എഗ്ഗ് ബുർജി Egg Burji
ആവശ്യമുള്ള സാധനങ്ങൾ
മുട്ട രണ്ടെണ്ണം സവാള വലുത് ഒരെണ്ണം ചെറുതായി അരിഞ്ഞത് പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത് തക്കാളി വലുത് ഒരെണ്ണം ചെറുതായി അരിഞ്ഞത് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളക് പൊടി കാൽ ടീസ്പൂൺ പാവ് ബാജി മസാല കാൽ ടീസ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞത് അഞ്ചു ടേബിൾസ്പൂൺ ഉപ്പ് ആവിശ്യത്തിന് വെളിച്ചെണ്ണ ആവിശ്യത്തിന്
പാകം ചെയ്യുന്ന വിധം
പാനിൽ എണ്ണ ചൂടായ ശേഷം പച്ചമുളക് സവാള ചേർത്ത് വഴറ്റി അതിലേക്കു മഞ്ഞൾ പൊടി മുളക് പൊടി കുരുമുളക് പൊടി പാവ് ബാജി മസാല ചേർത്ത് ഒന്ന് കൂടെ വഴറ്റുക.ഇതിൽ തക്കാളി ചേർത്ത് നന്നായി ഉടഞ്ഞു വന്ന ശേഷം മല്ലിയിലയും ഉപ്പും ചേർക്കുക. വേറൊരു പാത്രത്തിൽ നന്നായി അടിച്ചു വച്ച മുട്ട ഇതിലേക്ക് ചേർത്ത് നന്നായി ചിക്കി എടുക്കുക. |
No comments:
Post a Comment