ആപ്പിൾ റോൾ Apple Roll
ആവശ്യമുള്ള സാധനങ്ങൾ
ബ്രീഡ് നാലു സ്ലൈസ് ആപ്പിൾ ഒരെണ്ണം പഞ്ചസാര മൂന്നു ടേബിൾസ്പൂൺ സിന്നമൻ പൌഡർ ഒരു ടേബിൾസ്പൂൺ നട്ട്മഗ് പൌഡർ രണ്ടു നുള്ള് മുട്ട ഒരെണ്ണം പാല് രണ്ടു ടേബിൾസ്പൂൺ ക്രീം ചീസ് രണ്ടു ടേബിൾസ്പൂൺ ലെമൺ ജ്യൂസ് അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
രണ്ടു ടേബിൾസ്പൂൺ പഞ്ചസാരയും മുക്കാൽ ടേബിൾസ്പൂൺ സിന്നമൻ പൌഡർ ചേർത്ത് മിക്സ് ചെയ്തു വക്കുക. ബ്രെഡിന്റെ നാലു ഭാഗവും കട്ട് ചെയ്തു വക്കുക. മുട്ടയും പാലും കൂടെ ബീറ്റ് ചെയ്തു വക്കുക. പാനിൽ ചെറുതായി അരിഞ്ഞ ആപ്പിൾ ഒരു ടേബിൾസ്പൂൺ പഞ്ചസാര നട്ട്മഗ് പൌഡർ കാൽ ടേബിൾസ്പൂൺ സിന്നമൻ പൌഡർ ലെമൺ ജ്യൂസ് ചേർത്ത് മൂന്ന് മിനിറ്റു സോർട് ചെയ്തെടുക്കുക.ബ്രീഡ് നന്നായി പരത്തിയെടുത്തു അതിലേക്കു ക്രീം ചീസ് തേച്ചു ആപ്പിൾ ഫില്ലിംഗ് ചെയ്തു നല്ല ടൈറ്റ് ആയി റോൾ ചെയ്തെടുത്തു മുട്ടയിൽ മുക്കി പാനിൽ ബട്ടർ ഇട്ടു ഒന്ന് ടോസ്റ് ചെയ്തു പഞ്ചസാരയുടെയും സിന്നമൻ പൗഡറിന്റെയും മിക്സിൽ റോൾ ചെയ്തെടുക്കുക. |
No comments:
Post a Comment