കൊക്കു വട Kokku Vada
ആവശ്യമുള്ള സാധനങ്ങൾ
പച്ചരി തരിയില്ലാതെ പൊടിച്ചത് രണ്ടര കപ്പ് കടല പൊടി ഒരു കപ്പ് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ പെരും ജീരകം പൊടിച്ചത് ഒരു ടീസ്പൂൺ കയം പൊടിച്ചത് മുക്കാൽ ടീസ്പൂൺ മുളകുപൊടി ഒന്നര ടേബിൾസ്പൂൺ ഉപ്പു ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് വെളിച്ചെണ്ണ വറുക്കുവാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി പൊടിച്ചത് കടല പൊടി മഞ്ഞൾ പൊടി പെരും ജീരകം പൊടിച്ചത് കയം പൊടിച്ചത് മുളകുപൊടി ഉപ്പും ചേർത്ത് നന്നായി മിക്സ് ആക്കി ഒരു അരിപ്പയിൽ അരിച്ചെടുത്തു ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ചെടുക്കുക.സേവാ നാഴിയിൽ കൊക്കു വടയുടെ അച്ചു ഇട്ടു ചൂടായ എണ്ണയിലേക്ക് അമർത്തി വറുത്തെടുക്കുക.അവസാനം കറിവേപ്പില വറുത്തെടുത്തു ചേർക്കുക . |
No comments:
Post a Comment