Monday, February 19, 2018

സോയ ചങ്ക്‌സ് കറി Soya Chunks Curry

സോയ ചങ്ക്‌സ് കറി Soya Chunks Curry 


ആവശ്യമുള്ള സാധനങ്ങൾ 

സോയ ചങ്ക്‌സ് ഒരു കപ്പ് 
തക്കാളി ഒരെണ്ണം വലുത് ,സവാള 2എണ്ണം നീളത്തിൽ  അരിഞ്ഞത് 
ഇഞ്ചി വെളുത്തുള്ളി പേസ്റ് ഒരു ടേബിൾസ്പൂൺ 
പച്ചമുളക് നാലെണ്ണം 
മല്ലിയില ചെറുതായി അരിഞ്ഞത് മൂന്ന്  ടേബിൾസ്പൂൺ
പുതിനയില ചെറുതായി അരിഞ്ഞത് രണ്ടു ടേബിൾസ്പൂൺ
തേങ്ങ ചിരകിയത് 2 -3  ടേബിൾസ്പൂൺ
കശുവണ്ടി എട്ടെണ്ണം 
പട്ട ഒരു ചെറിയ കഷ്ണം 
ഏലക്ക,കരയാമ്പൂ മൂന്നെണ്ണം
താക്കോലം,വഴനയില ഒരെണ്ണം 
പെരുംജീരകം അര ടീസ്പൂൺ 
മഞ്ഞൾപൊടി കാൽ ടീസ്പൂൺ 
മുളകുപൊടി ഒന്നര ടീസ്പൂൺ 
മല്ലിപൊടി ഒന്നര മുതൽ രണ്ടു ടേബിൾസ്പൂൺ 
ഗരം മസാല അര ടീസ്പൂൺ 
ഡ്രൈ മാങ്കോ പൌഡർ അര ടീസ്പൂൺ 
നല്ല ജീരകപ്പൊടി   കാൽ ടീസ്പൂൺ
വെളിച്ചെണ്ണ നാലു ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാകുന്ന വിധം 

കശുവണ്ടി തേങ്ങ ചേർത്ത് നന്നായി പേസ്റ്റു അരച്ച് വക്കുക.സോയ ചങ്ക്‌സ് തിളച്ച വെള്ളത്തിൽ ഉപ്പിട്ട് കുതിരാൻ വച്ച് , കുതിർന്ന ശേഷം നല്ലവണ്ണം പിഴിഞ്ഞ്  മാറ്റിവെക്കുക.

പാനിൽ എണ്ണ ചൂടാക്കി പട്ട ,ഏലക്ക,കരിയാമ്പൂ ,തക്കോലം,വഴനയില ,പെരുംജീരകം ചേർത്ത് വഴറ്റി സവാള ,ഇഞ്ചി വെളുത്തുള്ളി പേസ്റ് ,പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക   മഞ്ഞൾപൊടി ,മുളകുപൊടി ,മല്ലിപൊടി ,ഗരം മസാല, നല്ല ജീരകം പൊടി  ചേർത്ത് വഴറ്റി തക്കാളി ചേർത്ത് തക്കാളി ഉടഞ്ഞു ചേർന്നതിനു ശേഷം പിഴിഞ്ഞ് വച്ച സോയ ചങ്ക്‌സ് ,ഉപ്പു ആവശ്യത്തിന് ചേർത്ത് നന്നായി യോജിപ്പിച്ചു അല്പം  മല്ലിയില ,പുതിനയില ,അരപ്പ് ,ആവശ്യത്തിന്  വെള്ളവും ചേർത്ത് നന്നായി വെന്തതിനു ശേഷം ഡ്രൈ മാങ്കോ പൗഡർ ബാക്കിയുള്ള മല്ലിയില ,പുതിനയില ചേർത്ത് കൊടുക്കുക .



No comments:

Post a Comment