|
കുസക റൈസ് Kuska Rice
ആവശ്യമുള്ള സാധനങ്ങൾ
ബസ്മതി റൈസ് ഒന്നര കപ്പ്
ഓയിൽ രണ്ട് ടേബിൾ സ്പൂൺ
ഏലക്ക ആറെണ്ണം
കരയാമ്പൂ 5 എണ്ണം
കറുവപ്പട്ട ഒരു കഷ്ണം
നല്ല ജീരകം അര ടീസ്പൂൺ
സ്റ്റാർ അനൈസ് , വഴനയില ഒരെണ്ണം
കുരുമുളക് ഒരു ടീസ്പൂൺ
വെളുത്തുള്ളി , ഇഞ്ചി അരിഞ്ഞത് ഒരു ടേബിൾസ്പൂൺ
പച്ചമുളക് 3 എണ്ണം , സവാള മൂന്നെണ്ണം , തക്കാളി ഒരെണ്ണം അരിഞ്ഞത്
മല്ലിയില , പുതിനയില രണ്ട് തണ്ട് അരിഞ്ഞത്
നാരങ്ങനീര് പകുതി നാരങ്ങ പിഴിഞ്ഞത്
തൈര് കാൽ കപ്പ്
ചിക്കൻ സ്റ്റോക്ക് മൂന്നു കപ്പ്
ഉപ്പ് ആവശ്യത്തിന്
നെയ്യ് മൂന്ന് ടേബിൾസ്പൂൺ
റോസ് വാട്ടർ രണ്ട് ടേബിൾസ്പൂൺ
മുളകുപൊടി , മല്ലിപ്പൊടി ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
ഗരംമസാല അര ടീസ്പൂൺ
കശുവണ്ടി കിസ്മിസ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഒന്നര സവാള ബ്രൗൺ എത്തുന്നതു വരെ വറുത്ത് കോരി വയ്ക്കുക
എണ്ണയിലേക്ക് സ്റ്റാർ അനൈസ് പട്ട ഗ്രാമ്പൂ ഏലയ്ക്ക ഇലമംഗലം കുരുമുളക് ജീരകം പച്ചമുളക് ഇഞ്ചി വെളുത്തുള്ളി സവാള എന്നിവ ഇട്ട് നന്നായി വഴറ്റിയതിനുശേഷം മഞ്ഞൾപൊടി മല്ലിപ്പൊടി മുളകുപൊടി അല്പം ഗരം മസാല ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് തക്കാളി ഇട്ട് നന്നായി ഉടഞ്ഞു വരുന്നതുവരെ വഴറ്റിയെടുക്കുക.
ഇതിലേക്ക് മല്ലിയില പുതിന ഉപ്പ് തൈരും നാരങ്ങനീരും ചേർത്ത് യോജിപ്പിച്ചെടുക്കുക. അതിനുശേഷം ചിക്കൻ സ്റ്റോക്ക് ചേർക്കുക. അതിലേക്ക് കഴുകിവെച്ച അരി ചേർത്ത് ഇളക്കി യോജിപ്പിച്ച് തിളച്ചതിനുശേഷം തീകുറച്ച് വച്ച് അടച്ചു വച്ച വെള്ളം വറ്റുന്നതുവരെ വേവിക്കുക.
അരി ഉടഞ്ഞുപോക്കതെ ശ്രദ്ധിക്കേണ്ടതാണ്. അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തെടുത്ത, നെയ്യോട് കൂടി ഇതിന്റെ മുകളിലേക്ക് ചേർക്കുക. വറുത്ത സവാളയും ബാക്കിയുള്ള ഗരം മസാലയും റോസ് വാട്ടറും മുകളിൽ വിതറി കൊടുക്കുക. അഞ്ചു മിനിറ്റ് ചെറുതീയിൽ അടച്ചുവെച്ച് വേവിക്കുക
|
Monday, September 25, 2017
കുസക റൈസ് Kuska Rice
Subscribe to:
Post Comments (Atom)
No comments:
Post a Comment