ചിക്കൻ വരട്ടിയത് Chicken Varattiyathu
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ മുക്കാൽ കിലോ വെളുത്തുള്ളി ഒരു കുടം ,ഇഞ്ചി ഒരു വലിയ കഷ്ണം ചതച്ചത് സവാള ഒരെണ്ണം വലുത് നീളത്തിൽ അരിഞ്ഞത് പച്ചമുളക് അഞ്ചോ ആറോ എണ്ണം വേപ്പില മൂന്ന് തണ്ട് മഞ്ഞൾ പൊടി അര ടീസ്പൂൺ കുരുമുളക് ഒന്ന് മുതൽ ഒന്നര ടേബിൾസ്പൂൺ നല്ല ജീരകം ഒന്നര ടേബിൾസ്പൂൺ മല്ലിപൊടി രണ്ടു ടേബിൾസ്പൂൺ ഉപ്പ് , വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുരുമുളക് ,നല്ല ജീരകം,മല്ലിപൊടി അല്പം വെള്ളം ഒഴിച്ചു നന്നായി അരച്ചെടുക്കുക.പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി ,ഇഞ്ചി ,സവാള ,പച്ചമുളക് ഇട്ട് നന്നായി വഴറ്റി വേപ്പില ചേർത്ത് വീണ്ടും വഴറ്റി ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്തു അരപ്പും കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്തു അടച്ചു വച്ച് ചിക്കൻ നന്നായി വേവിച്ചെടുക്കുക വെന്തു കഴിഞ്ഞാൽ തുറന്നു വച്ച് നന്നയി ഡ്രൈ ആക്കിയെടുക്കുക അവസാനം അല്പം വെളിച്ചെണ്ണയൊഴിച്ചു നന്നായി വരട്ടിയെടുക്കുക.
|
No comments:
Post a Comment