ചിക്കൻ സ്ട്രിപ്സ് Chicken Strips
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ എല്ലില്ലാത്തത് 300 ഗ്രാം നീളത്തിൽ കട്ട് ചെയ്തത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അല്ലെങ്കിൽ പൌഡർ ഒരു ടേബിൾസ്പൂൺ
കുരുമുളക് പൊടി അര ടീസ്പൂൺ
മൈദ അര കപ്പ്
മുട്ട ഒരെണ്ണം
പാല് രണ്ടു ടേബിൾസ്പൂൺ
കോൺ ഫ്ലെക്സ് 100 ഗ്രാം
എണ്ണ വറുക്കുവാൻ ആവശ്യമായത്
ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ചിക്കൻ ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അല്ലെങ്കിൽ പൌഡർ ,കുരുമുളക് പൊടി ഉപ്പും ചേർത്ത് അരമണിക്കൂർ വക്കുക.
മുട്ടയും പാലും അല്പം ഉപ്പ് ചേർത്ത് അടിച്ചു വക്കുക.
മൈദ അല്പം ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് വക്കുക.
കോൺ ഫ്ലെക്സ് കൈ കൊണ്ട് നന്നായി പൊടിച്ചു വക്കുക.
മാരിനേറ്റു ചെയ്ത ചിക്കൻ മൈദയിൽ മുക്കിയതിനു ശേഷം മുട്ടയുടെ മിക്സിൽ മുക്കി വീടിനും മൈദയിൽ മുക്കിയതിനു ശേഷം കോൺ ഫ്ലെക്സിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.
|
No comments:
Post a Comment