ബൂന്തി ലഡു Boondi Ladoo
ആവശ്യമുള്ള സാധനങ്ങൾ
കടലമാവ് 1 ഗ്ലാസ് പഞ്ചസാര 1 ഗ്ലാസ് വെള്ളം 3/4 ഗ്ലാസ് (ഷുഗർ സിറപ്പ്) കരയാമ്പൂ 3 എണ്ണം എല്കയ 5 എണ്ണം ഫുഡ് കളർ 2 ഡ്രോപ്‌സ് സൺഫ്ലവർ ഓയിൽ വറുക്കുവാൻ ആവശ്യമായത് ബേക്കിംഗ് സോഡാ ഒരു നുള്ള് കശുവണ്ടി ആവശ്യത്തിന് ഉണക്കമുന്തിരി ആവശ്യത്തിന് നെയ്യ് 2 ടേബിൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
കടലമാവ് സോഡാ പൊടി കുറച്ചു വെള്ളം ചേർത്ത് ദോശ മാവിനേക്കാൾ കുറച്ചു ലൂസ് ആയി മിക്സ് ചെയ്തു എടുത്തു ,ചൂടായ എണ്ണയുടെ മുകളിൽ ചെറിയ ഒട്ടകളുള്ള കൈൽ എടുത്തു അതിലെക്യു് മാവൊഴിച്ചു പതുക്കെ തട്ടികൊടുത്തു ബൂന്തി (മണികൾ) തയ്യാറാക്കുക.ആവശ്യമെങ്കിൽ മിക്സിയിൽ ക്രെഷ് ചെയ്തെടുക്കാവുന്നതാണ്.പഞ്ചസാരയും വെള്ളവും ചേർത്ത് ഒരു നൂൽ പാകത്തിൽ സിറപ്പ് തയ്യാറാക്കി ചതച്ച ഏലക്കായ,കരയാമ്പൂ,ഫുഡ് കളർ ചേർക്കുക.തയ്യാറാക്കിയ സിറപ്പ് ചൂടോടെ ബൂന്തിയിലേക്യു് ഒഴിച്ച് നെയ്യിൽ വറുത്തെടുത്ത കശുവണ്ടി ഉണക്കമുന്തിരിയും ബാക്കിയുള്ള നെയ്യും ഇതിലേയ്ക്കു ചേർത്ത് എല്ലാം കൂടി നല്ലവണ്ണം മിക്സ് ചെയ്തു കൈകൊണ്ടു പിടിക്കയാണ് പറ്റുന്ന ചൂടിൽ ഉരുകളാക്കി എടുക്കുക
|
No comments:
Post a Comment