കപ്പ അട Kappa Ada
ആവശ്യമുള്ള സാധനങ്ങൾ
കപ്പ 500 ഗ്രാം
ചിക്കൻ 200 ഗ്രാം
മുട്ട രണ്ടെണ്ണം
സവാള രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി ഒരു കഷ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് അഞ്ചു എണ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി അഞ്ചു അല്ലി ചെറുതായി അരിഞ്ഞത്
മല്ലിയില പുതിന ചെറുതായി അരിഞ്ഞത് കാൽ കപ്പ്
പെരും ജീരകം അര ,മഞ്ഞൾ പൊടി അര ,ഗരം മസാല അര ,ചിക്കൻ മസാല ഒരു, മല്ലിപൊടി ഒരു ടീസ്പൂൺ
മുളകുപൊടി ഒരു ടേബിൾസ്പൂൺ
വാഴനയില ഒരെണ്ണം
എണ്ണ നാലു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ ഉപ്പിട്ട് വേവിച്ചു ചെറുതായി ചോപ് ചെയ്തു വക്കുക.കപ്പ ഉപ്പിട്ട് പുഴുങ്ങി ഉടച്ചു വക്കുക.
പാനിൽ എണ്ണ ചൂടാക്കി പെരും ജീരകം ,വാഴനയില ചേർത്ത് കൊടുക്കുക അതിനുശേഷം സവാള ,ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റി മഞ്ഞൾ പൊടി ,ചിക്കൻ മസാല ,മുളകുപൊടി ,മല്ലിപൊടി ,ഗരം മസാല ചേർത്ത് വീണ്ടും വഴറ്റി ചിക്കൻ, മല്ലിയില, പുതിന ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചു ഇതിൽ മുട്ട വെട്ടിയൊഴിച്ചു നന്നായി മിക്സ് ചെയ്തെടുക്കുക.
കപ്പ വാഴയിലയിൽ അട രൂപത്തിൽ പരത്തി അതിനുള്ളിൽ ഫില്ലിംഗ് വച്ച് അടച്ചു ഒന്ന് സ്‌റ്റീം ചെയ്തെടുക്കുക.
|
No comments:
Post a Comment