൽ ഒരു തവി മാവൊഴിച്ചു അടച്ചു വച്ചു വേവിക്കുക




.

Saturday, November 10, 2018

ഫ്രൈഡ് പത്തിരി Fried Pathiri


ഫ്രൈഡ് പത്തിരി  Fried Pathiri


ആവശ്യമുള്ള സാധനങ്ങൾ 

അരി പൊടി ഒരു കപ്പ് 
ചുവന്നുള്ളി ആറെണ്ണം 
നല്ല ജീരകം അര ടീസ്പൂൺ 
തേങ്ങാ ചിരകിയത് കാൽ കപ്പിനെക്കാൾ അല്പം കൂടുതൽ  
ഉപ്പ് ആവശ്യത്തിന് 
ഓയിൽ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാക്കുന്ന വിധം 

ചുവന്നുള്ളി ,നല്ല ജീരകം ,തേങ്ങാ ചേർത്ത് മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക.
അരിപൊടിയിലേക്കു ആവശ്യത്തിന് ഉപ്പ് , തേങ്ങാ മിക്സ്  ചേർത്ത് നന്നായി യോജിപ്പിച്ചു ഇതിലേക്ക് തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം ചേർത്ത് പത്തിരിയുടെ പരുവത്തിൽ സോഫ്റ്റ് ആയി കുഴച്ചെടുത്തു ഓരോ ചെറിയ ഉരുളകളാക്കി രണ്ടു പ്ലാസ്റ്റിക് കവർ ( ബേക്കിംഗ് പേപ്പർ ) ഉപയോഗിച്ച് ഒന്നിന് മുകളിൽ ഒരു ഉരുള വച്ച് അതിനു മുകളിൽ വീണ്ടും കവർ വച്ച്  പരത്തിയെടുത്തു ചൂടാക്കിയ എണ്ണയിൽ വറുത്തെടുക്കുക. 






Tuesday, October 23, 2018

ഇടിയപ്പം ഉപ്മാ Idiyappam Upma

ഇടിയപ്പം ഉപ്മാ  Idiyappam Upma

ആവശ്യമുള്ള സാധനങ്ങൾ 

ഇടിയപ്പം ഏഴെണ്ണം 
കടുക് ഒരു ടീസ്പൂൺ 
വറ്റൽ മുളക് നാലെണ്ണം 
കറിവേപ്പില രണ്ടു തണ്ട്
ഉഴുന്ന് ,കടല പരിപ്പ്  രണ്ടു ടേബിൾസ്പൂൺ 
ചെറുനാരങ്ങാ ഒന്നര എണ്ണം 
ഉപ്പ്‌ ,ഓയിൽ  ആവശ്യത്തിന് 
കശുവണ്ടി പരിപ്പ് പത്തെണ്ണം 

തയ്യാറാക്കുന്ന വിധം 


കൈകൊണ്ടു നന്നായി പൊടിച്ച ഇടിയപ്പം ഉപ്പ്‌  ആവശ്യത്തിന് ,നാരാങ്ങാ നീര് ചേർത്ത് മിക്സ് ചെയ്തു വക്കുക .
പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉഴുന്ന് , കടല പരിപ്പ് , വറ്റൽ മുളക് ,കറിവേപ്പില ,കശുവണ്ടി പരിപ്പ് ചേർത്ത് വഴറ്റി നിറം മാറിയാൽ ഇടിയപ്പം ചേർത്ത് നന്നായി മിക്സ് ചെയ്തു തീ ഓഫ് ചെയ്യുക 







Sunday, October 21, 2018

റവ പുട്ട് Rava Puttu

റവ പുട്ട്  Rava Puttu


ആവശ്യമുള്ള സാധനങ്ങൾ 

റവ വറുത്ത്  ഒരു കപ്പ് 
തേങ്ങാ ചിരകിയത് , ഉപ്പ് , ചെറിയ ചൂടുള്ള വെള്ളം ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

റവയിലേക്കു ആവശ്യത്തിന് ഉപ്പ് ,നാലോ അഞ്ചോ ടേബിൾസ്പൂൺ തേങ്ങാ ചേർത്ത് നന്നായി മിക്സ് ചെയ്തു  സാധാരണ പുട്ടിനേക്കാൾ കുറച്ചു കൂടുതൽ വെള്ളം കുറേശ്ശേ ഒഴിച്ച് പുട്ടിന്റെ പരുവത്തിൽ കുഴച്ചെടുത്തു സാധാരണ പുട്ട് ഉണ്ടാക്കുന്നതുപോലെ  തയ്യാറാക്കുക. 

