Showing posts with label പൊറോട്ട. Show all posts
Showing posts with label പൊറോട്ട. Show all posts

Sunday, June 10, 2018

ആലൂ പറാത്ത Aloo Paratha

ആലൂ പറാത്ത  Aloo Paratha
ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പു പൊടി രണ്ടു കപ്പ് 
ഉരുളക്കിഴങ്ങു മൂന്നെണ്ണം വേവിച്ചത്
സവാള ഒരെണ്ണം , പച്ചമുളക് രണ്ടെണ്ണം  ,ഇഞ്ചി  ചെറിയകഷ്ണം ചെറുതായി അരിഞ്ഞത്
മുളകുപൊടി അര ടീസ്പൂൺ 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
നെയ്യ് , ഉപ്പ് ആവശ്യത്തിന് 
മല്ലിയില കാൽ കപ്പ് ചെറുതായി അരിഞ്ഞത്
പറാത്ത മസാല രണ്ടു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം

ഗോതമ്പു പൊടി ,ഉപ്പ് ചേർത്ത് ചപ്പാത്തി കുഴകുന്നതുപോലെ ചെറുചൂടുവെള്ളം ചേർത്ത് കുഴച്ചെടുത്തു രണ്ടു ടേബിൾസ്പൂൺ നെയ്യൊഴിച്ചു നന്നായി മൃദുലമായി കുഴച്ചെടുത്തു ഉരുളകളാക്കി വക്കുക .
ഒരു ബൗളിൽ ഉരുളക്കിഴങ്ങു  ഗ്രേറ്റ്‌ ചെയ്തിടുക ഇതിലേക്ക് സവാള  , പച്ചമുളക്  ,ഇഞ്ചി ,മുളകുപൊടി ,മഞ്ഞൾ പൊടി  , ഉപ്പ് , മല്ലിയില , പറാത്ത മസാല ചേർത്ത് നന്നായി കുഴച്ചെടുക്കുക.
കുഴച്ചു വച്ച മാവിൽ നിന്നും ഒരു ഉരുളയെടുത്തു ഇതിനുള്ളിൽ പൊട്ടറ്റോ ഫില്ലിംഗ് വച്ച് അടച്ചു പൊടി വിതറി പരത്തിയെടുത്തു ചൂടായ പാനിൽ പറാത്തയുടെ രണ്ടു വശവും നെയ്യ് തടവി ചുട്ടെടുക്കുക.


https://ponnunteadukkala.blogspot.com/2018/06/paratha-masala.html






പറാത്ത മസാല Paratha Masala

പറാത്ത മസാല  Paratha Masala


ആവശ്യമുള്ള സാധനങ്ങൾ 

മുഴുവൻ മല്ലി രണ്ടു ടേബിൾസ്പൂൺ 
നല്ല ജീരകം , കുരുമുളക് ഒരു ടേബിൾസ്പൂൺ 
റെഡ് ചില്ലി ഫ്ലേക്സ് ,ഡ്രൈ മംഗോ പൌഡർ  ഒന്നര ടീസ്പൂൺ 
കായം പൊടിച്ചത് കാൽ ടീസ്പൂൺ 
അജുവൈൻ , ഉപ്പ് , ബ്ലാക്ക് സാൾട്ട് ഒരു ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

എല്ലാം കൂടെ ലോ ഫ്ലെമിൽ ഡ്രൈ റോസ്‌റ് ചെയ്തു പൊടിച്ചെടുക്കുക  





Wednesday, April 04, 2018

വീറ്റ് പൊറോട്ട Wheat parotta

വീറ്റ് പൊറോട്ട  Wheat parotta


ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പുപൊടി രണ്ടു കപ്പ്
മൈദ 2 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന് 
നെയ്യ് ഏഴു ടേബിൾസ്പൂൺ 
വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

ഗോതമ്പുപൊടി ,മൈദ , ഉപ്പ് ആവശ്യത്തിന്  ചേർത്ത് നന്നായി മിക്സ് ചെയ്തു ആവശ്യത്തിന്  വെള്ളമൊഴിച്ചു ചപ്പാത്തി കുഴക്കുന്ന പോലെ നന്നായി കുഴച്ചതിനുശേഷം ഒരു സ്പൂൺ നെയ്യ് മിക്സ്  ചെയ്തു നന്നായി കുഴച്ചതിനുശേഷം 30  മിനിറ്റു മൂടി വക്കുക.ശേഷം മൂടി തുറന്നു ചെറിയ ഉരുളയാക്കി എടുത്തു കനം കുറച്ചു പരത്തി എടുക്കുക.സാരിയുടെ ഞൊറി ഇടുന്ന രീതിയിൽ നീളത്തിൽ മടക്കിയെടുത്തു റൌണ്ട് ആയി റോൾ ചെയ്തെടുക്കുക.ഉള്ളം കൈ വച്ച് നന്നായി  അമർത്തി വട്ടത്തിൽ നന്നായി കനം കുറച്ചു പരത്തിയെടുക്കുക.

