ഓപ്ര കേക്ക് Opera Cake
ആവശ്യമുള്ള സാധനങ്ങൾ
മുട്ട ആറെണ്ണം വലുത് പഞ്ചസാര മുക്കാൽ കപ്പ് വാനില എസ്സെൻസ് ഒരു ടീസ്പൂൺ മൈദ കാൽ കപ്പ് അൽമോണ്ട് പൊടിച്ചത് മുക്കാൽ കപ്പ് ബേക്കിംഗ് പൌഡർ ഒരു ടീസ്പൂൺ ഉപ്പ് കാൽ ടീസ്പൂൺ ബട്ടർ 400 ഗ്രാം കണ്ടെൻസ് മിൽക്ക് ഒരു കപ്പ് കോഫി പൌഡർ മൂന്ന് ടേബിൾസ്പൂൺ
പാകം ചെയ്യുന്ന വിധം
സ്പോഞ്ചു തയ്യാറാക്കുന്ന വിധം
മുട്ട ഹാൻഡ് മിക്സർ ഉപയോഗിച്ച് കുറേശ്ശെ പഞ്ചസാര ചേർത്തുകൊണ്ട് നന്നായി മിക്സറിൽ നിന്ന് വിട്ടു വീഴാത്ത പാകം വരെ മിക്സ് ചെയ്യുക. നിറം മാറി വെള്ള നിറമായിത്തുടങ്ങിയാൽ വാനില എസ്സെൻസ് ചേർത്ത് മിക്സ് ചെയ്തു നന്നായി ബീറ്റ് ചെയ്തെടുക്കുക.അൽമണ്ട് പൊടിച്ചത് ,ബേക്കിംഗ് പൌഡർ ,ഉപ്പ് , ചേർത്ത് മിക്സ് ആക്കി അരിച്ചെടുത്തു ഇതിൽ ചേർത്ത് ഒന്ന് ഫോൾഡ് ചെയ്തെടുക്കുക.ബേക്കിങ് ട്രേയിൽ ബട്ടർ പേപ്പർ ഇല്ലെങ്കിൽ ബട്ടർ തടവി മിക്സ് ട്രെയുടെ മുക്കാൽ ഭാഗം ഒഴിച്ച് ചൂടായിരിക്കുന്ന ഓവനിൽ 170 ഡിഗ്രിയിൽ 10 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
ഫ്രോസ്റ്റിങ്
ബൗളിൽ ബട്ടർ നന്നായി ബീറ്റ് ചെയ്തെടുക്കുക കുറേശ്ശെ കണ്ടെൻസ് മിൽക്ക് ചേർത്തുകൊണ്ട് വീണ്ടും നന്നായി ബീറ്റ് ചെയ്തെടുക്കുക.ഒരു ടേബിൾസ്പൂൺ കോഫി പൗഡറും ഒരു ടേബിൾസ്പൂൺ വെള്ളവും ചേർത്ത് മിക്സ് ചെയ്തു ഇതിലേക്ക് ഒഴിക്കുക നല്ല ഫ്ളഫി ആകുന്നത് വരെ ബീറ്റ് ചെയ്യുക.
സ്പോഞ്ചു നന്നായി തണുത്തതിനു ശേഷം കാൽ കപ്പ് വെള്ളവും രണ്ടു ടേബിൾസ്പൂൺ കോഫീ പൌഡർ ചേർത്ത് നന്നയി തിളപ്പിച്ച് സിറപ്പ് തയ്യാറാക്കി ഓരോ ലയറിലും നന്നായി ബ്രഷ് ചെയ്തു കൊടുത്തു ശേഷം ഫ്രോസ്റ്റിങ് പുരട്ടി വീണ്ടും സ്പോഞ്ചു വച്ച് ലയർ ഉണ്ടാക്കി ഇഷ്ടാനുസരണം തയ്യാറാക്കാവുന്നതാണ്. |
No comments:
Post a Comment