ഗോതമ്പു ദോശ Wheat Dosa
ആവശ്യമുള്ള സാധനങ്ങൾ
നുറുക്ക് ഗോതമ്പു ഒന്നര കപ്പ്
ഉഴുന്ന് അര കപ്പിനെക്കാൾ കുറച്ചു കൂടുതൽ
ഉലുവ അര ടീസ്പൂൺ
അവൽ കാൽ കപ്പിനെക്കാൾ കുറച്ചു കൂടുതൽ
ഉപ്പ് ആവശ്യത്തിന്
നെയ്യ് അല്ലെങ്കിൽ എള്ളെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് , ഉലുവ ചേർത്തും ,നുറുക്ക് ഗോതമ്പു വേറെയും നാലു മണിക്കൂർ കുതിർക്കാൻ വക്കുക.
അരക്കുന്നതിനു മുൻപായി അവൽ കഴുകി കുതിരാൻ വക്കുക.
ഉഴുന്ന് , ഉലുവ ഒരുമിച്ചും നുറുക്ക് ഗോതമ്പും , അവലും ഒരുമിച്ചും അരച്ചെടുത്തു രണ്ടു മിക്സും ഒരുമിച്ചു ചേർത്ത് ഏഴെട്ടുമണിക്കൂർ പൊന്തുന്നതിനായി വച്ച് പൊന്തിവന്നാൽ ഉപ്പ് ചേർത്ത് മിക്സ് ചെയ്തു നെയ്യോ , എണ്ണയോ ഉപയോഗിച്ച് ചുട്ടെടുക. |
No comments:
Post a Comment