 
 

Sunday, October 14, 2018

ഗോതമ്പു ദോശ Wheat Dosa

ഗോതമ്പു ദോശ  Wheat Dosa


ആവശ്യമുള്ള സാധനങ്ങൾ 

നുറുക്ക് ഗോതമ്പു ഒന്നര കപ്പ് 
ഉഴുന്ന് അര കപ്പിനെക്കാൾ കുറച്ചു കൂടുതൽ 
ഉലുവ അര ടീസ്പൂൺ 
അവൽ കാൽ കപ്പിനെക്കാൾ കുറച്ചു കൂടുതൽ 
ഉപ്പ് ആവശ്യത്തിന് 
നെയ്യ് അല്ലെങ്കിൽ  എള്ളെണ്ണ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ഉഴുന്ന് , ഉലുവ ചേർത്തും ,നുറുക്ക് ഗോതമ്പു വേറെയും നാലു മണിക്കൂർ കുതിർക്കാൻ വക്കുക.
അരക്കുന്നതിനു മുൻപായി അവൽ കഴുകി കുതിരാൻ വക്കുക.
 ഉഴുന്ന് , ഉലുവ ഒരുമിച്ചും നുറുക്ക് ഗോതമ്പും  , അവലും ഒരുമിച്ചും അരച്ചെടുത്തു രണ്ടു മിക്സും ഒരുമിച്ചു ചേർത്ത് ഏഴെട്ടുമണിക്കൂർ പൊന്തുന്നതിനായി വച്ച് പൊന്തിവന്നാൽ ഉപ്പ് ചേർത്ത് മിക്സ് ചെയ്തു നെയ്യോ , എണ്ണയോ ഉപയോഗിച്ച് ചുട്ടെടുക. 




Wednesday, October 10, 2018

ഓട്സ് ചപ്പാത്തി Oats Chapathi

ഓട്സ് ചപ്പാത്തി  Oats Chapathi


ആവശ്യമുള്ള സാധനങ്ങൾ 

ഓട്സ് ഒരു കപ്പ് 
ഗോതമ്പുപൊടി കാൽ കപ്പ് 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പൊടിച്ചെടുത്ത ഓട്സിലേക്കു ഗോതമ്പു പൊടി ഉപ്പും ചേർത്ത് മിക്സ് ചെയ്തു കുറേശ്ശെ വെള്ളം ചേർത്ത് ചപ്പാത്തിയുടെ പാകത്തിൽ കുഴച്ചെടുത്തു ചപ്പാത്തി ഉണ്ടാക്കുന്നതുപോലെ ഉരുളകളാക്കി പരത്തി ചുട്ടെടുക്കുക  




Saturday, October 06, 2018

റാഗി ദോശ Ragi Dosa

റാഗി ദോശ Ragi Dosa


ആവശ്യമുള്ള സാധനങ്ങൾ

റാഗി മുഴുവൻ ആയത് (പൌഡർ അല്ല ) , ഇഡ്ഡലി റൈസ് ഒരു കപ്പ്
ഉഴുന്ന് മുക്കാൽ കപ്പ് 
നല്ലെണ്ണ , ഉപ്പ് ആവശ്യത്തിന് 

തയ്യാറാകുന്ന വിധം

റാഗി , ഉഴുന്ന് , ഇഡ്ഡലി റൈസ് ചേർത്ത് നാലു മണിക്കൂർ കുതിർത്തു ദോശ മാവിന്റെ പാകത്തിൽ അരച്ചെടുത്തു എട്ടു മണിക്കൂർ വച്ച്  പൊന്തി വന്നാൽ ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ചു ചുട്ടെടുക്കുമ്പോൾ മുകളിൽ നല്ലെണ്ണ ഒഴിച്ച് കൊടുക്കുക.
 


