കുട്ടി പത്തിരി Kutti Pathiri
ആവശ്യമുള്ള സാധനങ്ങൾ
അരിപ്പൊടി ഒരു കപ്പ് വെള്ളം ഒരു കപ്പ് ചുവന്നുള്ളി നാല് അഞ്ച് എണ്ണം നല്ല ജീരകം ഒരു ടീസ്പൂൺ തേങ്ങ ചിരവിയത് മുക്കാൽ കപ്പ് ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ഉപ്പ് ചേർത്ത് തിളക്കുന്ന വെള്ളത്തിലേക്ക് അരിപ്പൊടി ഇടുക നല്ലവണ്ണം മിക്സ് ചെയ്തു അഞ്ചു മിനിറ്റ് മൂടി വയ്ക്കുക.കൈകൊണ്ട് ഉരുട്ടാൻ പറ്റുന്ന പാകമാവുമ്പോൾ അതിലേക്ക് ചുവന്നുള്ളിയും നല്ല ജീരകം കൈകൊണ്ട് തിരുമ്മി പൊടിച്ചതും തേങ്ങയും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക ഒരു വാഴയിലയിൽ എണ്ണ തടവിൽ കുറച്ചു കനത്തിൽ വട്ടത്തിൽ കൈ കൊണ്ട് വെള്ളം തൊട്ട് പരത്തിയെടുക്കുക അതിനുശേഷം ചുട്ടെടുക്കുക
|
No comments:
Post a Comment