Tuesday, September 26, 2017

ഫ്രഷ് മിക്സ് ഫ്രൂട്ട് കേക്ക് Fresh Mix Fruit Cake

ഫ്രഷ് മിക്സ് ഫ്രൂട്ട് കേക്ക്  Fresh Mix Fruit Cake

ആവശ്യമായ സാധനങ്ങൾ

പഞ്ചസാര 85 ഗ്രാം
മൈദ 85 ഗ്രാം
മുട്ട മൂന്നെണ്ണം
വാനില എസ്സെൻസ് അഞ്ചു തുള്ളി
പഴവർഗങ്ങൾ ആവശ്യത്തിന്
മുന്തിരി ആപ്പിൾ ഓറഞ്ച് പൈനാപ്പിൾ മാമ്പഴം മുതലായവ
വിപ്പിങ് ക്രീം  500 ഗ്രം

ഷുഗർ സിറപ്പ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

ഷുഗർ 7 ടേബിൾസ്പൂൺ
വെള്ളം കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

3 മുട്ട മിക്സർ ഉപയോഗിച്ച് കുറേശ്ശെ പഞ്ചസാര ചേർത്തുകൊണ്ട് നന്നായിമിക്സറിൽ നിന്ന് വിട്ടു വീഴാത്ത പാകം വരെ മിക്സ് ചെയ്യുക. ഇതിലേക്ക് വാനില എസ്സെൻസ് ചേർത്ത് കൊടുക്കുക . ഇത് പത പോലെ പൊന്തി വരും,മൈദ ഇട്ടു തവി ഉപയോഗിച്ച്  ഫോൾഡ്‌ ചെയ്തെടുക്കുക. ബേക്കിങ് ട്രേയിൽ ബട്ടർ പേപ്പർ ഇല്ലെങ്കിൽ ബട്ടർ തടവി മിക്സ് ട്രെയുടെ മുക്കാൽ ഭാഗം ഒഴിച്ച് 180 ഡിഗ്രിയിൽ 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

ചൂടാറിയശേഷം രണ്ടോ മൂന്നോ കഷണങ്ങളായി കനം കുറച്ച് മുറിച്ചെടുക്കുക.പഞ്ചസാര വെള്ളത്തിൽ നന്നായി അലിയുന്നതുവരെ ഇളക്കിക്കൊടുക്കുക.അതിനുശേഷവും മുറിച്ചെടുത്ത കഷ്ണങ്ങളുടെ മുകളിൽ നല്ലവണ്ണം തേച്ചുപിടിപ്പിക്കുക. വിപ്പിംഗ് ക്രീം പീക്  ആവുന്നതുവരെ വിപ് ചെയ്യുക.വിപ്പിംഗ് ക്രീം അതിന്റെ മുകളിൽ തേച്ചുപിടിപ്പിക്കുക. പഴവർഗങ്ങൾ കനം കുറച്ച് കട്ട് ചെയ്ത് ഇതിന്റെ മുകളിൽ വയ്ക്കുക. അതിനുമുകളിൽ അടുത്ത് കട്ട് ചെയ്ത കേക്ക് വെച്ച് വീണ്ടും ലയർ ഉണ്ടാക്കുക.ഏറ്റവും മുകളിലായി വിപ്പിംഗ് ക്രീം വെച്ച് ആവശ്യാനുസരണം ഡിസൈൻ ചെയ്തെടുക്കുക.





No comments:

Post a Comment