കോക്കനട്ട് പോക്ക് കേക്ക് Coconut Poke Cake
ആവശ്യമുള്ള സാധനങ്ങൾ
ബട്ടർ 200 ഗ്രാം
പഞ്ചസാര ഒരു കപ്പ്
മുട്ട നാലെണ്ണം
കോക്കനട്ട് എസ്സെൻസ് ഒരു ടീസ്പൂൺ
തേങ്ങാ പാല് ,കോക്കനട്ട് ക്രീം ഒരു കപ്പ്
മൈദ രണ്ടു കപ്പ്
ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ
ബേക്കിംഗ് സോഡാ അര ടീസ്പൂൺ
ചോക്ലേറ്റ് 100 ഗ്രാം
വിപ്പിംഗ് ക്രീം 200 ഗ്രാം
ഡ്രൈകോക്കനട്ട് കാൽ കപ്പ്
നട്സ് ആവശ്യാനുസരണം
കോക്കനട്ട് സ്ലൈസ് ആവശ്യാനുസരണം
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ പഞ്ചസാര , ബട്ടർ ചേർത്ത് നന്നായി മിക്സ് ചെയ്തു ഓരോ മുട്ട ചേർത്ത് ബീറ്റ് ചെയ്തു കോക്കനട്ട് എസ്സെൻസ് , കോക്കനട്ട് മിൽക്ക് ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്തു എല്ലാം കൂടെ നന്നായി യോജിച്ചു വന്നാൽ ബേക്കിങ് ട്രെയിൽ ഒഴിച്ച് 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.
സ്പോഞ്ചു ചൂടാറിയ ശേഷം ഉരുണ്ട പിടുത്തമുള്ള ഒരു തവിയെടുത്തു പിടുത്തമുപയോഗിച്ചു സ്പോഞ്ചിൽ നിറയെ ദ്വാരങ്ങൾ ഉണ്ടാക്കി ഗ്രേറ്റ് ചെയ്ത ചോക്ലേറ്റ് , കോക്കനട്ട് ക്രീം ചേർത്ത് മിക്സ് ചെയ്യ്തു
സ്പോഞ്ചിന്റെ മുകളിൽ ഒഴിച്ച് മുകളിലായി ചോപ് ചെയ്ത നട്സ് , ഡ്രൈ കോക്കനട്ട് വിതറുക ഇതിനു മുകളിൽ വിപ്പ് ചെയ്ത വിപ്പിംഗ് ക്രീം ഉപയോഗിച്ച് ലയർ ചെയ്‌തു മുകളിലായി ക്രെഷ് ചെയ്തെടുത്ത കോക്കനട്ട് സ്ലൈസ് ഗോൾഡൻ ബ്രൗൺ നിറത്തിൽ ഡ്രൈ റോസ്‌റ് ചെയ്തു വിതറി കൊടുക്കുക.
|
No comments:
Post a Comment