Showing posts with label ചിക്കൻ. Show all posts
Showing posts with label ചിക്കൻ. Show all posts
Tuesday, December 25, 2018
Saturday, December 22, 2018
ചിക്കൻ പോപ്‌കോൺ Chicken Popcorn
Sunday, December 16, 2018
ചിക്കൻ ഷവർമ Chicken Shavarma
![]() |
| ചിക്കൻ ഷവർമ Chicken Shavarma
ആവശ്യമുള്ള സാധനങ്ങൾ
കുബൂസ് അഞ്ചെണ്ണം
ചിക്കൻ എല്ലില്ലാത്തതു 500 ഗ്രാം
വെളുത്തുള്ളി ചതച്ചത് ഒരു ടേബിൾസ്പൂൺ
ഏലക്ക മൂന്നെണ്ണം
നട്ട്മഗ് കാൽ ടീസ്പൂണിനേക്കാൾ കുറച്ചു കുറവ്
തൈര് രണ്ടര കപ്പ്
നല്ല ജീരകം പൊടി , ഗരം മസാല പൊടി ഒരു ടീസ്പൂൺ
മുളകുപൊടി , വിനിഗർ ഒരു ടേബിൾസ്പൂൺ
ഒലിവ് ഓയിൽ രണ്ടു ടേബിൾസ്പൂൺ
ലെമൺ ചെറുത് ഒരെണ്ണം
ഉപ്പ് , ഓയിൽ ആവശ്യത്തിന്
കുരുമുളകുപൊടി അര ടീസ്പൂൺ
ലെറ്റൂസ് , ഫ്രഞ്ച് ഫ്രൈസ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ രണ്ടു ടേബിൾസ്പൂൺ തൈര് , നല്ല ജീരകം , ഗരംമസാല , മുളകുപൊടി ,വെളുത്തുള്ളി ,വിനിഗർ , ഒലിവ് ഓയിൽ , ഏലക്ക ,നട്ട്മഗ് , പകുതി ലെമൺ ജ്യൂസ് , പകുതി ലെമൺ സ്ലൈസ് ചെയ്തത് ,ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു ചിക്കനിൽ മാരിനേറ്റു ചെയ്തു അര മണിക്കൂറിനു ശേഷം ചൂടായ പാനിൽ അല്പം എണ്ണ ചേർത്ത് പാനിൽ ഇട്ടു ഒന്ന് ഫ്രൈ ചെയ്തെടുക്കുക.
അരിപ്പയിൽ തുണിയിട്ടു തൈര് ചേർത്ത് കെട്ടി വെള്ളം വാരുന്നതിനായി വച്ച് നന്നായി വെള്ളം വാർന്നാൽ ആവശ്യത്തിന് ഉപ്പ് , കുരുമുളകുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു വക്കുക.
കുബൂസിന്റെ ഉള്ളിൽ ചിക്കൻ വച്ച് മുളകിൽ തൈര് ഒഴിച്ചശേഷം ചോപ് ചെയ്ത ലെറ്റൂസ് ഫ്രൈസ് ചേർത്ത് ടൈറ്റ് ആക്കി റോൾ ചെയ്തെടുക്കുക.പാനിലോ ഗ്രില്ലിലോ വച്ച് രണ്ടു ഭാഗവും ടോസ്റ് ചെയ്തെടുക്കുക.
