Monday, December 03, 2018

വാനില സ്വിസ് റോൾ Vanilla Swiss Roll

വാനില സ്വിസ് റോൾ Vanilla Swiss Roll




ആവശ്യമുള്ള സാധനങ്ങൾ 

മൈദ , പഞ്ചസാര മുക്കാൽ കപ്പ് 
പച്ചസാര പൊടിച്ചത് ആവശ്യാനുസരണം 
ബേക്കിംഗ് പൌഡർ,വാനില എസ്സെൻസ് രണ്ടു ടീസ്പൂൺ 
ഉപ്പ് അര ടീസ്പൂൺ 
മുട്ട നാലെണ്ണം 
ഓയിൽ രണ്ടു ടേബിൾസ്പൂൺ 
വിപ്പിംഗ് ക്രീം 240 ഗ്രാം

തായ്യാറാക്കുന്ന വിധം 

ബൗളിൽ പഞ്ചസാര , മുട്ട ,വാനില എസ്സെൻസ് ഒരു ടീസ്പൂൺ  ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുത്തു ഓയിൽ ചേർത്ത് വീണ്ടും ബീറ്റ് ചെയ്തു ഒരുമിച്ചു അരിച്ചെടുത്ത ഡ്രൈ ഇൻഗ്രിഡിയെന്റ്സ് ചേർത്ത് ഒന്നുകൂടെ ബീറ്റ് ചെയ്തു ഒരു പരന്ന ബൈക്കിങ് ട്രയിലേക്കു ഒഴിച്ച് ഒന്ന് ലെവൽ ചെയ്തു 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 12 - 15 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.

ഓവനിൽ നിന്നും പുറത്തെടുത്തു ഉടനെ പൊടിച്ച പഞ്ചസാര വിതറിയ ഒരു തുണിയിൽ വച്ച്  പൊട്ടിപോകാത്ത രീതിയിൽ നല്ലവണ്ണം ടൈറ്റ് ആയി റോൾ ചെയ്തു ചൂടാറാനായി മാറ്റി വക്കുക.


ബട്ടർ പേപ്പറിൽ പൊടിച്ച പഞ്ചസാര വിതറി ചൂടാറിയ സ്പോഞ്ച് വച്ച് വിപ്പിംഗ് ക്രീം വാനില എസ്സെൻസ് ചേർത്ത് ബീറ്റ് ചെയ്തെടുത്ത് അകം വശം മുഴുവനായും തേച്ചു സ്പോഞ്ച് മാത്രം വീണ്ടും റോൾ ചെയ്തെടുത്തു ഫ്രിഡ്ജിൽ ഒരു മണിക്കൂർ തണുക്കുന്നതിനായി വച്ച് ചെറിയ സ്ലൈസുകളാക്കി മുറിച്ചെടുത്തു കഴിക്കാവുന്നതാണ്.






No comments:

Post a Comment