Saturday, July 07, 2018

എഗ്ഗ് സാൻഡ്വിച് Egg Sandwich

Egg Sandwich
ആവശ്യമുള്ള സാധനങ്ങൾ

മുട്ട രണ്ടെണ്ണം പുഴുങ്ങിയത് 
ബ്രെഡ് / ബൺ / ഡിന്നർ റോൾ മൂന്നെണ്ണണം 
കാരറ്റ് ഒരെണ്ണത്തിനെ പകുതി നീളത്തിൽ അരിഞ്ഞത്
കാബേജ്‌ ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത് 
ഇഞ്ചി ഗ്രേറ്റ്‌ ചെയ്തത് കാൽ ടീസ്പൂൺ 
പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത് 
കുരുമുളക് ചതച്ചത് അരടീസ്പൂൺ 
തൈര് അഞ്ചു ടേബിൾസ്പൂൺ 
ഫ്രഞ്ച് ഫ്രൈസ് ആവശ്യാനുസരണം 
ഉപ്പു ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

തൈര് വെള്ളം കളയാനായി ഒരു തുണിയിൽ കെട്ടി പിഴിഞ്ഞെടുക്കുക .

ഒരു ബൗളിൽ കാരറ്റ് , കാബേജ്‌ , പച്ചമുളക് , ഇഞ്ചി , തൈര്, കുരുമുളക് ചതച്ചത് , ഉപ്പു ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ് ചെയ്തു ബൺ രണ്ടായി മുറിച്ചെടുത്തു ഉള്ളിൽ ഈ ഫില്ലിംഗ് തേച്ചു മുകളിൽ ഒരു ലയർ ഫ്രഞ്ച് ഫ്രൈസ് വച്ച് മുകളിൽ റൗണ്ടായി മുറിച്ചെടുത്ത എഗ്ഗ് വച്ച് പെപ്പെർ വിതറി കഴിക്കാവുന്നതാണ്.

https://ponnunteadukkala.blogspot.com/2018/04/wheat-bread.html
https://ponnunteadukkala.blogspot.com/2018/05/burger-bun.html
https://ponnunteadukkala.blogspot.com/2017/10/french-fries_24.html
https://ponnunteadukkala.blogspot.com/2018/07/dinner-roll.html







Tuesday, July 03, 2018

മസാല ബ്രെഡ് masala bread

മസാല ബ്രെഡ് Masala Bread



ആവശ്യമുള്ള സാധനങ്ങൾ 

ബ്രെഡ് ആറു സ്ലൈസ് നാലു വശവും കട്ട് ചെയ്തു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്തത്
മുട്ട മൂന്നെണ്ണം 
സവാള ഒരെണ്ണം , കാപ്സികം പകുതി , ക്യാരറ്റ് ഒന്ന് ചെറുത് , ക്യാബേജ് ഒരെണ്ണം ചെറുത്  നീളത്തിൽ അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
മുളക് പൊടി ഒരു ടീസ്പൂൺ 
പേപ്പർ പൌഡർ , ഗരം മസാല അര ടീസ്പൂൺ 
ചിക്കൻ മസാല ഒന്നര ടീസ്പൂൺ 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റി ആവശ്യത്തിന് ഉപ്പും  പച്ചക്കറികളെല്ലാം ചേർത്ത് നന്നായി ഹൈ ഫ്ളൈമിൽ നാലഞ്ചു മിനിറ്റു ഇളകിയ ശേഷം പൊടികളെല്ലാം ചേർത്ത് വീണ്ടും രണ്ടു മൂന്ന് മിനിറ്റു മിക്സ് ചെയ്ത ശേഷം പാനിന്റെ വശത്തേക്കു ഒതുക്കി മാറ്റി വച്ച് മുട്ട വെട്ടി ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് സ്‌ക്രാംബ്ൾ  ചെയ്ത ശേഷം രണ്ടും ഒരു മിച്ചു മിക്സ് ചെയ്തു ബ്രെഡ് ചേർത്ത് നന്നായി മിക്സ് ചെയ്തു ചെറിയ ഫ്ളൈമിൽ രണ്ടുമിനിറ്റു അടച്ചു വക്കുക.