|
വീറ്റ് വെജിറ്റബിൾ സമൂസ Wheat Vegetable samosa
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പ് പൊടി ഒരു കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് അര കപ്പ്
ഗ്രീൻപീസ് വേവിച്ചത് അര കപ്പ്
ഉരുളക്കിഴങ്ങ് വേവിച്ചത് രണ്ട് എണ്ണം
സവാള വലുത് ഒന്ന് ചെറുതായി അരിഞ്ഞത്
ഇഞ്ചി ഒരു കഷണം ചെറുതായി അരിഞ്ഞത്
പച്ചമുളക് മൂന്നെണ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി 5 എണ്ണം ചെറുതായി അരിഞ്ഞത്
ഗരംമസാല അര ടീസ്പൂൺ
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
മുളക് പൊടി ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
നെയ്യ് ഒരു ടേബിൾസ്പൂൺ
പാചകം ചെയ്യുന്ന വിധം
ഗോതമ്പുപൊടി ഉപ്പ് നെയ്യ് ആവശ്യത്തിന് വെള്ളമൊഴിച്ച് കുഴച്ചെടുക്കുക.
ചൂടായ എണ്ണയിലേക്ക് പച്ചമുളക് വെളുത്തുള്ളി ഇഞ്ചി സവാള എന്നിവ ചേർത്ത് വഴറ്റി എടുക്കുക. മഞ്ഞൾപ്പൊടി മുളകുപൊടി ഗരംമസാല ആവശ്യത്തിന് ഉപ്പ് കാരറ്റ് ഗ്രീൻപീസ് കൈകൊണ്ട് പൊടിച്ച ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. കുഴച്ച്
വച്ച മാവിനെ ചെറിയ ഉരുളകളാക്കി എടുത്ത് നന്നായി കനംകുറച്ച് പരത്തി ഏകദേശം 12 സെന്റിമീറ്റർ നീളവും അഞ്ച് സെന്റീമീറ്റർ വീതിയുമുള്ള ദീർഘ ചതുരാകൃതിയിൽ മുറിച്ചെടുക്കുക. ഒരറ്റം മുതൽ പകുതി വരെ ത്രികോണ ആകൃതിയിൽ മടക്കി ഒരു സ്പൂൺ ഫില്ലിംഗ് അതിനുള്ളിൽ വെച്ച് മുകൾ ഭാഗത്തെ കഷണം അടിയിലേക്ക് മടക്കി അടച്ചുവയ്ക്കുക. എല്ലാ ഭാഗവും അടഞ്ഞിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം.( വേണമെങ്കിൽ കുറച്ചു മൈദ കട്ടിയാക്കി കലക്കിയെടുത്ത് ഒട്ടിക്കാനായി ഉപയോഗിക്കുന്നതാണ് )
അതിനു ശേഷം എണ്ണയിൽ വറുത്തു കോരുക.
|
Monday, September 25, 2017
വീറ്റ് വെജിറ്റബിൾ സമൂസ Wheat Vegetable samosa
Subscribe to:
Post Comments (Atom)
No comments:
Post a Comment