ഉണ്ണിയപ്പം Unniyappam
ആവശ്യമുള്ള സാധനങ്ങൾ
പച്ചരി രണ്ടു ഗ്ലാസ്
ശർക്കര മൂന്നു വലിയ അച്ച്
വെള്ളം അര ഗ്ലാസ്
റവ ഒരു ടേബിൾസ്പൂൺ
ഗോതമ്പ് പൊടി ഒരു ടേബിൾ സ്പൂൺ
ഉപ്പ് ഒരു നുള്ള്
തേങ്ങാക്കൊത്ത് രണ്ട് ടേബിൾ സ്പൂൺ
കറുത്ത എള്ള് ഒന്നര ടീസ്പൂൺ
നെയ്യ് രണ്ട് ടേബിൾസ്പൂൺ
ഏലക്കാ പൊടി മുക്കാൽ ടീസ്പൂൺ
ചെറുപഴം രണ്ട് എണ്ണം ചെറുത്.
വെളിച്ചെണ്ണ വറുക്കാനാവശ്യമായത്
പാകം ചെയ്യുന്ന വിധം
അരി 4 മണിക്കൂർ കുതിർന്നശേഷം വെള്ളം വാരാൻ വയ്ക്കുക.
ശർക്കര പാവ് കാച്ചി അരിച്ചെടുക്കുക അത് ചൂടാറാൻ വയ്ക്കുക. അരി ശർക്കര പാവ് ഉപയോഗിച്ച് ചെറിയ തരിയിൽ അരച്ചെടുക്കുക. പഴവും ബാക്കിയുള്ള ശർക്കരപ്പാവിൽ അടിച്ചെടുക്കുക. റവ , ഗോതമ്പ് പൊടി , ഉപ്പ് , എള്ള് ,ഏലക്കായ , എന്നിവ ഇതിലേക്കു ചേർത്ത് യോജിപ്പിച്ച് ദോശ മാവിനേക്കൾ ലൂസായ പരുവത്തിൽ വയ്ക്കേണ്ടതാണ്.
തലേദിവസം ഇത് അരച്ച് വെക്കണം. ഉണ്ടാക്കുന്ന സമയത്ത് നെയ്യിൽ വറുത്ത തേങ്ങക്കൊത്ത് മാവിൽ ചേർത്ത് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക
|
No comments:
Post a Comment