ഉഴുന്ന് പൂരി Urad Dal Poori
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പു പൊടി ഒരു കപ്പ്
ഉഴുന്ന് കാൽ കപ്പ്
പെരുംജീരകം ഒരു ടീസ്പൂൺ
നല്ല ജീരകം പൊടി ഒരു ടീസ്പൂൺ
മല്ലിപൊടി ഒരു ടേബിൾസ്പൂൺ
ജിഞ്ചർ പൌഡർ കാൽ ടീസ്പൂൺ
കായം പൊടിച്ചത് കാൽ ടീസ്പൂൺ
മുളകുപൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഓയിൽ വറുക്കുവാൻ ആവശ്യമായത് (ചേർക്കാൻ രണ്ടു ടേബിൾസ്പൂൺ )
തയ്യാറാകുന്ന വിധം
ഉഴുന്ന് രണ്ടു മണിക്കൂർ കുതിർത്തു വെള്ളം ഊറ്റി വാർന്നതിനു ശേഷം കുറച്ചു വെള്ളം തളിച്ച് മിസ്‌റിൽ നന്നായി അരച്ചെടുക്കുക .
ഒരു ബൗളിൽ ഗോതമ്പു പൊടി ,പെരുംജീരകം ,നല്ല ജീരകം പൊടി ,മല്ലിപൊടി ,ജിഞ്ചർ പൌഡർ ,കായം പൊടിച്ചത് ,മുളകുപൊടി ,ഉപ്പ് ആവശ്യത്തിന് ,ഓയിൽ രണ്ടു ടേബിൾസ്പൂൺ ചേർത്ത് നന്നായി യോജിപ്പിക്കുക ഉഴുന്ന് മിക്സ് ഇതിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുഴച്ചു അരമണിക്കൂർ വച്ചതിനു ശേഷം ചപ്പാത്തി പരത്തുന്ന രീതിയിൽ ചെറിയ വട്ടത്തിൽ പരത്തി എണ്ണയിൽ വറുത്തെടുക്കുക.
|
No comments:
Post a Comment