|
Saturday, December 08, 2018
ചിക്കൻ കുറുമ Chicken Kuruma
Tuesday, November 27, 2018
ചിക്കൻ കാന്താരി Chicken Kanthari
Wednesday, November 21, 2018
ബട്ടർ ചിക്കൻ Butter Chicken
Wednesday, October 31, 2018
ചിക്കൻ ലോലിപോപ് chicken Lollipop
Tuesday, October 30, 2018
കുബൂസ് ചിക്കൻ റോൾ kuboos Chicken Roll
![]() |
| കുബൂസ് ചിക്കൻ റോൾ kuboos Chicken Roll
ആവശ്യമുള്ള സാധനങ്ങൾ
കുബൂസ് 5 എണ്ണം
ചിക്കൻ 500 ഗ്രാം
തൈര് ഒരു കപ്പ്
പട്ട ഒരു കഷ്ണം
ഏലക്ക രണ്ടെണ്ണം
സവാള രണ്ടെണ്ണം വലുത് , പച്ചമുളക് മൂന്നെണ്ണം , ഇഞ്ചി ചെറിയ കഷ്ണം , വെളുത്തുള്ളി നാലെണ്ണം വലുത് ,പുതിന കാൽ കപ്പ് , മല്ലിയില കാൽ കപ്പ് ,ലെറ്റൂസ് രണ്ടില ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി കാൽ കുരുമുളക് പൊടി അര ,ഗരം മസാല അര , മുളക് പൊടി മുക്കാൽ ടീസ്പൂൺ
ഉപ്പ് , ഓയിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കാൽ ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് വേവിച്ചെടുത്ത ചിക്കൻ കൈ കൊണ്ട് പൊടിച്ചു മാറ്റിവെക്കുക .
പാനിൽ എണ്ണ ചൂടാക്കി പട്ട , ഏലക്ക , സവാള ചേർത്ത് നന്നായി വഴറ്റിയെടുത്തു ഇഞ്ചി , പച്ചമുളക് ,വെളുത്തുള്ളി ചേർത്ത് വീണ്ടും നന്നായി വഴറ്റി മഞ്ഞൾ പൊടി ,മുളകുപൊടി , ഗരം മസാല പൊടി ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ ചിക്കൻ ചേർത്ത് മല്ലിയില , പുതിനയില ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക .
തുണിയിൽ കെട്ടി വെള്ളം വാർത്തെടുത്ത തൈരിൽ ആവശ്യത്തിന് ഉപ്പും ,കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്തു വക്കുക
ഖുബൂസിലേക്കു ചിക്കൻറെ ഫില്ലിംഗ് വച്ച് മുകളിൽ തൈരിന്റെ മിക്സ് ഒഴിച്ച് മുകളിൽ ലെറ്റൂസ് വച്ച് റോൾ ചെയ്തെടുക്കുക.
|
Friday, July 13, 2018
വീറ്റ് പിസ്സ Wheat Pizza
![]() |
| വീറ്റ് പിസ്സ Wheat Pizza
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പു പൊടി ഒരു കപ്പ്
ചെറു ചൂടുവെള്ളം അര കപ്പ്
ഒലിവ് ഓയിൽ മൂന്ന് ടേബിൾസ്പൂൺ
ഷുഗർ അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഈസ്റ്റ് അര ടീസ്പൂൺ
ടോപ്പിംഗ് :-
പിസ്സ സോസ് ആവശ്യത്തിന്
സവാള ,കാപ്സികം കാൽ ഭാഗം നീളത്തിൽ അരിഞ്ഞത്
മഷ്‌റൂം ഒരെണ്ണം കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
ഓലിവ്സ് നാലെണ്ണം വട്ടത്തിൽ അരിഞ്ഞത്
ഒരഗാനോ ഒരു ടീസ്പൂൺ
ബേസിൽ ലീഫ് ഒരു ടീസ്പൂൺ
ഒലിവ് ഓയിൽ ഒരു ടേബിൾസ്പൂൺ
മോസ്സറെല്ല ചീസ് 200 ഗ്രാം
സോസേജ് മൂന്ന് എണ്ണം
സോസേജ് വറുക്കുവാൻ
മുളകുപൊടി കാൽ ടീസ്പൂൺ
മല്ലിപൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ബേസ് :-
ഒരു ബൗളിൽ വെള്ളം , പഞ്ചസാര , ഈസ്റ്റ് മിക്സ് ചെയ്തു പത്തു മിനിറ്റു വച്ച മിക്സ് മറ്റൊരു ബൗളിൽ ഗോതമ്പു പൊടിയിലേക്കു ഒഴിച്ച് കുഴച്ചെടുത്തു രണ്ടു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർത്ത് വീണ്ടും നന്നായി കുഴച്ചെടുത്തു എണ്ണ തടവിയ ബൗളിൽ ഇട്ടു തുണിയിട്ടു മൂടി വച്ച് ഡബിൾ സൈസ് ആയാൽ പിസ്സ പാനിലേക്കിട്ടു വശങ്ങൾ കനം കൂട്ടി പരത്തിയെടുക്കുക ഓരോ ഫോർക്ക് ഉപയോഗിച്ചു ഉള്ളിൽ ഹോളുകളുണ്ടാക്കുക.
