ഉന്നക്കായ Unnakkaya
ആവശ്യമുള്ള സാധനങ്ങൾ
നേന്ത്ര പഴം രണ്ടെണ്ണം
തേങ്ങാ ചിരകിയത് കാൽ കപ്പ്
അണ്ടിപ്പരിപ്പ് രണ്ടു ടേബിൾസ്പൂൺ
ഉണക്ക മുന്തിരി ഒരു ടേബിൾസ്പൂൺ
പഞ്ചസാര ഒന്നര ടേബിൾസ്പൂൺ
ഏലക്കായ പൊടി അര ടീസ്പൂൺ
നെയ്യ് രണ്ടു ടേബിൾസ്പൂൺ
വെളിച്ചെണ്ണ വറുക്കുവാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യൊഴിച്ചു അണ്ടിപ്പരിപ്പ് മുന്തിരി റോസ്‌റ് ചെയ്തു നിറം മാറി തുടങ്ങുമ്പോൾ തേങ്ങാ ഇട്ടു ഒന്ന് വഴറ്റി പഞ്ചസാര ഇട്ടു തീ ഓഫ് ചെയ്യുക.ഇതിലേക്ക് ഏലക്കാ പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.
വേവിച്ചെടുത്ത പഴം കൈ കൊണ്ട് നന്നായി ഉടച്ചെടുത്തു അല്പം നെയ്യും ചേർത്ത് നന്നായി മിക്സ് ചെയ്തു ,കൈയിൽ വച്ച് പഴം പരത്തിയെടുക്കുക അതിനുള്ളിൽ തേങ്ങയുടെ മിക്സ് വച്ച് ഉന്നക്കായുടെ രൂപത്തിൽ ആക്കി എണ്ണയിൽ ഡീപ് ഫ്രയോ ശാലോ ഫ്രയോ ചെയ്തെടുക്കാവുന്നതാണ്.
Needed goods
Two banana fruit
Grated Coconut 1/4 cup
Cashew nuts two tablespoons
Raisins one table spoons
Sugar one and half table spoon
Half a tablespoon of cardamom powder
Ghee two tablespoons
The coconut oil for frying
How to prepare
Add one tablespoon of ghee in to hot pan add Cashew nuts Raisins and stir ,add coconut as it begins to change colour just stir add sugar and turn of fire. After add cardamom powder and mix well.Cooked banana mix well with hand in a bowl add a little ghee and mix again.
Place the Banana mix in your hand and make shape as flat sheet place coconut mix in to it and make shape of Unnakkaya as shown in picture. Can be Deep Frye or shallow Fry as you wish.
|
No comments:
Post a Comment