തൈര് വട Thyru Vada
ആവശ്യമുള്ള സാധനങ്ങൾ
വട മൂന്നെണ്ണം
പച്ചമുളക് മൂന്നെണ്ണം
പുതിനയില അര കപ്പ്
തൈര് ഒരു കപ്പ്
വേപ്പില രണ്ടു തണ്ട്
കടുക് ഒരു ടീസ്പൂൺ
വറ്റൽ മുളക് രണ്ടെണ്ണം
വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൂൺ
നല്ല ജീരകം അര ടീസ്പൂൺ
ഉപ്പു ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വട അല്പം ഉപ്പു ചേർത്ത് വെള്ളത്തിൽ കുതിർത്തി പിഴിഞ്ഞ് വെള്ളം കളഞ്ഞു വക്കുക.ബൗളിൽ തൈര് കട്ട കളഞ്ഞു വക്കുക.
മിക്സിയിൽ പുതിന , പച്ചമുളക് ,നല്ലജീരകം ചേർത്ത് അരച്ചെടുത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് തൈരിലേക്കു ഒഴിക്കുക നല്ലവണ്ണം ചേർത്ത് വടയിലേക്കു ഒഴിച്ച് മുകളിൽ പാനിൽ എണ്ണ ചൂടാക്കി വേപ്പില ,കടുക് ,വറ്റൽ മുളക് ഉപയോഗിച്ച് താളിച്ചൊഴിക്കുക.
|
No comments:
Post a Comment