സോസേജ് മല്ലിപൊടി , മുളകുപൊടി , ഉപ്പ് , ആവശ്യത്തിന് വെള്ളം ചേർത്ത് മരിനാട് ചെയ്തു പത്തു മിനിറ്റിനു ശേഷം എണ്ണയിൽ വറുത്തെടുക്കുക .
ബേസിനു മുകളിൽ മൂന്നോ നാലോ ടേബിൾ സ്പൂൺ പിസ്സ സോസ് ഒഴിച്ച് പരത്തുക കുറച്ചു ചീസ് വിതറിക്കൊടുക്കുക അതിനു മുകളിൽ വെജിറ്റബിള്സും സോസേജും വിതറി മുകളിൽ കുറച്ചു ഒരഗാനോ,ബേസിൽ ലീഫ് വിതറി അതിനു മുകളിൽ ഓലിവ്സ് വിതറിഅതിനു മുകളിൽ വീണ്ടും ചീസ് വിതറി പൊന്തി നിൽക്കുന്ന അരുഭാഗത്തു അല്പം ഓയിൽ തടവി 200 ഡിഗ്രിയിൽ 25 - 30 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.
|
Thursday, July 12, 2018
കെ ഫ് സി സ്റ്റൈൽ ബിഗ് ഫില്ലർ KFC Style Big Filler
![]() |
| കെ ഫ് സി സ്റ്റൈൽ ബിഗ് ഫില്ലർ KFC Style Big Filler
ആവശ്യമുള്ള സാധനങ്ങൾ
ഡിന്നർ റോൾ രണ്ടെണ്ണം
ലെറ്റൂസ് രണ്ടു ഇല
ടോമോട്ടോ സോസ് രണ്ടു ടേബിൾസ്പൂൺ
മയോനൈസ് ജലാപിനോ ആവശ്യാനുസരണം
ചീസ് നാലു സ്ലൈസ്
തയ്യാറാകുന്ന വിധം
രണ്ടായി മുറിച്ച ബ്രെഡിനുള്ളിൽ ടോമോട്ടോ സോസും മൂന്ന് ടേബിൾസ്പൂൺ മയോനൈസും ചേർത്ത മിക്സ് പുരട്ടി ഫ്രൈ ചെയ്ത ചിക്കൻ വച്ച് മുകളിൽ ചീസ് വച്ച് ജലാപിനോ നിരത്തി വച്ച് മുകളിൽ ലെറ്റൂസ് വച്ച് മയോനൈസ് ഒഴിച്ച് അടുത്ത ബ്രെഡ് സ്ലൈസ് വച്ച് അടച്ചു സാൻഡ്വിച് പേപ്പറിൽ റോൾ ചെയ്തെടുക്കുക.
