Showing posts with label ഉപ്മാ. Show all posts
Showing posts with label ഉപ്മാ. Show all posts

Saturday, December 08, 2018

ചിക്കൻ കുറുമ Chicken Kuruma

ചിക്കൻ കുറുമ Chicken Kuruma

ആവശ്യമുള്ള സാധനങ്ങൾ 

ചിക്കൻ 700 ഗ്രാം
സവാള രണ്ടെണ്ണം നീളത്തിൽ അരിഞ്ഞത്
പച്ചമുളക് 15 എണ്ണം 
ഇഞ്ചി പേസ്റ്റ് ,വെളുത്തുള്ളി പേസ്റ്റ്  ഒരു ടീസ്പൂൺ 
ചുമന്നുള്ളി പത്തെണ്ണം 
വെളുത്തുള്ളി രണ്ടെണ്ണം 
വേപ്പില രണ്ടു തണ്ട്
പുതിനയില മൂന്ന് തണ്ട് ചെറുതായി അരിഞ്ഞത് 
പട്ട രണ്ടു ചെറിയ കഷ്ണം 
ഏലക്ക ആറെണ്ണം 
ഗ്രാമ്പൂ ഏഴെണ്ണം 
തക്കോലം ഒരെണ്ണം 
വാഴനയില ഒരെണ്ണം 
പേരും ജീരകം ഒന്നര ടീസ്പൂൺ 
കുരുമുളക് പൊടി ഒന്നര മുതൽ രണ്ടു വരെ 
തേങ്ങാ ചിരകിയത് മൂന്ന് ടേബിൾസ്പൂൺ 
അണ്ടിപ്പരിപ്പ് പത്തെണ്ണം 
തക്കാളി ഒരെണ്ണം നീളത്തിൽ അരിഞ്ഞത് 
ഉപ്പ് , ഓയിൽ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടാക്കി ഒരു കഷ്ണം പട്ട , മൂന്ന് ഏലക്ക , നാലു ഗ്രാമ്പൂ , ഒരു വാഴനയില , ഒരു ടീസ്പൂൺ പേരും ജീരകം രണ്ടായി കീറിയ ചുമന്നുളളി , വെളുത്തുള്ളി , പത്തു പച്ചമുളക് ചേർത്ത്  നന്നായി വഴറ്റി അണ്ടിപ്പരിപ്പ് ചേർത്ത് വീണ്ടും വഴറ്റി തീ ഓഫ് ചെയ്തു തേങ്ങാ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

പാനിൽ എണ്ണ ചൂടാക്കി ബാക്കിയുള്ള പട്ട ,ഗ്രാമ്പൂ , ഏലക്ക , തക്കോലം , വാഴനയില , പേരും ജീരകം ,സവാള ചേർത്ത് നന്നായി വഴറ്റി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ബാക്കിയുള്ള പച്ചമുളക് , വേപ്പില ചേർത്ത് സവാള നിറം മാറിത്തുടങ്ങിയാൽ തക്കാളി ചേർത്ത് നന്നായി വഴറ്റി തക്കാളി സോഫ്റ്റ് ആയി വരുമ്പോൾ പുതിനയില , ചിക്കൻ , ആവശ്യത്തിന് ഉപ്പ് , കുരുമുളക് പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു വഴറ്റി അരപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ചെറിയ തീയിൽ വേവിച്ചെടുക്കുക.







Tuesday, October 23, 2018

ഇടിയപ്പം ഉപ്മാ Idiyappam Upma

ഇടിയപ്പം ഉപ്മാ  Idiyappam Upma

ആവശ്യമുള്ള സാധനങ്ങൾ 

ഇടിയപ്പം ഏഴെണ്ണം 
കടുക് ഒരു ടീസ്പൂൺ 
വറ്റൽ മുളക് നാലെണ്ണം 
കറിവേപ്പില രണ്ടു തണ്ട്
ഉഴുന്ന് ,കടല പരിപ്പ്  രണ്ടു ടേബിൾസ്പൂൺ 
ചെറുനാരങ്ങാ ഒന്നര എണ്ണം 
ഉപ്പ്‌ ,ഓയിൽ  ആവശ്യത്തിന് 
കശുവണ്ടി പരിപ്പ് പത്തെണ്ണം 

തയ്യാറാക്കുന്ന വിധം 


കൈകൊണ്ടു നന്നായി പൊടിച്ച ഇടിയപ്പം ഉപ്പ്‌  ആവശ്യത്തിന് ,നാരാങ്ങാ നീര് ചേർത്ത് മിക്സ് ചെയ്തു വക്കുക .
പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉഴുന്ന് , കടല പരിപ്പ് , വറ്റൽ മുളക് ,കറിവേപ്പില ,കശുവണ്ടി പരിപ്പ് ചേർത്ത് വഴറ്റി നിറം മാറിയാൽ ഇടിയപ്പം ചേർത്ത് നന്നായി മിക്സ് ചെയ്തു തീ ഓഫ് ചെയ്യുക 







