സവാള ചെറുതായി അരിഞ്ഞത് ഒരെണ്ണം
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഏഴെണ്ണം
മല്ലിയില രണ്ട് ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞത്
നല്ല ജീരകം പൊടിച്ചത് ഒരു ടീസ്പൂൺ
കുരുമുളകുപൊടി കാൽ ടീസ്പൂൺ
തക്കാളി വെള്ളത്തിലിട്ട് വേവിച്ചെടുക്കുക
അതിനു ശേഷം അതിന്റെ തൊലിയും കുരുവും കളഞ്ഞ് നന്നായി അരച്ചെടുക്കുക.പാനിൽ എണ്ണ ചൂടായശേഷം സവാള വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റുക. അടിച്ചെടുത്ത തക്കാളി മഞ്ഞൾ പൊടി മുളക് പൊടി ജീരകപ്പൊടി കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പും അതിലേക്ക് ചേർക്കുക. തക്കാളിയുടെ പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റുക.ഇതിലേക്ക് മുട്ട പരസ്പരം തൊടാത്ത രീതിയിൽ ഓരോന്നായി വെട്ടി ഒഴിക്കുക ഇതിനു മുകളിലായി അരിഞ്ഞുവച്ച മല്ലിയിലയും ഒരു നുള്ള് ഉപ്പ് ഒരു നുള്ള് കുരുമുളകുപൊടി ഒരു നുള്ള് ജീരകപ്പൊടി വിതറി മുട്ട വെന്ത ശേഷം തീ ഓഫ് ചെയ്യാവുന്നതാണ്.
No comments:
Post a Comment