Tuesday, September 26, 2017

വീറ്റ് ചിക്കൻ മൊമൊ വിത്ത് ഹോട്ട് സോസ് Chicken Momos with hot Sauce


വീറ്റ് ചിക്കൻ മൊമൊ വിത്ത് ഹോട്ട് സോസ് Chicken Momos with hot Sauce 


ആവശ്യമുള്ള സാധനങ്ങൾ

മിൻസ് ചെയ്ത ചിക്കൻ ഒരു കപ്പ്
മൈദ അല്ലെങ്കിൽ ഗോതമ്പ് പൊടി ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന് 
എണ്ണ 2 ടേബിൾസ്പൂൺ 
സവാള 1 ചെറുതായി അരിഞ്ഞത്
മല്ലിയില ഒരു ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞത്
സോയാസോസ് ഒരു ടീസ്പൂൺ
വെളുത്തുള്ളി ഒരു ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞത്
കുരുമുളകു ചതച്ചത് ആവശ്യത്തിന് അനുസരിച്ച്

പാകം ചെയ്യുന്ന വിധം

ഒരു ബൗളിലേക്ക് ഗോതമ്പുപൊടി ഉപ്പ് ഒരു ടേബിൾ സ്പൂൺ ഓയിൽ ആവശ്യത്തിന് വെള്ളവും ഉപയോഗിച്ച് കുഴച്ചെടുക്കുക.
മറ്റൊരു ബൗൾ എടുത്ത് ഇതിലേക്ക് ചിക്കൻ മിൻസ് ചെയ്തത് സവാള മല്ലിയില സോയാസോസ് വെളുത്തുള്ളി അല്പം ഓയൽ ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. 
കുഴച്ചുവെച്ച മാവിനെ 4 ഭാഗമാക്കി മുറിച്ചെടുക്കുക. ഓരോ ഭാഗവും കനം കുറച്ച് വട്ടത്തിൽ വലുതാക്കി പരത്തിയെടുക്കുക.
ചെറിയ ബൗൾ ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. അതിൽ ഓരോ ടേബിൾസ്പൂൺ ഫില്ലിങ് വച്ച ഇഷ്‌ട്ട മുള്ള  രൂപത്തി ലാക്കി സ്റ്റീമറിൽ വച്ച് സ്‌റ്റീം ചെയ്തെടുക്കുക.

സോസ് തയ്യാറാക്കുന്ന വിധം

വറ്റൽ മുളക് 8 എണ്ണം
തക്കാളി മൂന്നെണ്ണം നാലായി മുറിച്ചത്
എണ്ണ ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞത് 
ഇഞ്ചി ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞത്
സവാള ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞത്
ഉപ്പ് കാൽ ടീസ്പൂൺ
സോയാസോസ് ഒരു ടീസ്പൂൺ
ടോമാടോ സോസ് ഒരു ടീസ്പൂൺ
വിനാഗിരി ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

തക്കാളിയും പച്ചമുളകും കുറച്ച് വെള്ളമൊഴിച്ച് വേവിച്ച് എടുക്കുക. അതിനെ മിക്സിയിൽ നന്നായി അരച്ചെടുക്കുക. പാനിൽ എണ്ണ ഒഴിച്ചു ചൂടായതിനു ശേഷം വെളുത്തുള്ളി ഇഞ്ചി സവാള എന്നിവ നന്നായി വഴറ്റിയശേഷം സോയാസോസ് ആവശ്യത്തിന് ഉപ്പ് ചേർത്ത് വഴറ്റി അരച്ച ടോമാടോ സോസ് വിനാഗിരി ചേർത്ത് വഴറ്റിയെടുക്കുക.

No comments:

Post a Comment