പൊങ്കൽ Pongal
തയ്യാറാക്കുന്ന വിധം
പച്ചരി ഒരു കപ്പ്
ചെറുപയർ പരിപ്പ് അര കപ്പ്
ഇഞ്ചി ഒരു കഷ്ണം ചെറുതായി അരിഞ്ഞത്
നല്ല ജീരകം ഒന്നര ടീസ്പൂൺ
കുരുമുളക് ഒരു ടേബിൾസ്പൂൺ
പാല് അര കപ്പ്
നെയ്യ് മൂന്ന് ടേബിൾസ്പൂൺ
കശുവണ്ടി പരിപ്പ് , വേപ്പില , ഉപ്പ് ആവശ്യത്തിന്
ആവശ്യമുള്ള സാധനങ്ങൾ
ചൂടായ പാനിൽ ചെറുപയർ രണ്ടു മൂന്ന് മിനിറ്റു ഫ്രൈ ചെയ്താൽ നല്ല ഒരു മണം വന്നു തുടങ്ങുബോൾ അരി ചേർത്തു രണ്ടു മിനിറ്റു ഇളകിയ ശേഷം കഴുകിയെടുത്തു ആവശ്യത്തിന് വെള്ളം ഒഴിച്ച് കുക്കറിൽ മൂന്നോ നാലോ വിസിൽ വരുന്നതുവരെ വേവിച്ചെടുത്തു ആവി കളഞ്ഞു തുറന്നു ആവശ്യത്തിന് ഉപ്പും , പാലും ചേർത്ത് വീണ്ടും തിളപ്പിച്ച് നല്ലവണ്ണം കട്ടിയാക്കിയെടുക്കുക.
മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി നല്ല ജീരകം , കുരുമുളക് , കശുവണ്ടി , വേപ്പില ,ഇഞ്ചി ചേർത്ത് താളിച്ചൊഴിച്ചു നന്നായി മിക്സ് ചെയ്തെടുക്കുക.
|
No comments:
Post a Comment