Thursday, February 22, 2018

റാഗി വെർമിസെല്ലി ഉപ്മാ Ragi Vermicelli (Semiya) Upma

റാഗി വെർമിസെല്ലി ഉപ്മാ Ragi Vermicelli (Semiya) Upma

ആവശ്യമുള്ള സാധനങ്ങൾ 

റാഗിവെർമിസെല്ലി ഒരു കപ്പ് 
സവാള  ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
മല്ലിയില ചെറുതായി അരിഞ്ഞത് മൂന്ന് ടേബിൾസ്പൂൺ 
ഇഞ്ചി ഒരു ചെറിയ കഷ്ണം 
കടുക് ഒരു ടീസ്പൂൺ 
അണ്ടിപ്പരിപ്പ് അഞ്ചു എണ്ണം 
നെയ്യ് ഒന്നര ടേബിൾസ്പൂൺ 
വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാകുന്ന വിധം

വെർമിസെല്ലി നെയ്യിൽ വറുത്തെടുത്തു മാറ്റി വക്കുക.അതെ പാനിൽ എണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടിയാൽ 
അണ്ടിപ്പരിപ്പ്  ചേർത്ത് ഗോൾഡൻ നിറമാകുമ്പോൾ സവാള,പച്ചമുളക്,ഇഞ്ചി ചേർത്ത് നന്നായി വഴറ്റി ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് വീണ്ടും നന്നായി വഴറ്റിയതിനു ശേഷം വെർമിസെല്ലി ചേർത്ത് അല്പാല്പം വെള്ളം ചേർത്ത് അടച്ചു വച്ച് കുഴഞ്ഞു പോകാതെ  വേവിച്ചെടുക്കുക.



Sunday, November 19, 2017

വീറ്റ് ഉപ്മാ Wheat Upma

വീറ്റ് ഉപ്മാ Wheat Upma




ആവശ്യമുള്ള സാധനങ്ങൾ 

സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി ഒരു കഷ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് രണ്ടെണ്ണം വട്ടത്തിൽ അരിഞ്ഞത്
വേപ്പില ഒരു തണ്ട്
കടുക് ഒരു ടീസ്പൂൺ 
കടല പരിപ്പ് ഒരു ടേബിൾസ്പൂൺ 
ഉഴുന്ന് ഒരു ടേബിൾസ്പൂൺ 
അണ്ടിപ്പരിപ്പ് ഒരു ടേബിൾസ്പൂൺ
വറ്റൽ മുളക് രണ്ടെണ്ണം 
നുറുക്കു ഗോതമ്പു ഒരു കപ്പ് 
ക്യാരറ്റ് ഒരെണ്ണം ചെറുതായി അരിഞ്ഞത്
ഉപ്പ് ആവശ്യത്തിന് വെളിച്ചെണ്ണ ആവശ്യത്തിന് 
വേണമെങ്കിൽ ബീൻസ് ഗ്രീൻപീ സും ചേർക്കാവുന്നതാണ് 

തയ്യാറാക്കുന്ന വിധം 

ഗോതമ്പു കഴുകി വെള്ളം വാരുവാൻ വക്കുക.പാനിൽ  അല്പം എണ്ണ ഒഴിച്ച് ഗോതമ്പ് പൊട്ടി തുടങ്ങുന്നത് വരെ വറുത്തെടുക്കുക.
കുക്കറിൽ കടുക് കടല പരിപ്പ് ഉഴുന്ന് അണ്ടിപ്പരിപ്പ് വേപ്പില വറ്റൽ മുളക് ചേർത്ത് വഴറ്റി നിറം മാറി തുടങ്ങിയാൽ സവാള ഇഞ്ചി പച്ചമുളക് ചേർത്ത് വഴറ്റി സോഫ്റ്റ് ആയി വരുമ്പോൾ വെജിറ്റബിൾസ് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചു വെള്ളം ഒഴിച്ച്  കൊടുക്കുക.വെള്ളം തിളച്ചു തുടങ്ങിയാൽ നുറുക്കു ഗോതമ്പു ചേർത്ത് യോജിപ്പിച്ചെടുക്കുക (വെള്ളം ഗോതമ്പിന്റെ മുകളിലായി നില്കണം).മീഡിയം ഫ്ളൈമിൽ രണ്ടു വിസിൽ വന്നാൽ സെർവ് ചെയ്യാവുന്നതാണ്.




