|
ഇല അട Ela Ada
ആവശ്യമുള്ള സാധനങ്ങൾ
അരിപ്പൊടി ഒരു ഗ്ലാസ്
വെള്ളം ഒരു ഗ്ലാസ്
ഉപ്പ് ആവശ്യത്തിന്
തേങ്ങ ചിരകിയത് അര മുറി
പഞ്ചസാര അല്ലെങ്കിൽ ശർക്കര 4 ടേബിൾസ്പൂൺ / ഒരു ചെറിയ അച്ച്
തയ്യാറാക്കുന്ന വിധം
വെള്ളം വെട്ടിത്തിളക്കുമ്പോൾ അതിലേക്ക് ഉപ്പും അരിപ്പൊടിയും ചേർത്ത് കൊടുക്കുക നന്നായി ഇളക്കി തീ ഓഫ് ചെയ്തതിനുശേഷം മൂടിവയ്ക്കുക. അഞ്ച് മിനിറ്റിനുശേഷം കുഴച്ചെടുത്ത്. ഒരു അടയ്ക്ക വേണ്ട ഒരു വലിയ ഉരുളയെടുത്ത് കയ്യിൽ വെള്ളം തൊട്ട് ഇലയിൽ പരത്തുക.
തേങ്ങയും പഞ്ചസാരയും യോജിപ്പിച്ച് കുറച്ചെടുത്ത് അതിന് മുകളിലായി പരത്തിവെക്കുക.
ഇലയെ മടക്കി എടുത്ത് ആവിയിൽ വേവിക്കുകയോ ചട്ടിയിൽ ചുട്ടെടുക്കുകയോ ചെയ്യാവുന്നതാണ്.
|
Tuesday, September 26, 2017
ഇല അട Ela Ada
Subscribe to:
Post Comments (Atom)
No comments:
Post a Comment