പാനിൽ ചുട്ടെടുക്കുമ്പോൾ ഇരുവശത്തും ചെറുതായി നെയ്യ് തടവേണ്ടതാണ് .എല്ലാം ചുട്ടെടുത്തതിന് ശേഷം ഒരുമിച്ചുവച്ചു സൈഡിൽ നിന്ന് കൈ കൊട്ടുന്ന രീതിൽ അടിച്ചു സോഫ്റ്റ് ആക്കി എടുക്കുക.


Tuesday, March 27, 2018

സോയ കീമ പറോട്ട Soya Keema Paratha

സോയ കീമ പറോട്ട  Soya Keema Paratha



ആവശ്യമുള്ള സാധനങ്ങൾ

ഗോതമ്പുപൊടി രണ്ടു കപ്പ് 
നെയ്യ് നാലു ടേബിൾസ്പൂൺ 

കീമ തയ്യാറാക്കാൻ 

സോയ ചങ്‌സ് ഒരു കപ്പ് 
സവാള രണ്ടെണ്ണം ,തക്കാളി ഒരെണ്ണം  ചെറുതായി അരിഞ്ഞത്
ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്റ് രണ്ടു ടേബിൾസ്പൂൺ 
മല്ലിയില അരിഞ്ഞത്  നാല് ടേബിൾസ്പൂൺ 
പുതിന അരിഞ്ഞത്  രണ്ടു ടേബിൾസ്പൂൺ 
നല്ല ജീരകം അര ടീസ്പൂൺ 
നല്ല ജീരകം പൊടി അര , ഗരം മസാല അര , മഞ്ഞൾ പൊടി അര , ചിക്കൻ മസാല ഒന്ന് , മുളകുപൊടി ഒന്നര ,മല്ലിപൊടി രണ്ടു ടീസ്പൂൺ
എണ്ണ നാലു ടേബിൾസ്പൂൺ 

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കീമ :-

സോയ ചങ്ക്‌സ് തിളച്ച വെള്ളത്തിൽ ഉപ്പിട്ട് കുതിരാൻ വച്ച് , കുതിർന്ന ശേഷം നല്ലവണ്ണം പിഴിഞ്ഞ്  മിസ്ക്സിയിൽ ഒന്ന്  ക്രെഷ് ചെയ്യുക.

പാനിൽ എണ്ണ ചൂടാക്കി നല്ലജീരകം ചേർത്ത് പൊട്ടിയാൽ സവാള ചേർത്ത് ഒന്ന് സോർട് ആക്കി ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്റ് ചേർത്ത് പച്ചമണം മാറിയാൽ നല്ല ജീരകം പൊടി , ഗരം മസാല , മഞ്ഞൾ പൊടി , ചിക്കൻ മസാല ഒന്ന് , മുളകുപൊടി ,മല്ലിപൊടി ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ തക്കാളി ചേർത്ത് ഉടഞ്ഞു വന്നാൽ സോയ ചങ്ക്‌സ് ,ഉപ്പ് ആവശ്യത്തിന്  ചേർത്ത്  ചെറിയ തീയിൽ അടച്ചു വച്ച് വേവിച്ചു കഴിഞ്ഞു മല്ലിയില പുതിന ചേർക്കുക.
ഗോതമ്പുപൊടി ,ഉപ്പും ചേർത്ത് മിക്സ് ചെയ്ത് കുറേശ്ശെ വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കുക ഇതിനു മുകളിൽ ഒരു സ്പൂൺ നെയ്യൊഴിച്ചു ഒന്നുകൂടെ കുഴച്ചു അരമണിക്കൂർ വച്ച് ഓരോ ഉരുളകളാക്കി കീമ മിക്സ് ഇതിനുള്ളിൽ ഫിൽ ചെയ്ത് ചപ്പാത്തി പരത്തുന്ന പോലെ പരത്തി പാനിൽ രണ്ടുഭാഗവും നെയ്യ് തടവി ചുട്ടെടുക്കുക.




