ഡേറ്റ്‌സ് കേക്ക് Dates Cake
ആവശ്യമുള്ള സാധനങ്ങൾ
ഡേറ്റ്‌സ് കുരു കളഞ്ഞത് , തൈര് 100 ഗ്രാം
മിൽക്ക് മെയ്ഡ് 200 ഗ്രാം
മൈദ 80 ഗ്രാം
ഓയിൽ , മിൽക്ക് 75 മില്ലി
ബേക്കിംഗ് സോഡാ ഒരു ടീസ്പൂൺ
സുൽത്താന,വാൾനട്ട്,അണ്ടിപരിപ്പ്
ആവിശ്യത്തിന്
തയ്യാറാകുന്ന വിധം
തിളപ്പിച്ച പാലിൽ ഇട്ടു ഒരു മണിക്കൂർ സോക് ചെയ്തു വച്ച ഡേറ്റ്‌സ് മിക്സിയിൽ ഇട്ടു നല്ല പോലെ അടിച്ചെടുത്തു ഒരു ബൗളിലേക്കൊഴിച്ചു അതിൽ ഓയിൽ ചേർത്ത് ഹാൻഡ് മിക്സർ ഉപയോഗിച്ച് നല്ലപോലെ മിക്സ് ചെയ്തു തൈര് ഒഴിച്ച് വീണ്ടും നല്ലപോലെ മിക്സ് ചെയ്തതിനു ശേഷം മിൽക്ക് മെയ്ഡ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു , അരിപ്പയുപയോഗിച്ചു അരിച്ചെടുത്ത മൈദയും ബേക്കിംഗ് സോഡയും ഇതിലേക്ക് ചേർത്തു സ്പാച്ച്ലർ ഉപയോഗിച്ച് നല്ലപോലെ മിക്സ് ചെയ്തു ഡ്രൈ നട്ട്സ് ചേർത്ത് കൊടുത്തു ഒന്നു കൂടി യോജിപ്പിക്കുക, ബേക്കിംഗ് ട്രയിൽ ഒഴിച്ച് 25 - 30 മിനിറ്റു വരെ 180 ഡിഗ്രിയിൽ ബേക്ക് ചെയ്തു എടുക്കുക.
|
No comments:
Post a Comment