വട്ടേപ്പം Vatteppam
ആവശ്യമുള്ള സാധനങ്ങൾ
പച്ചരി 1 ഗ്ലാസ്
ചോറ് 1/2 ഗ്ലാസ്
തേങ്ങാ ചിരകിയത് 1/2 ഗ്ലാസ്
പഞ്ചസാര മധുരത്തിന് അനുസരിച്ചു
ഉപ്പ് അല്പം ഈസ്റ് 1/4 ടീ സ്പൂൺ
നല്ലജീരകം, കശുവണ്ടി ,ഉണക്ക മുന്തിരി ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
തലേ ദിവസം എല്ലാം ചേർത്ത് നന്നായി ദോശമാവിന്റെ പരുവത്തിൽ അരച്ചെടുത്തു വയ്ക്കുക.പിറ്റേദിവസം (പൊന്തിവന്നതിനു ശേഷം) പാത്രത്തിൽ നെയ്യ് തടവി പകുതി മാത്രം മാവു ഒഴിച്ച് നല്ലജീരകം, കശുവണ്ടി ,ഉണക്ക മുന്തിരി ഇട്ടു ആവിയിൽ 10 മിനിറ്റു വേവിച്ചെടുക്കുക.
|
No comments:
Post a Comment