Tuesday, January 02, 2018

മേത്തി പറാത്ത Methi Paratha

മേത്തി പറാത്ത Methi Paratha



ആവശ്യമുള്ള സാധനങ്ങൾ 

ഉലുവ ഇല ഒരു കപ്പ് 
ഗോതമ്പു പൊടി രണ്ടു കപ്പ് 
സവാള ഒരെണ്ണം , ഇഞ്ചി ഒരു ചെറിയ കഷ്ണം,പച്ചമുളക് രണ്ടെണ്ണം   ചെറുതായി അരിഞ്ഞത്
മുളക് പൊടി ഒരു ടീസ്പൂൺ 
മല്ലി പൊടി ഒരു ടീസ്പൂൺ 
ഗരം മസാല കാൽ ടീസ്പൂൺ 
അയമോദകം കാൽ ടീസ്പൂൺ 
നെയ്യ് മൂന്ന്  ടേബിൾസ്‌പൂൺ
ഓയിൽ ഒരു ടേബിൾസ്‌പൂൺ
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ ഉലുവ ഇല ,ഗോതമ്പു പൊടി,സവാള  , ഇഞ്ചി ,പച്ചമുളക് ,മുളക് പൊടി ,മല്ലി പൊടി ,ഗരം മസാല ,അയമോദകം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത്  കുറേശ്ശെ വെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴച്ചു മുകളിൽ അല്പം ഓയിൽ ഒഴിച്ച് അര മണിക്കൂർ മൂടി വക്കുക.ശേഷം ചപ്പാത്തി പരത്തുന്ന രീതിയിൽ പരത്തിയെടുത്തു ഇരുപുറവും നെയ്യ് തടവി ചുട്ടെടുക്കുക.


ഇതിനോടൊപ്പം തൈരും വറുത്ത പച്ചമുളകും ചേർത്ത് കഴിക്കാവുന്നതാണ് .








Sunday, November 26, 2017

സിംപിൾ കേരള പൊറോട്ട simple Kerala parotta

സിംപിൾ കേരള പൊറോട്ട  simple Kerala parotta



ആവശ്യമുള്ള സാധനങ്ങൾ 

മൈദ രണ്ടു കപ്പ് 
പഞ്ചസാര ഒരു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
നെയ്യ് രണ്ടു ടേബിൾസ്പൂൺ 
സൺഫ്ലവർ ഓയിൽ നാലു ടേബിൾസ്പൂൺ 
വെള്ളം അര മുതൽ മുക്കാൽ കപ്പ് വരെ 

തയ്യാറാക്കുന്ന വിധം 

വെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്തു വക്കുക .സൺഫ്ലവർ ഓയിൽ നെയ്യ് മിക്സ്  ചെയ്തു വക്കുക.ഒരു വലിയ പാത്രത്തിൽ മൈദ ഇട്ടു മിക്സ് ചെയ്ത വെള്ളമൊഴിച്ചു മിക്സ്  ചെയ്തു 15 മിനിറ്റു മൂടി വക്കുക.ശേഷം മൂടി തുറന്നു ചെറിയ ഉരുളയാക്കി എടുത്തു കനം കുറച്ചു പരത്തി എടുക്കുക.സാരിയുടെ ഞൊറി ഇടുന്ന രീതിയിൽ നീളത്തിൽ മടക്കിയെടുത്തു റൌണ്ട് ആയി റോൾ ചെയ്തെടുക്കുക.ഉള്ളം കൈ വച്ച് നന്നായി  അമർത്തി വട്ടത്തിൽ നന്നായി കനം കുറച്ചു പരത്തിയെടുക്കുക.

പാനിൽ ചുട്ടെടുക്കുമ്പോൾ ഇരുവശത്തും ചെറുതായി ഓയിൽ തടവേണ്ടതാണ് .എല്ലാം ചുട്ടെടുത്തതിന് ശേഷം ഒരുമിച്ചുവച്ചു സൈഡിൽ നിന്ന് കൈ കൊട്ടുന്ന രീതിൽ അടിച്ചു സോഫ്റ്റ് ആക്കി എടുക്കുക.



Monday, September 25, 2017

വീറ്റ് പൊറാട്ട ചിക്കൻ തന്തൂരി സാൻഡ്വിച് wheat Paratha Tandoori Sandwich

വീറ്റ് പൊറാട്ട ചിക്കൻ തന്തൂരി സാൻഡ്വിച്   wheat Paratha Tandoori Sandwich

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ ഒരു കിലോ
തൈര് 200 ഗ്രാം 
ബട്ടർ ഒരു ടേബിൾസ്പൂൺ
മഞ്ഞൾപൊടി ഒരു ടീസ്പൂൺ 
മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ 
ഉപ്പ് ആവശ്യത്തിന്
എണ്ണ രണ്ട് ടേബിൾ സ്പൂൺ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ
ചാർക്കോൾ ഒരണ്ണം