Monday, October 09, 2017

ടൊമാറ്റോ ഉപ്മാ Tomato Upma


ടൊമാറ്റോ ഉപ്മാ Tomato Upma


ആവശ്യമുള്ള സാധനങ്ങൾ

റവ ഒരു കപ്പ്
വെള്ളം 3 കപ്പ്
തക്കാളി 2 കപ്പ്
കടുക് കാൽ ടീസ്പൂൺ
നല്ല ജീരകം കാൽ ടീസ്പൂൺ
കടല പരിപ്പ് ഒരു ടീസ്പൂൺ
ഉഴുന്നുപരിപ്പ് ഒരു ടീസ്പൂൺ
കശുവണ്ടി പരിപ്പ് 5 എണ്ണം
കായം പൊടിച്ചത് ഒരു നുള്ള്
പച്ചമുളക് 2 എണ്ണം ചെറുതായി അരിഞ്ഞത്
മഞ്ഞൾപ്പൊടി ഒരു നുള്ള്
ലെമൺ ജ്യൂസ് ഒരു ടേബിൾ സ്പൂൺ
കറിവേപ്പില 2 തണ്ട്
ഇഞ്ചി ഒരു കഷണം ചെറുതായി അരിഞ്ഞത്
സവാള ഒരു ചെറുത് നീളത്തിൽ അരിഞ്ഞത്
നെയ്യ് ഒരു ടേബിൾ സ്പൂൺ

പാകം ചെയ്യുന്ന വിധം 
പാത്രത്തിൽ എണ്ണ ചൂടായതിനു ശേഷം അതിലേക്കു കടുക് നല്ല 
ജീരകം കടലപ്പരിപ്പ് ഉഴുന്നുപരിപ്പ് കശുവണ്ടി ഇവ ചേർത്ത് നന്നായി വഴറ്റി  ഇഞ്ചി പച്ചമുളക് സവാള ചേർക്കുക നന്നായി ഒന്നു കൂടി വഴറ്റിയ ശേഷം മഞ്ഞൾപ്പൊടി കറിവേപ്പില തക്കാളി എന്നിവ ചേർക്കുക  തക്കാളി നന്നായി ഉടഞ്ഞു വരുമ്പോൾ അതിലേക്ക് കായം പൊടിച്ചതും ലെമൺ ജ്യൂസ് ഒഴിച്ചുകൊടുക്കുക. വെള്ളവും ചേർക്കുക. വെള്ളം തിളച്ചുവരുമ്പോൾ റവ ഇട്ട് ഇളക്കി കൊടുക്കുക. നന്നായി മിക്സ് ചെയ്തു അടച്ചു വെച്ച് തീ നല്ലവണ്ണം കുറച്ചു വയ്ക്കുക.
അഞ്ചു മിനിറ്റിനുശേഷം തീ ഓഫ്  ചെയ്ത് ഒരു സ്പൂൺ നെയ്യൊഴിച്ച് മിക്സ് ചെയ്ത് ഉപയോഗിക്കുക.


Wednesday, October 04, 2017

ഇഡലി ഉപ്മാ Idli Upma

ഇഡലി ഉപ്മാ Idli Upma


ആവശ്യമുള്ള സാധനങ്ങൾ

ഇഡ്ഡലി                        നാലെണ്ണം പൊടിച്ചെടുത്തത്
സവാള        ഒരെണ്ണം ചെറുതാക്കി അറിഞ്ഞത്
ഇഞ്ചി ഒരു കഷണം ചെറുതായി അരിഞ്ഞത്
പച്ചമുളക്    2 എണ്ണം ചെറുതായി അരിഞ്ഞത്
വേപ്പില                       ഒരു തണ്ട്
കടുക്                     ഒരു ടി സ്പൂൺ
വറ്റൽമുളക്               രണ്ടെണ്ണം
കടലപ്പരിപ്പ്  ഒരു ടേബിൾസ്പൂൺ
ഉഴുന്ന്          ഒരു ടേബിൾസ്പൂൺ
കായപ്പൊടി        കാൽടീസ്പൂൺ
ഉപ്പ്                        ഒരു നുള്ള്
വെളിച്ചെണ്ണ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ചൂടായ എണ്ണയിലേക്ക് കടുക് വറ്റൽമുളക് കടലപ്പരിപ്പ് ഉഴുന്നുപരിപ്പ് കറിവേപ്പില ഇട്ട് വഴറ്റിയെടുക്കുക ഇതിലേക്ക് ഇഞ്ചി പച്ചമുളക് സവാള ഇട്ട് നന്നായി വഴറ്റുക. ഇതിൽ കായപ്പൊടിയും പൊടിച്ച് ഇഡ്ഡ്‌ലിയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ചെറിയ തീയിൽ 5 മിനിറ്റ് മൂടി വച്ച് വേവിക്കുക.