ഷിഫോൺ ബട്ടർ കേക്ക് Chiffon Butter Cake
ആവശ്യമുള്ള സാധനങ്ങൾ
മുട്ട നാലെണ്ണം വലുത്
പാല് ,വെള്ളം , ഓറഞ്ച് ജ്യൂസ് 50 മില്ലി
ഓയിൽ 60 മില്ലി
മൈദ 80 ഗ്രാം
കോൺ ഫ്ലോർ 10 ഗ്രാം
വാനില എസ്സെൻസ് ഒന്നര ടീസ്പൂൺ
ബേക്കിംഗ് പൌഡർ അര ടീസ്പൂൺ
ഉപ്പ് ഒരു നുള്ള്
ക്രീം ഓഫ് ടാർട്ടർ കാൽ ടീസ്പൂൺ
പഞ്ചസാര 250 ഗ്രാം
ബട്ടർ 300 ഗ്രാം
വൈറ്റ് ചോക്ലേറ്റ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ഒരു ബൗളിൽ വെള്ളം , പാല് , ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്തു ഇതിലേക്ക് ഒരുമിച്ചു അരിച്ചെടുത്ത കോൺ ഫ്ലോർ , മൈദ , ബേക്കിംഗ് പൌഡർ , ഉപ്പ് മിക്സ് ചേർത്ത് നന്നായി മിക്സ് ചെയ്തു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി മിക്സ് ചെയ്തു ഒരു ടീസ്പൂൺ വാനില എസ്സെൻസ് ചേർത്ത് നന്നായി മിക്സ് ചെയ്തു മാറ്റി വക്കുക .
മറ്റൊരു ബൗളിൽ മുട്ടയുടെ വെള്ള ക്രീം ഓഫ് ടാർട്ടർ ചേർത്ത് ഒന്ന് ബീറ്റ് ചെയ്തെടുത്തു 100 ഗ്രാം പഞ്ചസാര കുറേശ്ശേ ചേർത്ത് ബീറ്ററിൽ നിന്നും വിട്ടു വരാത്ത പാകം വരെ ബീറ്റ് ചെയ്തെടുത്തു മുട്ടയുടെ മഞ്ഞയുടെ മിക്സിലേക്കു കുറേശ്ശേ ചേർത്ത് ഫോൾഡ് ചെയ്തെടുക്കുക.
ഈ മിക്സ് ബേക്കിംഗ് ട്രെയിൽ ഒഴിച്ച് 170 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 30 - 35 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കുക .
മറ്റൊരു ബൗളിൽ ബട്ടർ ഒന്ന് മിക്സ് ചെയ്തേ ശേഷം പഞ്ചസാര , ഓറഞ്ച് ജ്യൂസ് ചേർത്ത് നന്നായി മിക്സ് ചെയ്തു സോഫ്റ്റ് ആക്കിയെടുത്തു ചൂടാറിയ കേക്കിന്റെ മുകളിലേക്കു തേച്ചു ലയർ ആക്കിയെടുക്കുക ശേഷം മുകളിൽ വൈറ്റ് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തു ഡെക്കറേറ്റു ചെയ്യുക.
|
No comments:
Post a Comment