അവൽ വട Aval Vada
ആവശ്യമുള്ള സാധനങ്ങൾ
അവൽ ഒരു കപ്പ് സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത് പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത് ഇഞ്ചി ഒരു ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത് വേപ്പില ഒരു തണ്ട് ചെറുതായി അരിഞ്ഞത് ബ്രെഡ് പൊടി കാൽ കപ്പ് ഉപ്പ് ആവശ്യത്തിന് വെളിച്ചെണ്ണ വറുക്കുവാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
അവൽ പത്തുമിനിറ്റ് വെള്ളത്തിലിട്ടു കുതിർന്നു വെള്ളം കളഞ്ഞു എടുക്കുക ഇതിലേക്ക് സവാള പച്ചമുളക് ഇഞ്ചി വേപ്പില ബ്രെഡ് പൊടി ഉപ്പ് ആവശ്യത്തിന് ചേർത്ത് നന്നായി കുഴച്ചെടുത്തു പത്തുമിനിറ്റിനുശേഷം വടയുടെ രൂപത്തിലാക്കി എണ്ണയിൽ വറുത്തെടുക്കുക.
|
No comments:
Post a Comment