പാചകം ചെയ്യുന്ന വിധം

ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി വരഞ്ഞു എടുക്കുക.തൈര് മുളക്പൊടി മഞ്ഞൾപ്പൊടി ഉപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഒരു മണിക്കൂർ പുരട്ടി വയ്ക്കുക.
ബട്ടറും എണ്ണയും പാനിൽ ഒഴിച്ച് ചൂടാക്കി ചിക്കൻ ഷാലോ ഫ്രൈ ചെയ്തെടുക്കണം.
എല്ലാ ചിക്കനും വറുത്തെടുത്ത് ശേഷം ഒരു വലിയ ബൗളിൽ എല്ലാ  ചിക്കനും ഇട്ടു അതിനു നടുവിലായി ഒരു ചെറിയ പാത്രത്തിൽ ഒരു ചാർക്കോൾ കത്തിച്ചു വയ്ക്കണം. ചർക്കൊളിന് മുകളിലായി രണ്ടോ മൂന്നോ തുള്ളി എണ്ണ ഒഴിച്ച് അടച്ചുവയ്ക്കുക. 

ചട്നി ഉണ്ടാക്കുന്ന വിധം

പുതിന ഒരു കെട്ട്
ഉപ്പ് ആവശ്യത്തിന്
തൈര് നാല് ടേബിൾസ്പൂൺ
പച്ചമുളക് മൂന്ന് നാല് എണ്ണം

ഇവ ചേർത്ത് മിക്സിയിൽ നല്ല പേസ്റ് രൂപത്തിൽ അരച്ചെടുക്കുക

വീറ്റ് പൊറോട്ട ഉണ്ടാക്കുന്ന വിധം

ഗോതമ്പ് പൊടി രണ്ടര കപ്പ്
തൈര് 2 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുട്ട ഒരെണ്ണം
ഓയിൽ രണ്ട് ടേബിൾ സ്പൂൺ

ഇവയെല്ലാം ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് ചെറിയ ചൂടുള്ള വെള്ളം ചേർത്ത് മാവ് നല്ല സോഫ്റ്റ് ആകുന്നതുവരെ കുഴച്ചെടുക്കുക.
പത്തുമിനിറ്റ് കുഴച്ചത്തിന് ശേഷം നനഞ്ഞ തുണികൊണ്ട് രണ്ടുമൂന്നു മണിക്കൂർ മൂടി വെക്കുക.ഓരോ വലിയ ഉരുളയെടുത്ത് പൊടിയിട്ട് പരമാവധി കനം കുറച്ച് നീളത്തിൽ പരത്തിയെടുക്കുക. രണ്ടറ്റവും വിടാതെ നടുഭാഗത്തായി കത്തികൊണ്ട് നീളത്തിൽ വരഞ്ഞു കൊടുക്കുക. ലെയർ ലെയർ ആയി കിട്ടും ഒന്നിനു മുകളിൽ ഒന്നായി ലെയർ   വെക്കുക അപ്പോൾ നീളത്തിലുള്ള സ്ട്രിപ് ആയി കിട്ടും. അതിന്റെ രണ്ടറ്റവും പിടിച്ച് പതുക്കെ വലിച്ച് കൊടുക്കുക   .അപ്പോൾ ഇലാസ്റ്റിക് പോലെ കുറച്ച് നീണ്ടുവരും. അത് അങ്ങനെ ചുറ്റി എടുക്കുക. അപ്പോൾ അത് വൃത്താകൃതിയിൽ ആയിരിക്കും അതിനെ ഒരു വശം മാത്രം ചപ്പാത്തി കോൽ കൊണ്ടോ കയ്യുപയോഗിച്ചോ പരത്തി എടുക്കുക.  ചൂടായ പാനിൽ ഇട്ട് രണ്ടുഭാഗത്തും ഒായിൽ തേച്ചു ചുട്ടെടുക്കുക. എല്ലാം ചുട്ടെടുത്ത തിന്നു ശേഷം എല്ലാം വച്ച് രണ്ട് ഭാഗത്ത് നിന്ന് അടിച്ച് സോഫ്റ്റ് ആക്കിയെടുക്കുക.  

വെജിറ്റബിൾ

കാരററ് , കാബേജ് , ലെറ്റൂസ്  കാൽ കപ്പ് നീളത്തിൽ അരിഞ്ഞത്
  
സാൻവിച്ച് തയ്യാറാക്കുന്ന വിധം

ഒരു പൊറാട്ട എടുത്ത് ചിക്കെൻ നീളത്തിൽ കട്ട് ചെയ്തത് വെക്കുക അതിനു മുകളിൽ വെജിറ്റബിൾ വെക്കുക ചട്നി ഒഴിക്കുക റോൾ ചെയ്തു എടുക്കുക.