മുട്ട മുരിങ്ങയില തോരൻ Mutta Muringayila Thoran
ആവശ്യമുള്ള സാധനങ്ങൾ
മുട്ട രണ്ടെണ്ണം
മുരിങ്ങയില ഒരു പിടി
സവാള , പച്ചമുളക്ക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
മുളകുപൊടി മല്ലിപൊടി അര ടീസ്പൂൺ
ഗരം മസാല കാൽ ടീസ്പൂൺ
ഉപ്പ് , ഓയിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി സവാള ചേർത്ത് വഴറ്റി സോഫ്റ്റ് ആയി വരുമ്പോൾ പൊടികളെല്ലാം ചേർത്ത് വഴറ്റി മുരിങ്ങയില ചേർത്ത് നന്നായി വഴറ്റിയെടുത്തു മുരിങ്ങയില ഒന്ന് വാടി വന്നാൽ മുട്ട വെട്ടിയൊഴിച്ചു ആവശ്യത്തിന് ഉപ്പു ചേർത്ത് മിക്സ് ചെയ്തു ഡ്രൈ ആക്കിയെടുക്കുക.
|
No comments:
Post a Comment