|
കെ ഫ് സി സ്റ്റൈൽ ഫ്രൈഡ് ചിക്കൻ KFC Style Fried Chicken
Tuesday, May 22, 2018
കപ്പ ബോൾ മസാല Kappa (Tapioca) Ball Masala
Tuesday, May 15, 2018
ചിക്കൻ ഹോംഗ് കോങ്ങ് Chicken Hong Kong
Thursday, April 26, 2018
ചിക്കൻ ഷവർമ Chicken Hawarma
![]() |
| ചിക്കൻ ഷവർമ Chicken Hawarma
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ ബ്രെസ്റ് രണ്ടു ചിക്കൻറെ
തൈര് നാലു ടേബിൾസ്പൂൺ
മുളകുപൊടി രണ്ടു ടീസ്പൂൺ
നല്ല ജീരക പൊടി അര ടീസ്പൂൺ
ഗരം മസാല ഒരു ടീസ്പൂൺ
പട്ട ഒരു ചെറിയ കഷ്ണം
ഗ്രാമ്പൂ രണ്ടെണ്ണം
ഏലക്ക മൂന്നെണ്ണം
നട്ടമഗ് പൌഡർ അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഓയിൽ രണ്ടു ടേബിൾസ്പൂൺ
ലെമൺ ഒരെണ്ണം (ചെറുനാരങ്ങ അല്ല )
കുക്കുമ്പർ ഒരെണ്ണം അരിഞ്ഞത്
ക്യാബേജ് ഒരു കഷ്ണം അരിഞ്ഞത്
ലെറ്റൂസ് അര കപ്പ് അരിഞ്ഞത്
കുബൂസ് ആറെണ്ണം
തൈര് നാലു ടേബിൾസ്പൂൺ
മയോനൈസ് രണ്ടു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
തൈര് നാലു ടേബിൾസ്പൂൺ മയോനൈസ് ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്തു വക്കുക.
ഒരു ബൗളിൽ തൈര് ,മുളകുപൊടി ,നല്ല ജീരക പൊടി ,ഗരം മസാല ഒരു ,പട്ട ,ഗ്രാമ്പൂ ,ഏലക്ക ,നട്ടമഗ് പൌഡർ ,ഉപ്പ് ആവശ്യത്തിന് ,പകുതി നാരങ്ങയുടെ നീര് ബാക്കി പകുതി വട്ടത്തിൽ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി ചേർക്കുക നന്നായി മിക്സ് ചെയ്തു ചിക്കൻ അധികം ചെറിയ കഷ്ണങ്ങളാകാതെ നുറുക്കി ചേർത്ത് നന്നായി ഇളക്കി മാരിനേറ്റു ചെയ്തു അര മണിക്കൂറിനു ശേഷം പാനിൽ നന്നായി ഡ്രൈ ഫ്രൈ ചെയ്തെടുത്തു സ്ക്യുവരിൽ കുത്തി ഗ്യാസ് ടോപ്പിൽ ചുടുക ചുട്ട ഭാഗം (നിറം മാറിയ) മുറിച്ചു മാറ്റുക അങ്ങനെ ഷവർമ ചുടുന്നപോലെ ചെറിയ കഷ്ണങ്ങളാക്കി എല്ലാം ചുട്ടെടുത്തു നന്നായി ചോപ് ചെയ്തെടുക്കുക ഇതിലേക്ക് കുക്കുമ്പർ , ക്യാബേജ് ,ലെറ്റൂസ് ചേർത്ത് മിക്സ് ചെയ്തു യോജിപ്പിക്കുക.
കുബൂസ് നടുപൊളിച്ചു തഹിനി സോസ് പുരട്ടി ചിക്കൻറെ മിക്സ് വച്ച് മുകളിൽ തൈര് മിക്സ് ഒഴിച്ച് റോൾ ചെയ്തെടുക്കുക.
