കപ്പ മുളകിട്ടത്
ആവശ്യമുള്ള സാധനങ്ങൾ
കപ്പ വലുത് ഒന്ന് ഓയിൽ ആവശ്യത്തിന് കടുക് ഒരു ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ചുവന്നുള്ളി മൂന്നെണ്ണം വെളുത്തുള്ളി അഞ്ചോ ആറോ എണ്ണം മുളകുപൊടി രണ്ട് ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
കഷണങ്ങളാക്കി നുറുക്കി കഴുകിയെടുത്ത കപ്പ ഉപ്പ് ഇട്ട് നന്നായി വേവിച്ച് ഊറ്റിയെടുക്കുക. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചുവന്നുള്ളി വേപ്പില ചേർത്ത് വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ആവശ്യത്തിന് മുളകുപൊടി ചേർത്ത് വേവിച്ചുവെച്ച കപ്പയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക
|
No comments:
Post a Comment