Tuesday, January 02, 2018

ചെമ്മീൻ ബിരിയാണി Chemmeen Biriyani

ചെമ്മീൻ ബിരിയാണി  Chemmeen Biriyani



ആവശ്യമുള്ള സാധനങ്ങൾ 

ബസുമതി റൈസ് രണ്ടു ഗ്ലാസ് 
ചെമ്മീൻ അര കിലോ 
സവാള നാലെണ്ണം നീളത്തിലരിഞ്ഞത്
ഇഞ്ചി ഒരു കഷ്ണം ചതച്ചത് 
വെളുത്തുള്ളി പത്തെണ്ണം ചതച്ചത് 
പച്ചമുളക് ഏഴെണ്ണം ചതച്ചത് 
തക്കാളി രണ്ടെണ്ണം നീളത്തിലരിഞ്ഞത് 
മഞ്ഞൾ പൊടി അര ടീസ്പൂൺ 
നല്ല ജീരകം പൊടി അര  ടീസ്പൂൺ 
മുളകുപൊടി ഒന്നര ടേബിൾസ്പൂൺ 
മല്ലിപൊടി രണ്ടര ടേബിൾസ്പൂൺ 
മല്ലിയില, പുതിന അരിഞ്ഞത് കാൽ കപ്പ് 
നെയ്യ് , തൈര്,ഓയിൽ  നാലു മുതൽ അഞ്ചു ടേബിൾസ്പൂൺ
ഗ്രാമ്പൂ നാലെണ്ണം പട്ട ഒരു കഷ്ണം ഏലക്ക അഞ്ചുഎണ്ണം വാഴനയില , തക്കോലം ഒരെണ്ണം
നല്ല ജീരകം അര ടീസ്പൂൺ 
കുരുമുളക് ഒരു ടീസ്പൂൺ 
റോസ് വാട്ടർ ഒന്നര ടേബിൾസ്പൂൺ 
സവാള വറുത്ത് കാൽ കപ്പ് 
അണ്ടിപ്പരിപ്പ് മുന്തിരി ആവശ്യാനുസരണം 
ഉപ്പ് ആവശ്യത്തിന് 


തയ്യാറാക്കുന്ന വിധം 

ചെമ്മീൻ കാൽ ടീസ്പൂൺ മഞ്ഞൾപൊടി അര ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പും ചേർത്തു് മാരിനേറ്റു ചെയ്തു വച്ച് അര മണിക്കൂറിനു ശേഷം നന്നായി മൊരിയാതെ വറുത്തെടുക്കുക 

അല്പം നെയ്യും ഓയിലും ഒഴിച്ച് അരി ഒന്ന് വറുത്തെടുക്കുക.തിളക്കുന്ന വെള്ളത്തിൽ ഗ്രാമ്പൂ പട്ട ഏലക്ക  വാഴനയില , തക്കോലം നല്ല ജീരകം കുരുമുളക് ഉപ്പ് ചേർത്തിളക്കി വറുത്ത അരി ചേർത്ത് മുക്കാൽ വേവ് ആകുമ്പോൾ അരി വെള്ളം ഒഴിച്ച് ഊറ്റിയെടുക്കുക.

ചെമ്മീൻ വറുത്തെടുത്ത എണ്ണയിലേക്ക് സവാള ഇട്ടു വഴറ്റി ഇഞ്ചി വെളുത്തുള്ളി ചേർത്ത് പച്ചമണം മാറിത്തുടങ്ങിയാൽ ബാക്കിയുള്ള മഞ്ഞൾ പൊടി മുളകുപൊടി മല്ലിപൊടി നല്ല ജീരകം പൊടി കാൽ ടീസ്പൂൺ  ചേർത്ത് എന്നിവ ചേർത്ത് വഴറ്റി തക്കാളി ചേർത്ത് ഉടഞ്ഞു വന്നാൽ മല്ലിയില പുതിന ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി വറുത്ത ചെമ്മീൻ റൈസ് ചേർത്ത് നന്നായി യോജിപ്പിച്ചു മുകളിൽ സവാള വറുത്തത് അണ്ടിപ്പരിപ്പ് മുന്തിരി റോസ് വാട്ടർ നല്ല ജീരകം പൊടി കാൽ ടീസ്പൂൺ ചേർത്ത് അഞ്ചു മിനിറ്റു സിമ്മിൽ വേവിക്കുക.






No comments:

Post a Comment