|
Tuesday, April 10, 2018
തന്തൂരി ചിക്കൻ Tandoori Chicken
Wednesday, March 28, 2018
സെഷ്വാൻ നൂഡിൽസ് Schezwan noodles
![]() |
| സെഷ്വാൻ നൂഡിൽസ് Schezwan noodles
ആവശ്യമുള്ള സാധനങ്ങൾ
നൂഡിൽസ് ചെറുത് രണ്ടു പാക്കറ്റ്
നൂഡിൽസ് പാക്കറ്റിൽ വരുന്ന സീസണിങ് രണ്ടു പാക്കറ്റ്
കാരറ്റ് ഒരെണ്ണം , കാപ്സികം ഒരെണ്ണത്തിനെ പകുതി , സവാള ഒരെണ്ണം വലുത് , പച്ചമുളക് മൂന്നെണ്ണം , വെളുത്തുള്ളി നാലു അല്ലി വലുത് നീളത്തിൽ അരിഞ്ഞത്
ക്യാബേജ് , ബീൻസ് ഒരു കപ്പ് നീളത്തിൽ അരിഞ്ഞത്
മല്ലിയില മൂന്ന് തണ്ടു ചെറുതായി അരിഞ്ഞത്
സെഷ്വാൻ സോസ് ഒരു ടേബിൾ സ്പൂൺ
ഉപ്പ് ആവിശ്യത്തിന്
ഓയിൽ ആവിശ്യത്തിന്
ചിക്കൻ സോസേജ് 6 എണ്ണം നീളത്തിൽ കനം കുറച്ചു അരിഞ്ഞത് അല്ലെങ്കിൽ 3 എഗ്ഗ് സ്ക്രമ്പിൽ ചെയ്തത്/ചിക്കൻ ഫ്രൈ ചെയ്തത്.
മുളകുപൊടി ഒന്നര ടീസ്പൂൺ
മല്ലി പൊടി ഒരു ടീസ്പൂൺ
മഞ്ഞപ്പൊടി കാൽ ടീസ്പൂൺ
തയ്യാറാകുന്ന വിധം
മുളകുപൊടി , മല്ലി പൊടി , മഞ്ഞപ്പൊടി അല്പം ഉപ്പ് ചേർത്ത് സോസേജ് മാരിനേറ്റു ചെയ്തു അര മണിക്കൂർ വച്ച് ഓയിലിൽ ഒന്ന് ശാലോ ഫ്രൈ ചെയ്തെടുക്കുക.
തിളച്ച വെള്ളത്തിൽ ചേർത്ത നൂഡിൽസ് വെന്തു വരുമ്പോൾ അല്പം വെള്ളം ഒഴിച്ച് ഊറ്റിയെടുത്തു അൽപ്പം ഓയിൽ ചേർത്ത് മിക്സ് ചെയ്തു മാറ്റിവെക്കുക.
പാനിൽ എണ്ണ ചൂടായി വെളുത്തുള്ളി ചേർത്ത് നിറം മാറിയാൽ സവാള ചേർത്ത് വഴണ്ട് വന്നാൽ എല്ലാ വെജിറ്റബിൾസ് ചേർത്ത് ഹൈ ഫ്ളൈമിൽ നന്നായി വഴറ്റി സോഫ്റ്റ് ആകാതെ പച്ചമണം മാറിത്തുടങ്ങുമ്പോൾ ഉപ്പും സെഷ്വാൻ സോസും ചേർത്ത് നന്നായി മിക്സ് ചെയ്തു സോസിന്റെ പച്ചമണം മാറിയാൽ നൂഡിൽസ് സീസണിങ് ചേർത്ത് മിക്സ് ചെയ്തു സോസേജ്, നൂഡിൽസ് ചേർത്ത് വഴറ്റി അവസാനം മല്ലിയിലയും ചേർത്ത് ഉപയോഗിക്കുക .
http://ponnunteadukkala.blogspot.ae/2017/11/szechuan-sauce_43.html
|
Tuesday, March 27, 2018
ചിക്കൻ ദം ബിരിയാണി Chicken Dum Biriyani
Wednesday, March 14, 2018
ചിക്കൻ മിൻസ് ബിരിയാണി Chicken Mince Biriyani
Tuesday, March 06, 2018
വെർമിസെല്ലി (സേമിയ) പുലാവ് Vermielli (Semiya) Pulav
Monday, February 19, 2018
ചിക്കൻ സ്ട്രിപ്സ് Chicken Strips
Subscribe to:
Posts (Atom)
