എഗ്ഗ് ദോശ Egg Dosa
ആവശ്യമുള്ള സാധനങ്ങൾ
ദോശ മാവ് ഒരു തവി മുട്ട ഒരെണ്ണം പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത് സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത് കുരുമുളക് പൊടി കാൽ ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് നെയ്യ് ഒരു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മുട്ട പച്ചമുളക് സവാള ഉപ്പ് ചേർത്ത് അടിച്ചെടുക്കുക.പാനിൽ ദോശ പരത്തിയ ശേഷം ഈ മിക്സ് ദോശയുടെ മുകളിൽ ഒഴിച്ച് പരത്തി ദോശയുടെ ചുറ്റും നെയ്യ് ഒഴിച്ച് കുരുമുളക് പൊടി വിതറി ദോശയുടെ ഇരുപുറവും മൊരിയിച്ചെടുക്കുക
|
No comments:
Post a Comment