ചിക്കൻ കൊത്തു ഇഡ്ഡലി Chicken Kothu Eddali
ആവശ്യമുള്ള സാധനങ്ങൾ
ഇഡ്ഡലി 4 എണ്ണം ചിക്കൻ എല്ലില്ലാത്തതു വലുത് 5 കഷ്ണം സവാള ,പച്ചമുളക് രണ്ടെണ്ണം, വെളുത്തുള്ളി അഞ്ചു അല്ലി , ഇഞ്ചി ഒരു ചെറിയ കഷ്ണം, തക്കാളി ഒരെണ്ണം, മല്ലിയില രണ്ടു തണ്ട് എല്ലാം ചെറുതായി അരിഞ്ഞത് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ മുളകുപൊടി രണ്ടു ടീസ്പൂൺ മല്ലിപൊടി ഒന്നര ടേബിൾസ്പൂൺ ഗരം മസാല അര ടീസ്പൂൺ ഉപ്പു ആവശ്യത്തിന് വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടായാൽ സവാള പച്ചമുളക് വെളുത്തുള്ളി ഇഞ്ചി ചേർത്ത് നന്നായി വഴറ്റി മഞ്ഞൾ പൊടി മുളകുപൊടി മല്ലിപൊടി ഗരം മസാല ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കി തക്കാളി ചേർത്ത് ഉടയുന്നതുവരെ വേവിച്ചു ചിക്കൻ ആവശ്യത്തിന് ഉപ്പു കുറച്ചു മല്ലിയില ചേർത്ത് നന്നായി വേവിച്ചു പുറത്തെടുത്തു ചെറുതായി അരിഞ്ഞെടുക്കുക.പാനിലെ ഗ്രേവിയിലേക്കു ഇഡലിയും അരിഞ്ഞെടുത്ത ചിക്കനും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്തു യോജിപ്പിച്ചെടുക്കുക.
|
No comments:
Post a Comment