ഓംലറ്റ് ഫിൽഡ് ഇടിയപ്പം Omlet Filled Idiyappam
ആവശ്യമുള്ള സാധനങ്ങൾ
അരിപൊടി അര കപ്പ്
മുട്ട ഒരെണ്ണം
സവാള ഒരെണ്ണം
മുളകുപൊടി , മല്ലിപൊടി അര ടീസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
ഉപ്പ് ,ഓയിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരിപൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം ഒഴിച്ച് ചൂടാറിയ ശേഷം കൈ കൊണ്ട് ഇടിയപ്പത്തിന്റെ പാകത്തിൽ കുഴച്ചെടുക്കുക.
പാനിൽ അല്പം എണ്ണ ഒഴിച്ച് മുട്ട വെട്ടി ഒഴിച്ച് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും വിതറി തിരിച്ചിട്ടു പാത്രത്തിലേക്കു മാറ്റുക.
ഇതേ പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടായാൽ അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റി മഞ്ഞപ്പൊടി ,മല്ലിപൊടി , മുളക് പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു തീ ഓഫ് ചെയ്യുക.
ഇടിയപ്പത്തിന്റെ തട്ടിൽ ഒരു ലയർ ഇടിയപ്പം ചുറ്റിയെടുത്തു മുകളിൽ മസാല വച്ച് മുകളിൽ മുട്ട വച്ച് അടുത്ത ലയർ ഇടിയപ്പം ചുറ്റി സ്റ്റീം ചെയ്തെടുക്കുക.
|
No comments:
Post a Comment