മേത്തി പറാത്ത Methi Paratha
ആവശ്യമുള്ള സാധനങ്ങൾ
ഉലുവ ഇല ഒരു കപ്പ്
ഗോതമ്പു പൊടി രണ്ടു കപ്പ്
സവാള ഒരെണ്ണം , ഇഞ്ചി ഒരു ചെറിയ കഷ്ണം,പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
മുളക് പൊടി ഒരു ടീസ്പൂൺ
മല്ലി പൊടി ഒരു ടീസ്പൂൺ
ഗരം മസാല കാൽ ടീസ്പൂൺ
അയമോദകം കാൽ ടീസ്പൂൺ
നെയ്യ് മൂന്ന് ടേബിൾസ്‌പൂൺ
ഓയിൽ ഒരു ടേബിൾസ്‌പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഉലുവ ഇല ,ഗോതമ്പു പൊടി,സവാള , ഇഞ്ചി ,പച്ചമുളക് ,മുളക് പൊടി ,മല്ലി പൊടി ,ഗരം മസാല ,അയമോദകം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് കുറേശ്ശെ വെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴച്ചു മുകളിൽ അല്പം ഓയിൽ ഒഴിച്ച് അര മണിക്കൂർ മൂടി വക്കുക.ശേഷം ചപ്പാത്തി പരത്തുന്ന രീതിയിൽ പരത്തിയെടുത്തു ഇരുപുറവും നെയ്യ് തടവി ചുട്ടെടുക്കുക.
ഇതിനോടൊപ്പം തൈരും വറുത്ത പച്ചമുളകും ചേർത്ത് കഴിക്കാവുന്നതാണ് .
|
No comments:
Post a Comment