Monday, September 25, 2017

വീറ്റ് പൊറാട്ട ചിക്കൻ തന്തൂരി സാൻഡ്വിച് wheat Paratha Tandoori Sandwich

വീറ്റ് പൊറാട്ട ചിക്കൻ തന്തൂരി സാൻഡ്വിച്   wheat Paratha Tandoori Sandwich

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ ഒരു കിലോ
തൈര് 200 ഗ്രാം 
ബട്ടർ ഒരു ടേബിൾസ്പൂൺ
മഞ്ഞൾപൊടി ഒരു ടീസ്പൂൺ 
മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ 
ഉപ്പ് ആവശ്യത്തിന്
എണ്ണ രണ്ട് ടേബിൾ സ്പൂൺ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ
ചാർക്കോൾ ഒരണ്ണം

പാചകം ചെയ്യുന്ന വിധം

ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി വരഞ്ഞു എടുക്കുക.തൈര് മുളക്പൊടി മഞ്ഞൾപ്പൊടി ഉപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഒരു മണിക്കൂർ പുരട്ടി വയ്ക്കുക.
ബട്ടറും എണ്ണയും പാനിൽ ഒഴിച്ച് ചൂടാക്കി ചിക്കൻ ഷാലോ ഫ്രൈ ചെയ്തെടുക്കണം.
എല്ലാ ചിക്കനും വറുത്തെടുത്ത് ശേഷം ഒരു വലിയ ബൗളിൽ എല്ലാ  ചിക്കനും ഇട്ടു അതിനു നടുവിലായി ഒരു ചെറിയ പാത്രത്തിൽ ഒരു ചാർക്കോൾ കത്തിച്ചു വയ്ക്കണം. ചർക്കൊളിന് മുകളിലായി രണ്ടോ മൂന്നോ തുള്ളി എണ്ണ ഒഴിച്ച് അടച്ചുവയ്ക്കുക. 

ചട്നി ഉണ്ടാക്കുന്ന വിധം

പുതിന ഒരു കെട്ട്
ഉപ്പ് ആവശ്യത്തിന്
തൈര് നാല് ടേബിൾസ്പൂൺ
പച്ചമുളക് മൂന്ന് നാല് എണ്ണം

ഇവ ചേർത്ത് മിക്സിയിൽ നല്ല പേസ്റ് രൂപത്തിൽ അരച്ചെടുക്കുക

വീറ്റ് പൊറോട്ട ഉണ്ടാക്കുന്ന വിധം

ഗോതമ്പ് പൊടി രണ്ടര കപ്പ്
തൈര് 2 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുട്ട ഒരെണ്ണം
ഓയിൽ രണ്ട് ടേബിൾ സ്പൂൺ

ഇവയെല്ലാം ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് ചെറിയ ചൂടുള്ള വെള്ളം ചേർത്ത് മാവ് നല്ല സോഫ്റ്റ് ആകുന്നതുവരെ കുഴച്ചെടുക്കുക.
പത്തുമിനിറ്റ് കുഴച്ചത്തിന് ശേഷം നനഞ്ഞ തുണികൊണ്ട് രണ്ടുമൂന്നു മണിക്കൂർ മൂടി വെക്കുക.ഓരോ വലിയ ഉരുളയെടുത്ത് പൊടിയിട്ട് പരമാവധി കനം കുറച്ച് നീളത്തിൽ പരത്തിയെടുക്കുക. രണ്ടറ്റവും വിടാതെ നടുഭാഗത്തായി കത്തികൊണ്ട് നീളത്തിൽ വരഞ്ഞു കൊടുക്കുക. ലെയർ ലെയർ ആയി കിട്ടും ഒന്നിനു മുകളിൽ ഒന്നായി ലെയർ   വെക്കുക അപ്പോൾ നീളത്തിലുള്ള സ്ട്രിപ് ആയി കിട്ടും. അതിന്റെ രണ്ടറ്റവും പിടിച്ച് പതുക്കെ വലിച്ച് കൊടുക്കുക   .അപ്പോൾ ഇലാസ്റ്റിക് പോലെ കുറച്ച് നീണ്ടുവരും. അത് അങ്ങനെ ചുറ്റി എടുക്കുക. അപ്പോൾ അത് വൃത്താകൃതിയിൽ ആയിരിക്കും അതിനെ ഒരു വശം മാത്രം ചപ്പാത്തി കോൽ കൊണ്ടോ കയ്യുപയോഗിച്ചോ പരത്തി എടുക്കുക.  ചൂടായ പാനിൽ ഇട്ട് രണ്ടുഭാഗത്തും ഒായിൽ തേച്ചു ചുട്ടെടുക്കുക. എല്ലാം ചുട്ടെടുത്ത തിന്നു ശേഷം എല്ലാം വച്ച് രണ്ട് ഭാഗത്ത് നിന്ന് അടിച്ച് സോഫ്റ്റ് ആക്കിയെടുക്കുക.  

വെജിറ്റബിൾ

കാരററ് , കാബേജ് , ലെറ്റൂസ്  കാൽ കപ്പ് നീളത്തിൽ അരിഞ്ഞത്
  
സാൻവിച്ച് തയ്യാറാക്കുന്ന വിധം

ഒരു പൊറാട്ട എടുത്ത് ചിക്കെൻ നീളത്തിൽ കട്ട് ചെയ്തത് വെക്കുക അതിനു മുകളിൽ വെജിറ്റബിൾ വെക്കുക ചട്നി ഒഴിക്കുക റോൾ ചെയ്തു എടുക്കുക.

No comments:

Post a Comment