Monday, February 19, 2018

ചപ്പാത്തി ചിക്കൻ റോൾ Chapatti Chicken Roll

 ചപ്പാത്തി ചിക്കൻ റോൾ  Chapatti Chicken Roll 


ആവശ്യമുള്ള സാധനങ്ങൾ 

ചപ്പാത്തി നാലെണ്ണം 
ചിക്കൻ എല്ലില്ലാത്തത് 300 ഗ്രാം
മുളകുപൊടി രണ്ടു ടീസ്പൂൺ 
മല്ലിപൊടി ഒന്നര ടീസ്പൂൺ 
മഞ്ഞൾപൊടി കാൽ ടീസ്പൂൺ 
ഗരം മസാല അര ടീസ്പൂൺ 
നാരങ്ങാ നീര് ഒരു നാരങ്ങയുടെ പകുതി 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ
സവാള ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
സവാള,കാപ്സികം,തക്കാളി ഒരെണ്ണം ചെറുതായി അരിഞ്ഞത്
മല്ലിയില ,പുതിനയില ചെറുതായി അരിഞ്ഞത് നാലു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന് 
ഓയിൽ അഞ്ചു ടേബിൾ സ്പൂൺ

തയ്യാറാകുന്ന വിധം 

ചിക്കൻ ഒന്നര ടേബിൾ സ്പൂൺ നാരങ്ങാ നീര് ,ഉപ്പ് ആവശ്യത്തിന് ,മഞ്ഞൾപൊടി,മുളകുപൊടി ഒരു  ടീസ്പൂൺ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കുഴച്ചു  അര മണിക്കൂർ മസാല പിടിക്കുന്നതിനായി വക്കുക.

പാനിൽ എണ്ണ ചൂടാക്കി ചിക്കൻ ചേർത്ത്  അടച്ചു വച്ച് വേവിക്കുക, വെന്തു വരുമ്പോൾ മല്ലിയില ,പുതിനയില ,സവാള,കാപ്സികം,തക്കാളി ,മുളകുപൊടി ഒരു  ടീസ്പൂൺ ,മല്ലിപൊടി ,ഗരം മസാല,ഉപ്പ് ആവശ്യത്തിന്  ചേർത്ത് അടച്ചു വച്ച് ചിക്കൻ നന്നായി വേവിച്ചെടുക്കുക വെള്ളം വറ്റി ഡ്രൈ ആയതിനു ശേഷം തീ ഓഫ് ചെയുക.

നീളത്തിൽ അരിഞ്ഞ സവാളയിൽ അലപം ഉപ്പ്,നാരങ്ങാ നീര് ചേർത്ത് മിക്സ് ചെയ്ത് വക്കുക.

ചപ്പാത്തിയിൽ ചിക്കൻ മിക്സ് വച്ച് മുകളിലായി സവാള മിക്സ് വച്ച് നല്ല മുറുക്കത്തിൽ റോൾ ചെയ്തെടുക്കുക.






No comments:

Post a Comment