റെഡ് വെൽവെറ്റ് കേക്ക് Red Velvet Cake
ആവശ്യമുള്ള സാധനങ്ങൾ
മൈദ 310 ഗ്രാം
കൊക്കോ പൌഡർ 16 ഗ്രാം
ബേക്കിംഗ് സോഡാ 5 ഗ്രാം
ഉപ്പ് 5 ഗ്രാം
ബട്ടർ 113 ഗ്രാം
ഷുഗർ 300 ഗ്രാം
പൌഡർ ഷുഗർ 156 ഗ്രാം
മുട്ട രണ്ടെണ്ണം
വെജിറ്റബിൾ ഓയിൽ 250 ഗ്രാം
വിനിഗർ 5 മില്ലി
വാനില എസ്സെൻസ് 15 ഗ്രാം
കട്ടിയായ മോര് 240 ഗ്രാം
ക്രീം ചീസ് 500 ഗ്രാം
വിപ്പിംഗ് ക്രീം 300 ഗ്രാം
കളർ ആവശ്യാനുസരണം
തയ്യാറാക്കുന്ന വിധം
സ്പോഞ്ചു തയ്യാറാക്കുന്ന വിധം
മൈദ കൊക്കോ പൌഡർ ബേക്കിംഗ് സോഡാ ഉപ്പ് എന്നിവ നന്നയി മിക്സ് ചെയ്തു അരിച്ചെടുക്കുക.മറ്റൊരു പാത്രത്തിൽ ബട്ടറും ഷുഗറും ചേർത്ത് ബീറ്റ് ചെയ്തു മുട്ട ഒരെണ്ണം ചേർത്ത് ബീറ്റ് ചെയ്യുക അതിനുശേഷം അടുത്ത മുട്ട ചേർത്ത് ബീറ്റ് ചെയ്തു വെജിറ്റബിൾ ഓയിൽ ചേർത്ത് ബീറ്റ് ചെയ്തതിനു ശേഷം വിനിഗർ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക ഇതിലേക്ക് മോര് കുറേശെ ചേർത്ത് ബീറ്റ് ചെയ്തെടുക്കുക.ശേഷം അരിച്ചു വച്ച പൊടി ചേർത്ത് ബീറ്റർ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തതിനു ശേഷം കളർ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക.ഇതിനെ ബട്ടർ തടവിയ മോൾഡിൽ ഒഴിച്ച് 180 ഡിഗ്രിയിൽ 30 - 35 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കുക.
ഫ്രോസ്റ്റിങ് തയ്യാറാക്കുന്ന വിധം
ക്രീം ചീസ് കുറേശ്ശെ പൌഡർ ഷുഗർ ചേർത്ത് ശേഷം വാനില എസ്സെൻസും ചേർത്ത് ബീറ്റ് ചെയ്തെടുക്കുക.മറ്റൊരു പാത്രത്തിൽ വിപ്പിംഗ് ക്രീം നന്നായി ബീറ്ററിൽ നിന്ന് വിടാത്ത പാകത്തിൽ വിപ് ചെയ്തെടുക്കുക. ഇതു രണ്ടും ഒന്ന് ഫോൾഡ് ചെയ്തെടുക്കുക.
സ്പോഞ്ചു ചൂടറിയതിനു ശേഷം മാത്രം ലയർ കട്ട് ചെയ്തു ഇഷ്ടമുള്ള രീതിയിൽ ഫ്രോസ്റ്റിങ് ചെയ്തു ഉപയോഗികയാവുന്നതാണ്.
|
No comments:
Post a Comment