നത്തോലി വറ്റിച്ചത് Natholi Vattichathu
ആവശ്യമുള്ള സാധനങ്ങൾ
നത്തോലി അര കിലോ തക്കാളി രണ്ടെണ്ണം പച്ചമുളക് മൂന്നെണ്ണം ചുവന്നുള്ളി എട്ടെണ്ണം വേപ്പില രണ്ടു തണ്ട് മഞ്ഞപ്പൊടി കാൽ ടീസ്പൂൺ മുളകുപൊടി ഒന്നര ടേബിൾ സ്പൂൺ മല്ലിപൊടി ഒരു ടീസ്പൂൺ പുളി ഒരു നെല്ലിക്കയുടെ വലുപ്പത്തിൽ ഉപ്പ് ആവശ്യത്തിന് വെളിച്ചെണ്ണ ആവശ്യത്തിന് ഇഞ്ചി ഒരു ചെറിയ കഷ്ണം
തയ്യാറാക്കുന്ന വിധം
ചട്ടിയിൽ വേപ്പില ചുവന്നുള്ളി ഇഞ്ചി ചതച്ചത് ഉപ്പ് ആവശ്യത്തിന് വെളിച്ചെണ്ണയും ചേർത്ത് നല്ലവണ്ണം കൈ കൊണ്ട് ഞെരടി ഇതിലേക്ക് തക്കാളി അരിഞ്ഞത് മഞ്ഞപ്പൊടി മുളകുപൊടി മല്ലിപൊടി ചേർത്ത് വീണ്ടും നന്നായി ഞെരടി യോജിപ്പിച്ചു പുളിപിഴിഞ്ഞ വെള്ളവും ആവശ്യമെങ്കിൽ മാത്രം കൂടുതൽ വെള്ളം ചേർത്ത് തിളപ്പിക്കുക.വറ്റിത്തുടങ്ങിയാൽ കഴുകി വച്ച മീൻ ഇട്ടു 10 മിനിറ്റു വേവിച്ചു തീ ഓഫ് ചെയ്തു മുകളിലായി പച്ച വെളിച്ചെണ്ണ അല്പം ഒഴിച്ച് കൊടുക്കുക.
|
No comments:
Post a Comment